ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വൻ കുതിപ്പ്; ജിഡിപി 13.5 ശതമാനം
ദില്ലി: ഇന്ത്യയുടെ ജി ഡി പി വളർച്ചാ നിരക്കിൽ വർധന. ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 13. 5 ശതമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം റിസർവ്വ് ബാങ്ക് പ്രവചനത്തേക്കൾ അൽപം താഴെയാണിത്.ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) ജി ഡി പി വളർച്ചാ നിരക്ക് ഏകദേശം 16.2 ശതമാനമായിരിക്കുമെന്നായിരുന്നു നേരത്തെ ആർ ബി ഐ പ്രവചിച്ചത്.
റേറ്റിംഗ് ഏജൻസിയായ ഐ സി ആർ എ ജി ഡി പി 13 ശതമാനമായി വളരുമെന്ന് നേരത്തേ പ്രവചിച്ചിരുന്നു. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ റിപ്പോർട്ടിൽ വളർച്ചാ നിരക്ക് 15.7 ശതമാനമായിരുന്നു പ്രവചിച്ചത്.

കഴിഞ്ഞ സാമ്പത്തിക പാദവുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ച 4.1 ശതമാനമാണ് വർധിച്ചത്. അവസാനമായി ജി ഡി പി ഉയർന്ന വാർഷിക വളർച്ച കൈവരിച്ചത് 2021 ഏപ്രിൽ-ജൂൺ മാസങ്ങളിലാണ്. 20.1 ശതമാനം വളർച്ചയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. വ്യാപാര വാണിജ്യ രംഗം, ഗതാഗതം, നിര്‍മ്മാണ മേഖല എന്നിവടങ്ങളില്‍ ഈ കാലയളവിലുണ്ടായ വലിയ കുതിപ്പാണ് ജി ഡി പി ഉയരാൻ കാരണം.
ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ സ്വകാര്യ നിക്ഷേപം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 20.1 ശതമാനം വളർച്ചയാണ് നേടിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.സ്വകാര്യ ഉപഭോഗം 25.9 ശതമാനമാണ് വർധിച്ചത്. സർക്കാർ ചെലവ് 1.3 ശതമാനം ഉയർന്നു. അതേസമയം ഉയർന്ന പലിശ നിരക്ക് സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചതിനാൽ ഈ പാദത്തിൽ വേഗത കുത്തനെ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications