Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പവൻ സ്വർണം വാങ്ങാൻ കേരളത്തിൽ ചിലവെത്ര..? 50,000 രൂപയും മതിയാവില്ല..!

സ്വർണം വെറും ആഭരണത്തിന് അപ്പുറം വലിയൊരു നിക്ഷേപം കൂടിയാണെന്ന് മനസിലാക്കിയവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ വിവാഹത്തിനായാലും, മറ്റ് വിശേഷ അവസരങ്ങളിലായാലും നാം സ്വർണത്തിന് അത്രമേൽ പ്രാധാന്യവും കൽപിച്ചിരിക്കുന്നു. എങ്കിലും മഞ്ഞലോഹം വില കൊണ്ട് ഇപ്പോൾ നമ്മുടെ ഒക്കെ പ്രതീക്ഷകളെ മറികടന്നു കഴിഞ്ഞു.

റെക്കോർഡ് വിലയിലാണ് ഇന്ന് കേരളത്തിൽ സ്വർണം വ്യാപാരം ചെയ്യുന്നത്. സ്വർണത്തെ നിക്ഷേപമായി സൂക്ഷിച്ചവർക്ക് ആഹ്ളാദിക്കാൻ വകയുണ്ടെങ്കിലും അല്ലാത്തവർക്ക് ഇത് ആശങ്കയുടെ നാളുകളാണെന്ന് പറയാതിരിക്കാൻ വയ്യ. സ്വർണം ഗ്രാമിന് 75 രൂപയും, പവന് 600 രൂപയും വർധിച്ച് ഗ്രാമിന് 5845 രൂപയിലും പവന് 46,760 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

goldrates

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ എത്ര രൂപയാകുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പത്രങ്ങളിലും ചാനലുകളിലും കാണുന്ന സ്വർണ വില പ്രതീക്ഷിച്ച് കടയിൽ ആഭരണം വാങ്ങാൻ കയറിയാൽ നിങ്ങളുടെ കണ്ണ് തള്ളുമെന്ന് ഉറപ്പാണ്. കാരണം സ്വർണം ആഭരണമായി മാറുമ്പോൾ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

അതിലൊന്നാണ് പണിക്കൂലി. നിലവിൽ കേരളത്തിൽ ഓരോ ആഭരണ നിർമ്മാതാവും അവരുടെ ബ്രാൻഡിന് അനുസരിച്ചും, ചെയ്‌ത്‌ കൊടുക്കുന്ന ഡിസൈൻ അനുസരിച്ചും പണിക്കൂലി ഈടാക്കുന്നു. അഞ്ച് ശതമാനം മുതൽ മുപ്പത് ശതമാനം വരെ ഇത്തരത്തിൽ ഓരോ ആഭരണത്തിനും പണിക്കൂലിയായി ഈടാക്കുന്നുണ്ട്.

ജിഎസ്‌ടി ഉൾപ്പെടെയുള്ള നിരക്കുകളും സ്വർണത്തിന്റെ വിലയിൽ ചേർക്കുന്നുണ്ട്. നിലവിലെ മൂന്ന് ശതമാനം ജിഎസ്‌ടി സ്വർണ വിലയ്ക്ക് ഒപ്പം ചേർക്കുമ്പോൾ ആകെ തുക അൻപതിനായിരം കടക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില നിലവാരം വെച്ച് നോക്കുകയാണെങ്കിൽ 5 ശതമാനം പണിക്കൂലിയിലുള്ള ആഭരണങ്ങൾക്ക്‌ ഹാൾ മാർക്കിങ്, ജിഎസ്‌ടി ഉൾപ്പെടെയുള്ള ചാർജുകൾ കൂടി ചേർത്താൽ ഒരു പവൻ വാങ്ങാൻ കേരളത്തിൽ ഏകദേശം 50624 രൂപയോളം മുടക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+