മുകേഷ് അംബാനിയുടെയും നിതയുടെയും മകൾ, ഇഷയുടെ ശമ്പളം കേട്ടാൽ ആരും ഞെട്ടും; 4 കോടിക്ക് മുകളിലോ?
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരെന്ന ചോദ്യത്തിന് മറുപടി നൽകാൻ നമുക്ക് ഒരിക്കലും മടിക്കേണ്ടി വരില്ല. മുകേഷ് അംബാനി എന്ന അതികായനാണ് വർഷങ്ങളായി ഇന്ത്യയിലെ സമ്പന്നരിൽ മുൻപന്തിയിൽ തന്നെയുള്ളത്. ഏതെങ്കിലും ഒരു മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അംബാനിയുടെ ബിസിനസ് സാമ്രാജ്യം. തൊട്ടതെല്ലാം പൊന്നാക്കിയ ശീലമുള്ള മുകേഷ് അംബാനി ഇന്ന് കൈവയ്ക്കാത്ത മേഖലകൾ ചുരുക്കമാണ്.
എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് കൂട്ടിന് കുടുംബം ഒന്നാകെ ഒപ്പമുണ്ട്. ഭാര്യ നിത അംബാനിയും മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവരും മുകേഷിന്റെ വിവിധ ബിസിനസ് സംരംഭങ്ങളുടെ തലപ്പത്തുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആശ്വാസവും. എനർജി സെക്‌ടർ മുതൽ ടെലികോം മേഖല വരെ ഒന്നാകെ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് അംബാനി തന്റെ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്തത്.

അടുത്തിടെയാണ് അവർ റീട്ടെയിൽ മേഖലയിലേക്ക് കൂടി തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചത്. റിലയൻസിന്റെ റീട്ടെയിൽ കമ്പനിയുടെ തലപ്പത്ത് മുകേഷ് അംബാനിയുടെ മകളായ ഇഷയാണ് നിലവിലുള്ളത്. ഇഷയുടെ സ്ഥാനാരോഹണത്തിന് ശേഷം കമ്പനി വളർച്ചയുടെ പാതയിലാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിനാൽ തന്നെ ഇഷയെ കുറിച്ചും അവരുടെ ബിസിനസ് രീതികളെ കുറിച്ചുമൊക്കെ അറിയാൻ പലരും താൽപര്യപ്പെടുന്നുണ്ട്. വെറും 33 വയസ് മാത്രം പ്രായമുള്ള ഇഷ അംബാനി ഇന്ത്യയിലെ തന്നെ മറ്റൊരു ബിസിനസ് പ്രമുഖരായ പിരാമൽ ഗ്രൂപ്പിൽ നിന്നുള്ള ഇലമുറക്കാരനായ ആനന്ദ് പിരാമലിനെയാണ് വിവാഹം ചെയ്‌തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന ഈ ആഡംബര വിവാഹം അന്നത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു.
നിലവിൽ റിലയൻസ് റീട്ടെയിലിന്റെ ചുമതലയാണ് ഇഷ വഹിക്കുന്നതെന്ന് പറഞ്ഞല്ലോ. 2006-ൽ സ്ഥാപിതമായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ (ആർആർവിഎൽ) എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പദവിയാണ് ഇഷ അംബാനി വഹിക്കുന്നത്. അടുത്ത കാലത്തായി വിവിധ നടപടികളിലൂടെ റിലയൻസ് റീട്ടെയിൽ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
റിലയൻസ് റീട്ടെയിലിനെ ആഗോള തലത്തിൽ മത്സരിക്കാൻ തക്കവണ്ണമുള്ള ഒരു നിർണായക ശക്തിയായി രൂപപ്പെടുത്തുന്നതിൽ ഇഷ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അംബാനിക്ക് റീട്ടെയിൽ വ്യാപാര രംഗത്തേക്ക് കൂടുതൽ ശക്തമായ ചുവടുവെപ്പുകൾ നടത്താൻ ഇഷ അംബാനി ചുമതലയേറ്റ ശേഷം സാധിച്ചു എന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല.
ഇഷയുടെ ശമ്പളം ഞെട്ടിക്കും
കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പദവി കൈകാര്യം ചെയ്യുന്ന ഇഷ അംബാനിയുടെ ശമ്പളം ആരെയും അമ്പരപ്പിക്കുന്നതാണ്. റിലയൻസ് ഗ്രൂപ്പിന്റെ അധിപനായ അംബാനിയുടെ പുത്രി ലോകത്തിലെ വലിയ കമ്പനികളിലെ സിഇഒമാരെ പോലും കടത്തിവെട്ടുന്ന ശമ്പളമാണ് വാങ്ങിക്കൂട്ടുന്നത്. നിലവിൽ ഇഷ അംബാനിയുടെ മാസ ശമ്പളം ഏതാണ്ട് 35 ലക്ഷം രൂപയ്ക്ക് മുകളിലാണ് എന്നാണ് കണക്ക് കൂട്ടുന്നത്. ഇത് വർഷത്തിൽ 4 കോടിക്ക് മുകളിൽ വരും.












Click it and Unblock the Notifications