Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടം പറ്റിയാൽ കാർ ഇൻഷുറൻസ് എങ്ങനെ ഉപകരിക്കും..? അറിയേണ്ടതെല്ലാം

കുറച്ച് കാലം മുൻപ് വരെ നമ്മുടെ നാട്ടിൽ ഇരുചക്ര വാഹനങ്ങൾ ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല എന്ന സ്ഥിതിയായിരുന്നു. എന്നാൽ ആ സ്ഥാനത്ത് ഇന്ന് കാറുകൾ കൂടി ഇടംപിടിച്ചു എന്ന് വേണം പറയാൻ. ഒരു ഇടത്തരം കുടുംബത്തിൽ തീർച്ചയായും ഒരു ബജറ്റ് കാർ എങ്കിലും ഉണ്ടാവും എന്ന നിലയിലാണ് കേരളത്തിന്റെ പോക്ക്. അതുകൊണ്ട് തന്നെ വാഹന ഇൻഷുറൻസ് വലിയൊരു ആശ്വാസവുമാണ്.

എന്നാൽ ഈ വാഹന ഇൻഷുറൻസ് പരിരക്ഷയെ കുറിച്ച് കൃത്യമായി ബോധ്യമില്ലാത്തവർ ആണ് നിങ്ങളെങ്കിൽ പറ്റിക്കപ്പെടാനും സാധ്യത ഉണ്ട്. കാർ ഇൻഷുറൻസ് ചെയ്യാൻ വൻ തുക ആവശ്യമായതിനാൽ അത് ഒഴിവാക്കുന്നവരുമുണ്ട്. എന്നാൽ പോലീസോ, എംവിഡിയോ പിടിച്ചാൽ ലഭിക്കുന്ന പിഴയുടെ മൂല്യത്തേക്കാൾ ഭാവിയിൽ ഒരു അപകടം ഉണ്ടായാൽ അത് മൂലമുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് എങ്ങനെ കരകയറും എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.

insurancepolicy1

കാർ ഇൻഷുറൻസ് പലതരം

തേർഡ് പാർട്ടി ഇൻഷുറൻസ്: നിങ്ങൾ കാറിൽ യാത്ര ചെയ്യുമ്പോൾ അവിചാരിതമായി അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ഇത് മൂലം മറ്റുള്ളവർക്കും നഷ്‌ടങ്ങൾ സംഭവിച്ചേക്കാം. കാൽ നടയാത്രക്കാർ, അപകടത്തിൽപ്പെടുന്ന മറ്റ് വാഹനങ്ങൾ, നാശനഷ്‌ടങ്ങൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്ന ഇൻഷുറൻസ് ആണിത്. ഇതിൽ സ്വന്തം വാഹനത്തിന് പരിരക്ഷ ലഭിക്കുകയില്ല, ഓടിക്കുന്ന ആൾക്കും എന്നതാണ് ഏറ്റവും വലിയ ന്യൂനത.

സമഗ്ര ഇൻഷുറൻസ്: പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, മോഷണം എന്നിവ ഉൾപ്പെടെ ഏത് തരത്തിലുള്ള പ്രശ്‌നങ്ങളും ഇതിലൂടെ കവർ ചെയ്യാൻ കഴിയും. മൂന്നാം കക്ഷികൾക്കുള്ള ആനുകൂല്യവും ഇതിൽ ലഭ്യമാവും. ഇതിന് താരതമ്യേന ചിലവ് കൂടുതലാണെങ്കിലും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീമമായ ചിലവിനെ അപേക്ഷിച്ച് ഇത് എത്രയോ ഭേദമാണ് എന്നതാണ് വാസ്‌തവം. വാഹനം ഓടിക്കുന്ന ആൾ നിരബന്ധമായും ലൈസൻസ് ഉള്ള ആളായിരിക്കണം എന്നത് ഇതിൽ പ്രത്യേകം ഓർമ്മയിൽ വയ്‌ക്കേണ്ട ഘടകമാണ്.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഇൻഷുറൻസ് കമ്പനികൾക്ക് ഡ്രൈവർ-ഉടമയ്ക്ക് നിർബന്ധിത പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്, ഇതിലൂടെ അവിചാരിതമായ അപകടങ്ങളിൽപ്പെടുന്ന ഡ്രൈവർ-ഉടമകൾക്ക് സമ്പത്തിക സഹായം ഉറപ്പാക്കും.

യാത്രക്കാർക്കുള്ള ഇൻഷുറൻസ്: സമഗ്ര കാർ ഇൻഷുറൻസ് പോളിസികൾ കാറിലെ യാത്രക്കാർക്കും ഓപ്ഷണൽ കവറേജ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു അപകടമുണ്ടായാൽ നിങ്ങളുടെ വാഹനത്തിലെ യാത്രക്കാർക്ക് ചിലവാകുന്ന ആശുപത്രി ചിലവ് ഒരുപരിധിവരെ വഹിക്കാൻ ഇതിലൂടെ കഴിയും.

എന്തായാലും വാഹനങ്ങൾ സ്വന്തമായുള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഒരു അപകടം ഉണ്ടായാൽ ഉടൻ അതിനായി ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ള നടപടികൾ ആരംഭിക്കേണ്ടതാണ്. ഇതിന് പുറമെ ആവശ്യമായ ബില്ലുകൾ രേഖകൾ എന്നിവ അതത് സമയത്ത് തന്നെ ശേഖരിക്കുക. കൂടാതെ എപ്പോഴും ഒരു മെഡിക്കൽ ഇൻഷുറൻസ് നിങ്ങൾക്കും കുടുംബത്തിനും എടുത്ത് വയ്ക്കുന്നത് വളരെ നന്നായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+