ഓഹരി വിപണിയില്‍ അനില്‍ അംബാനി നേട്ടമുണ്ടാക്കുന്നത് എങ്ങനെ? റിലയന്‍സ് പവറിന്റെ ഓഹരികള്‍ കുതിക്കുന്നു
മുംബൈ: അനില്‍ അംബാനി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ കമ്പനികളെല്ലാം കടബാധ്യതകള്‍ പൂര്‍ണമായും അടച്ചുതീര്‍ക്കുകയോ, കുറച്ചുകൊണ്ടുവരികയോ ചെയ്തിരിക്കുകയാണ്. ഇതോടെ ഓഹരി വിപണിയില്‍ അടക്കം വലിയ നേട്ടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരിക്കുകയാണ്.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അവരുടെ കടബാധ്യത 3831 കോടിയില്‍ നിന്ന് 475 കോടി രൂപയായി കുറച്ചിരുന്നു. 87 ശതമാനം ബാധ്യതകളും ഇതോടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് കുറയ്ക്കാന്‍ സാധിച്ചു. പക്ഷേ എങ്ങനെയാണ് ഓഹരി വിപണിയില്‍ അടക്കം അനില്‍ അംബാനിക്ക് നേട്ടമുണ്ടാക്കാനായത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

റിലയന്‍സ് പവര്‍ നേരത്തെ കടബാധ്യത ഇല്ലാത്ത കമ്പനിയായി പ്രഖ്യാപിച്ചിരുന്നു. ഇവരുടെ എല്ലാ ബാധ്യതകളും നേരത്തെ അടച്ചുതീര്‍ത്തിരുന്നു. ഈ പ്രഖ്യാപനമാണ് അനില്‍ അംബാനിയുടെ തലവര മാറ്റിയത്. റിലയന്‍സ് പവറിന്റെ ഓഹരി മൂല്യം കുതിക്കുകയാണ്. വലിയ നേട്ടങ്ങളാണ് ഓഹരി വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഏറ്റവും ഉയര്‍ച്ചയിലേക്കാണ് ഓഹരികളുടെ കുതിപ്പ്.
ബുധനാഴ്ച്ചയും റിലയന്‍സ് പവര്‍ ഓഹരിയില്‍ നേട്ടമുണ്ടാക്കി. അഞ്ച് ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 42.05 രൂപയായിരുന്നു ഓഹരിയുടെ വില. കഴിഞ്ഞ വര്‍ഷം മുതല്‍ റിലയന്‍സ് പവറിന്റെ ഓഹരികള്‍ 122 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.
റിലയന്‍സ് പവറിന്റെ ഓഹരി വില 18.95 രൂപയായിരുന്നു. ഇവിടെ നിന്നാണ് കുതിപ്പ് തുടങ്ങിയത്. സെപ്റ്റംബര്‍ 25ന് കമ്പനിയുടെ വിപണി മൂല്യം 16897 കോടി രൂപയാണ്. ഇതിനെല്ലാം കാരണം അനില്‍ അംബാനിയുടെ പ്രഖ്യാപനങ്ങളാണ്. കടബാധ്യതകള്‍ എല്ലാം അവസാനിച്ചുവെന്ന പ്രഖ്യാപനം നിക്ഷേപകര്‍ പോസിറ്റീവായി എടുക്കുകയായിരുന്നു.
നിരവധി പേരാണ് കമ്പനിയില്‍ നിക്ഷേപിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതോടെ റിലയന്‍സ് പവര്‍ അടക്കം കമ്പനികള്‍ക്ക് അവരുടെ സ്വപ്ന പദ്ധതികളെല്ലാം നടപ്പാക്കാന്‍ സാധിക്കും. അനില്‍ അംബാനിയുടെ സുവര്‍ണകാലം തന്നെ തിരിച്ചുവരുമെന്നാണ് ബിസിനസ് ലോകം കരുതുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റിലയന്‍സ് പവറിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. കമ്പനിക്ക് ഉണ്ടായിരുന്ന വലിയ കടബാധ്യതകള്‍ എല്ലാം അവര്‍ അടച്ചുതീര്‍ക്കാന്‍ തുടങ്ങുകയായിരുന്നു. 2024 മാര്‍ച്ചോടെ 1023 കോടി രൂപയുടെ വായ്പകള്‍ അവര്‍ തിരിച്ചടച്ചു. ഓഗസ്റ്റ് മാസത്തില്‍ 800 കോടിയും തിരിച്ചടച്ചിരുന്നു.
ബാങ്കുകളുമായുള്ള 3872 കോടിയുടെ വായ്പാ ബാധ്യതകളും റിലയന്‍സ് പവര്‍ അവസാനിപ്പിച്ചു. ഇതോടെ ബാധ്യതകളില്ലാത്ത കമ്പനിയെന്ന പേര് അവര്‍ക്ക് ലഭിക്കുകയായിരുന്നു. പ്രമോട്ടര്‍ കമ്പനിയില്‍ നിന്ന് 600 കോടിയാണ് റിലയന്‍സ് പവറിന് ലഭിച്ചത്. ഇതോടെ നിക്ഷേപകര്‍ 900 കോടി കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു. 11155 കോടി രൂപയില്‍ ന ിന്ന് 12680 ആയി കമ്പനിയുടെ ആസ്തി ഉയരുകയും ചെയ്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications