ആഭരണപ്രേമികൾക്ക് സന്തോഷ വാർത്ത; 2025ൽ സ്വർണവില കുറയും, വെള്ളി കുതിച്ചുയരും, കാരണം ഇത്
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ നിർണായകമായ സാമ്പത്തിക സർവേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്ത് ഈ സാമ്പത്തിക വർഷം ഉണ്ടായ മാറ്റങ്ങളും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങളും ഒക്കെ അതിൽ വിശദമായി തന്നെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അതിലെ ചില നിരീക്ഷണങ്ങൾ നമുക്ക് ആശ്വാസം പകരുന്നത്.
അതിൽ തന്നെ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്വർണത്തെ കുറിച്ചുള്ള കാര്യങ്ങൾ തന്നെയാവും ഭൂരിഭാഗം പേരുടെയും കണ്ണിൽ ഉടക്കിയിട്ടുണ്ടാവുക. സ്വർണത്തിന്റെ സർവകാല മുന്നേറ്റം തന്നെ കണ്ട വർഷങ്ങളിൽ ഒന്നായിരുന്നു ഈ കഴിഞ്ഞുപോയത്. അതുകൊണ്ട് തന്നെ ഒരു ഭാഗത്ത് ആഭരണ പ്രേമികളും മറുവശത്ത് നിക്ഷേപകരും ഒരുപോലെ സാമ്പത്തിക സർവേ ഉറ്റുനോക്കിയിരുന്നു.

എന്താണ് സ്വർണത്തെ കുറിച്ച് ഇതിൽ പറയുന്നത് എന്നായിരുന്നു എല്ലാവരുടെയും ആകാംഷ. അതിൽ ആഭരണ പ്രേമികൾക്ക് സന്തോഷം നൽകുന്ന വിവരങ്ങളാണ് ഉള്ളത്. ഈ വർഷം, അതായത് 2025ൽ സ്വർണവില കുറയുമെന്നാണ് സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നത്. ഇത് ആഭരണ പ്രേമികൾക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല.
2025ൽ സ്വർണ വില കുറയുമെന്നും വെള്ളി വില ഉയരുമെന്നും പ്രതീക്ഷിക്കുന്നതായാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. 2024 ഒക്‌ടോബറിലെ ലോകബാങ്കിന്റെ കമ്മോഡിറ്റി മാർക്കറ്റ് ഔട്ട്‌ലുക്ക് ഉദ്ധരിച്ചുകൊണ്ടാണ് സർവേ ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ചരക്ക് വില 2025ൽ 5.1 ശതമാനവും 2026ൽ 1.7 ശതമാനവും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സർവേ പറയുന്നു.
ഇത് സ്വർണത്തിന്റെ വിലയേയും സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. പ്രവചിക്കപ്പെട്ട ഇടിവ് എണ്ണവിലയിലെ മാറ്റം മൂലമായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ലോഹങ്ങളുടെയും ധാതുക്കളുടെയും വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രാഥമികമായി ഇരുമ്പയിര്, സിങ്ക് എന്നിവയുടെ വിലയിലെ കുറവിനെ അടയാളപ്പെടുത്തുന്നു.
ആഗോളതലത്തിൽ ഉയർന്ന വില, ഉത്സവ കാലത്തിന് മുന്നോടിയായുള്ള മുൻകൂർ വാങ്ങലുകൾ, സുരക്ഷിതമായ സ്വത്തുക്കൾക്കുള്ള ഡിമാൻഡ് എന്നിവ കാരണം രാജ്യത്തെ സ്വർണ ഇറക്കുമതി കാര്യമായി വർധിച്ചിട്ടുണ്ട്. ആഗോള വിപണിയിലെ അനിശ്ചിതത്വം വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാവുമെന്നും സർവേ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതിക്കാരിൽ ഒന്നായ ഇന്ത്യയിൽ, പരമ്പരാഗതമായി മഞ്ഞ ലോഹത്തിന് ശക്തമായ ഡിമാൻഡ് തന്നെയാണുള്ളത്. പ്രത്യേകിച്ച് ഉത്സവകാലത്തും വിവാഹ സീസണുകളിലും ഇത് കൂടും. ഈ സാഹചര്യത്തിൽ വിലയിലുണ്ടാവുന്ന ഏതൊരു മാറ്റത്തെയും ഇന്ത്യക്കാർ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.












Click it and Unblock the Notifications