സ്വർണവില 60,000 കടന്നാലും ഇനി ടെൻഷൻ വേണ്ട; അധിക ചെലവില്ലാതെ സ്വർണം വാങ്ങാം ഈ സ്‌കീമിലൂടെ, എങ്ങനെ?
കോഴിക്കോട്: അന്താരാഷ്‌ട്ര വിപണിയിലെ സ്വർണവില കുറഞ്ഞതോടെ കേരളത്തിലും അത് പ്രതിഫലിച്ചിരിക്കുകയാണ്. സർവകാല റെക്കോർഡ് വില വരെ എത്തിയ ശേഷമാണ് സ്വർണം ഇപ്പോൾ നേരിയ തോതിൽ താഴോട്ടിറങ്ങുന്നത്. എന്നാൽ എത്രകാലത്തേക്ക് ഈ ട്രെൻഡ് തുടരുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. എങ്കിലും കൂടുതൽ പേരും അധികം വൈകാതെ പവൻ വില 60,000 രൂപ താണ്ടും എന്നാണ് അഭിപ്രായപ്പെടുന്നത്.
ഇതോടെ ശരിക്കും ബുദ്ധിമുട്ടിലായത് സാധാരണക്കാരാണ്. പലപ്പോഴും സ്വർണം വാങ്ങാനായി അവർക്ക് ലോണുകൾ എടുക്കുകയോ മറ്റെന്തെങ്കിലും സമ്പാദ്യം വിനിയോഗിക്കുകയോ വേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ അത് അവരുടെ സാമ്പത്തിക സ്ഥിരതയെയും ഭദ്രതയെയും താറുമാറാക്കുന്ന കാര്യമാണെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.

അത്തരത്തിലുള്ള ആളുകളെ സംബന്ധിച്ച് സ്വർണത്തിൽ നിക്ഷേപിക്കുക എന്നത് ആഡംബരം തന്നെയാണ്. സാധാരണ ഗതിയിൽ സ്വർണം നിക്ഷേപ ഓപ്‌ഷനായി തിരഞ്ഞെടുക്കാറുള്ളത് സമ്പന്നരും ഉയർന്ന മധ്യവർഗ്ഗത്തിൽ പെട്ട ആളുകളുമാണ്. അത്തരക്കാർ വേണ്ടി നിലവിലുള്ള പദ്ധതിയാണ് ഗോൾഡ് സേവിംഗ്‌സ് സ്‌കീം. ഇതിനെ കുറിച്ച് കൂടുതൽ അറിയാം.
എന്താണ് ഗോൾഡ് സേവിംഗ്‌സ് സ്‌കീം?
സാധാരണ ഗതിയിൽ ഒരുമിച്ച് പണം മുടക്കി സ്വർണം വാങ്ങാൻ നിൽക്കാതെ അതിന് പകരമായി പല തവണകളായി വാങ്ങാൻ കഴിയുന്ന സ്‌കീമുകളിൽ ഒന്നാണിത്. വിവിധ ജ്വല്ലറികൾക്ക് പല രീതിയിലാണ് ഈ സ്‌കീം പ്രവർത്തിക്കുന്നത്. നിലവിൽ ചെമ്മണൂർ ജ്വല്ലേഴ്‌സ് അടക്കമുള്ള പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഇത്തരം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.
വെറും 40 രൂപ കൊടുത്താൽ ഈ പദ്ധതിയിൽ ചേരാവുന്നതാണ്. 24 മാസം അഥവാ രണ്ട് വർഷമാണ് പദ്ധതിയുടെ കാലാവധി, ആദ്യഘത്തിൽ 500 രൂപ അടച്ച് പദ്ധതിയുടെ ഭാഗമാകാം. പിന്നീട് ഓരോ മാസവും 100 രൂപയുടെ ഗുണിതങ്ങളെ അടിസ്ഥാനമാക്കി നിക്ഷേപം നടത്താവുന്നതാണ്. നിങ്ങൾ നൽകുന്ന പണത്തിന് അനുസരിച്ച് 22 കാരറ്റ് സ്വർണം നിങ്ങളുടെ പേരിൽ ചേർക്കും.
പദ്ധതി അവസാനിക്കുന്ന സമയത്തെ നിരക്കുകൾ നോക്കിയാവും വില നിശ്ചയിക്കുക. ഇത് ചെറിയ നിക്ഷേപമായി ആഭരണങ്ങൾ വാങ്ങാനും അല്ലാതെ വലിയ രീതിയിൽ കല്യാണ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരുപക്ഷേ സ്വർണത്തിന്റെ ചിട്ടി എന്ന് വേണമെങ്കിൽ ഈ പദ്ധതിയെ വിളിക്കാവുന്നതാണ്.
ഇതിലൂടെ നിങ്ങൾക്ക് ഒരുമിച്ച് പണം നൽകാതെ തന്നെ സ്വർണം വാങ്ങാൻ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിലവിൽ ഒട്ടേറെ ജ്വല്ലറികൾ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. സാധാരണ ചിട്ടികൾ പോലെ തന്നെ നിശ്ചിത സംഖ്യ സ്വരുക്കൂട്ടി വച്ചാൽ ആഗ്രഹിച്ചത് പോലെ വാങ്ങാൻ നിങ്ങൾക്ക് കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മറ്റ് നിക്ഷേപ വഴികൾ ഇവയൊക്കെ
സ്വർണത്തിൽ നിക്ഷേപം നടത്താൻ ധാരാളം വഴികൾ നിങ്ങൾക്ക് മുൻപിലുണ്ട്. ഇലട്രോണിക്‌സ് രൂപത്തിൽ സ്വർണം വാങ്ങാൻ കഴിയുന്ന ഇടിഎഫ് മുതൽ ഡിജിറ്റൽ ഗോൾഡും സോവറിൻ ഗോൾഡ് ബോണ്ടും വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇവയൊക്കെ നിക്ഷേപം മാത്രമായേ കാണാൻ കഴിയൂ എന്നത് പ്രത്യേകം ഓർക്കണം. ആഭരണങ്ങളോട് ഭ്രമമുള്ള മലയാളികൾക്ക് ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെന്നതാണ് യാഥാർഥ്യം.












Click it and Unblock the Notifications