മോദിയുടേയും ജെയ്റ്റ്ലിയുടെയും സര്‍പ്രൈസ് പാക്കേജ്! ജിഎസ്ടി ബജറ്റിന് സമ്മാനിക്കുന്നത്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് 2017 ജൂലൈയില്‍ പ്രാബല്യത്തില്‍ വന്ന ചരക്കുസേവന നികുതി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. നേരിട്ടുള്ള നികുതികളില്‍ നിന്ന് ഇന്‍ഡയറക്ട് ടാക്സ് എന്ന രീതിയിലേയ്ക്ക് മാറിയെന്നതാണ് ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍. ജിഎസ്ടി രാജ്യത്ത് പ്രാബല്യത്തില്‍ വരാനിരിക്കെ കഴിഞ്ഞ ബജറ്റില്‍ ഡയറക്ട് ടാക്സ് ​ഏര്‍പ്പെടുത്താനുള്ള പ്രമേയങ്ങള്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍ത്തിവക്കുകയായിരുന്നു. ഡയറക്ട് ടാക്സുകള്‍, കസ്റ്റംസ് തീരുവകള്‍, ലെവി എന്നിവയ്ക്ക് മാറ്റിവയ്ക്കേണ്ട തുകയ്ക്ക് അനുസൃതമായിട്ടായിരിക്കും പുതിയ ബജറ്റ് തയ്യാറാക്കുക.

അടുത്ത ബജറ്റില്‍ ജനങ്ങള്‍ കാത്തിരിക്കുന്നത് ആദായനികുതി സംബന്ധിച്ച് വരാനിരിക്കുന്ന മാറ്റങ്ങള്‍ക്ക് വേണ്ടിയാണ്. റോഡരികിലെ ബീഡി വില്‍പ്പനക്കാരന്‍ മുതല്‍ ആഭരണം വാങ്ങുന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ വീട്ടമ്മമാര്‍ വരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതായിരിക്കും വരാനിരിക്കുന്ന ധനകാര്യബജറ്റ്. വിലകുറയുന്നതും കൂടുന്നതുമായ വസ്തുുക്കളെക്കുറിച്ചുള്ള വിവരങ്ങളായിരിക്കും പൊതുജനങ്ങളെ പ്രധാനമായും ബജറ്റിലേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകം.

modi-arun-jaitley1

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും എന്ന് തുടങ്ങി എല്ലാവരിലും അനന്തര ഫലം പ്രകടമാകുന്നതായിരിക്കും വരാനിരിക്കുന്ന ബജറ്റ്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന് ശേഷമു്ള ആദ്യ ബജറ്റെന്ന രീതിയില്‍ വന്‍ പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ ബജറ്റിനെ ഉറ്റുനോക്കുന്നത്.

സ്വാതന്ത്ര്യാനന്ത ഇന്ത്യയില്‍ ഉണ്ടായ നിര്‍ണായക പ്രഖ്യാപനമാണ് 2016 ജുലൈ ഒന്നിന് അര്‍ധരാത്രി പ്രാബല്യത്തില്‍ വന്ന ചരക്കുസേവന നികുതി. നേരത്തെയുണ്ടായിരുന്ന നികുതി സമ്പ്രദായത്തെ പൊളിച്ചെഴുതിയ ജിഎസ്ടി നിരവധി നികുതികള്‍ക്ക് പകരമായി ജിഎസ്ടി, എസ്ജിഎസ്ടി എന്നിങ്ങനെയുള്ള നികുതികള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തുു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ചെക്ക് പോസ്റ്റുകള്‍ വഴിയുള്ള നികുതി പിരിവിനും അന്ത്യമായിരുന്നു. വില്‍പ്പന, ട്രാന്‍സ്ഫര്‍, സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യല്‍, ലീസ്, ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, കയറ്റുമതി എന്നിവയ്ക്കും ജിഎസ്ടി ബാധകമായി വരികയും ചെയ്തുു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Goods and Services Tax (GST), which was imposed on July 1 last year, radically changed many things in Indian economy. One change that has gone unnoticed is its impact on the Budget

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്