സുന്ദര്‍ പിച്ചൈ നിത്യേന സമ്പാദിക്കുന്നത് 5 കോടി, കാരണം ഭാര്യയുടെ ഉപദേശം; പറഞ്ഞത് ഇങ്ങനെ
സുന്ദര്‍ പിച്ചൈയെ അറിയാത്തവര്‍ ആരുമുണ്ടാവില്ല. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒയാണ് അദ്ദേഹം. ഇന്ത്യയിലെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നാണ് ഇന്ന് ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന സിഇഒയായി മാറിയത്. ആല്‍ഫബെറ്റിന് 2.19 ട്രില്യണ്‍ ഡോളറാണ് വിപണി മൂല്യമുണ്ട്.
സുന്ദര്‍ പിച്ചൈ ഇന്ന് ലോക പ്രശസ്തനാണെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയെ അധികമാരും അറിയാന്‍ വഴിയില്ല. എന്നാല്‍ സുന്ദറിന് പല ഉപദേശങ്ങളും നല്‍കുന്നത് ഭാര്യയാണ്. അഞ്ജലി പിച്ചൈ എന്ന സുന്ദറിന്റെ ഭാര്യ ശരിക്കും അദ്ദേഹത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അഞ്ജലിയുടെ ഒരു തീരുമാനം കാരണം സുന്ദര്‍ പിച്ചൈ ഇപ്പോള്‍ നിത്യേന അഞ്ച് കോടിയാണ് സമ്പാദിക്കുന്നത്.

അഞ്ജലി ഐഐടി ബിരുദധാരിയാണ്. സുന്ദറിന്റെ ഭാര്യയെന്ന രീതിയിലാണ് അവര്‍ അറിയപ്പെടുന്നതെങ്കിലും, ഒരുപാട് കാര്യങ്ങള്‍ സുന്ദറിന് നേടി കൊടുക്കുന്നതില്‍ ഭാര്യയുടെ പങ്കുണ്ട്. 1800 കോടിയില്‍ അധികമാണ് സുന്ദറിന്റെ വാര്‍ഷിക ശമ്പളം. 1869 കോടിയായിരുന്നു 2022ല്‍ സുന്ദറിന്റെ ശമ്പള പാക്കേജ്.
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനിയേക്കാള്‍ മുകളിലാണ് സുന്ദര്‍ പിച്ചൈയുടെ ശമ്പളം. ഇതിനര്‍ത്ഥം നിത്യേന അഞ്ച് കോടിയില്‍ അധികം രൂപ പിച്ചൈ സമ്പാദിക്കുന്നുണ്ടെന്നാണ്. ഗൂഗിളില്‍ ഇന്നത്തെ നിലയില്‍ താന്‍ എത്തി നില്‍ക്കുന്നതിന് പ്രധാന കാരണം അഞ്ജലിയാണെന്ന് നേരത്തെ സുന്ദര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
തനിക്ക് ട്വിറ്ററില്‍ നിന്നും യാഹുവിലും നിന്നും തൊഴില്‍ വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് സുന്ദര്‍ വെളിപ്പെടുത്തി. എന്നാല്‍ തന്റെ ഭാര്യയുടെ ഉപദേശമാണ് അവിടെ സഹായകരമായത്. തന്നോട് ഗൂഗിളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടത് ഭാര്യയാണ്. യുഎസ്സിലേക്ക് താമസം മാറിയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ അധികം സംസാരിക്കാറില്ലായിരുന്നു. ഒരുമിച്ചല്ലായിരുന്നു ഞാനും അഞ്ജലിയും താമസിച്ചത്.
പക്ഷേ ദീര്‍ഘദൂര ഫോണ്‍ കോളുകള്‍ ചെയ്യാന്‍ പണം വലിയൊരു ബുദ്ധിമുട്ടായി മാറി. അതുകൊണ്ട് മാസങ്ങളോളം പരസ്പരം സംസാരിക്കാറില്ലായിരുന്നുവെന്നും സുന്ദര്‍ പറഞ്ഞു. നിരവധി കമ്പനികള്‍ ഇതിനിടയില്‍ സുന്ദര്‍ പിച്ചൈയെ കമ്പനികളിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ ഉപേക്ഷിക്കാതെ ഇരുന്നത് കൊണ്ടാണ് ഇന്ന് സുന്ദര്‍ പിച്ചൈ കോടീശ്വരനായി മാറിയത്.
അതേസമയം ഗൂഗിളില്‍ അടക്കം എഐ ശക്തമായതോടെ സുന്ദര്‍ പിച്ചൈയുടെ ആസ്തിയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു ബില്യണ്‍ യുഎസ് ഡോളറാണ് പിച്ചൈയുടെ ആസ്തി. ഇന്ത്യന്‍ രൂപയില്‍ 8342 രൂപ വരും.
ലോകത്ത് തന്നെ ഒരു ക മ്പനിയുടെ സ്ഥാപകരല്ലാതെ ശതകോടീശ്വരന്മാരായ സിഇഒമാര്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് ഉള്ളത്. അഞ്ജലി ഇന്‍ട്യൂയിറ്റ് എന്ന കമ്പനിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ബിസിനസ് ഓപ്പറേഷന്‍ മാനേജറാണ് അഞ്ജലി.












Click it and Unblock the Notifications