വനിതാ സംരംഭകരേ ഇതിലേ ഇതിലേ; മുത്തൂറ്റും എസ്ബിഐയും ഒന്നിക്കുന്നു, ഇതാ മൂന്ന് ലക്ഷം വരെ വായ്‌പ
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ പദ്ധതികളാണ് നമ്മുടെ നാട്ടിൽ നിലവിലുള്ളത്. അതുകൊണ്ട് തന്നെ അവയിൽ പലതും മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോവുന്നുണ്ട്. നിലവിൽ ആയിരക്കണക്കിന് ആളുകളാണ് ഇത്തരം പദ്ധതികളുടെ ചുവടുപിടിച്ച് സംരംഭകത്വത്തിലേക്ക് കടന്നുവരുന്നത്. എങ്കിലും വനിതകൾ അത്രകണ്ട് ഈ മേഖലയിലേക്ക് വന്നു തുടങ്ങിയിട്ടില്ല എന്നതാണ് വാസ്‌തവം.
എന്നാൽ ഇപ്പോൾ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഇതിനായി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ചു വരികയാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്. നിരവധി സാമ്പത്തിക സഹായങ്ങളാണ് സംരംഭക മേഖലയിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്ന വനിതകളെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു പദ്ധതി കൂടി ഈ പട്ടികയിലേക്ക് വന്നിരിക്കുകയാണ്.

നമ്മുടെ സ്വന്തം പൊതുമേഖലാ ബാങ്കായ എസ്ബിഐയും അതിനൊപ്പം പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റും ചേർന്ന് ഒരുക്കുന്ന ഒരു വായ്‌പ പദ്ധതിയാണ് ഇപ്പോൾ ഏറ്റവും അനുയോജ്യമായ സ്ത്രീകളുടെ സംരംഭക സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിക്കുന്നത്. ഈ പദ്ധതിയിലൂടെ ഒട്ടേറെ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക ഉന്നമനമാണ് ലക്ഷ്യമിടുന്നത്.
വനിത സംരംഭകർക്ക് 10,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ എളുപ്പത്തിൽ ലോൺ ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. മുത്തൂറ്റ് മൈക്രോഫിൻ എസ്ബിഐയുമായി സഹകരിച്ചാണ് വായ്‌പകൾ നൽകുന്നത്. പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ വനിത സംരംഭകർക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ചെറു പട്ടണങ്ങളിലെ സംരംഭകർക്കും ലോൺ ലഭിക്കും എന്ന ഗുണമുണ്ട് ഇതിൽ.
കൃഷി-അനുബന്ധ മേഖലകളിലും വരുമാനം ലഭിക്കുന്ന മറ്റു മേഖലകളിലെയും വനിതകളുടെ ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പുകൾക്കാണ് വായ്‌പ നൽകുന്നത്. 10,000 രൂപ മുതൽ ലഭിക്കുന്നത് അടിയന്തര ഘട്ടങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റാനും ഉപയോഗിക്കാം എന്ന ഗുണം കൂടിയുണ്ട്. അതിലൂടെ സ്ത്രീകളുടെ സാമ്പത്തിക ആവശ്യങ്ങൾ ഒരുപരിധി വരെ നിറവേറ്റാൻ സാധിക്കും എന്നതാണ് കാര്യം.
വനിതകളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക തന്നെയാണ് പ്രധാനമായും പദ്ധതിയിലൂടെ മുത്തൂറ്റ് ഗ്രൂപ്പും എസ്ബിഐയും ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ വായ്‌പയിലൂടെ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് ആവശ്യമായ സ്വയംതൊഴിൽ മേഖല കണ്ടെത്തി അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഈടോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ വായ്‌പ ലഭിക്കുമെന്നതും വലിയ നേട്ടമാണ്.












Click it and Unblock the Notifications