കീറിയ കറൻസി നോട്ട് കൈയിലുണ്ടോ? മാറ്റിവാങ്ങാൻ ചെയ്യേണ്ടത് ഇങ്ങനെ, മുഴുവൻ നിബന്ധനകളും അറിയാം
നമ്മുടേതല്ലാത്ത കാരണം കൊണ്ട് അബദ്ധം പറ്റിയും ഒക്കെ കൈവശമുള്ള കറൻസി നോട്ടുകൾക്ക് കേടുപാടുകൾ പറ്റുക പതിവാണ്. ചിലരുടേത് കുട്ടികൾ കീറിയതും നശിപ്പിച്ചും ചെളിയും മണ്ണും ഒക്കെ പുരണ്ടും ഉപയോഗിക്കാൻ കഴിയാത്ത നിലയിലേക്ക് ആവുന്നത് സ്ഥിരം കാഴ്‌ചയാണ്. അതും വലിയ തുക ഒക്കെ ആവുമ്പോൾ നമ്മുടെ നെഞ്ച് കത്തിപ്പോവും എന്നതാണ് വാസ്‌തവം.
എന്നാൽ അങ്ങനെ ഉള്ളപ്പോൾ ശരിക്കും ടെൻഷന്റെ ആവശ്യമുണ്ടോ? എന്ന ചോദ്യത്തിന് ഇല്ലെന്നതാണ് ഉത്തരം. ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ച് ഇത്തരം കേടുപാടുകൾ പറ്റിയ നോട്ടുകൾ ഉൾപ്പെടെ മാറ്റി വാങ്ങാനും മറ്റും നമുക്ക് ആവശ്യത്തിന് സൗകര്യങ്ങളുണ്ട് എന്നതാണ് വാസ്‌തവം. എന്നാൽ അതിന്റെ മറ്റ് വശങ്ങൾ കൂടുതൽ പേർക്കും അറിയില്ല താനും.

ചെറിയ തുകയായും മൊത്തമായും നോട്ടുകൾ മാറുമ്പോൾ നിയമങ്ങൾ വ്യത്യസ്‌തമാണെങ്കിലും രാജ്യത്തുടനീളമുള്ള ഏത് ബാങ്കുകളിൽ നിന്നും നിങ്ങൾക്ക് കേടുപാടുകൾ പറ്റിയ നോട്ടുകൾ മാറ്റാം എന്നാണ് റിസർവ് ബാങ്ക് വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പലർക്കും നിലനിൽക്കുന്ന സംശയങ്ങൾ മാറ്റാൻ പര്യാപ്‍തമാണ് ആർബിഐ പുറത്തിവിട്ട വിശദാംശങ്ങൾ.
കീറിയതും മലിനമായതുമായ നോട്ടുകൾ എന്ന് പറയുമ്പോൾ വൃത്തിഹീനമായ നോട്ട്, കീറിയതും മുഴുവൻ ഭാഗവും കൈവശവും ഉള്ളതുമായ നോട്ട് എന്നിവ ഉൾപ്പെടുന്നു. സർക്കാർ കുടിശ്ശിക അടയ്ക്കുന്നതിനും ബാങ്കുകളിലെ പൊതുജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനും ഈ നോട്ടുകൾ ബാങ്ക് കൗണ്ടറുകളിൽ സ്വീകരിക്കുമെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കുന്നത്.
മറ്റ് നിയമങ്ങൾ എന്തൊക്കെ?
നിങ്ങൾക്ക് പ്രതിദിനം പരമാവധി 5000 രൂപ മൂല്യമുള്ള 20 നോട്ടുകൾ വരെ ബാങ്കുകളിൽ സൗജന്യമായി മാറാൻ കഴിയും. നോട്ടുകളുടെ എണ്ണം 20 പീസുകൾ അല്ലെങ്കിൽ പ്രതിദിന മൂല്യത്തിൽ 5000 കവിയുന്നുവെങ്കിൽ, അവ സ്വീകരിക്കുകയും മൂല്യം പിന്നീട് ബാങ്കുകൾ ക്രെഡിറ്റ് ചെയ്യുകയും ആണ് പതിവ്, ഇതിനായി ഒരു റസീറ്റും നൽകുന്നതാണ്.
മുപ്പത് ദിവസത്തിനകം ഈ തുക നിങ്ങളുടെ അക്കൗണ്ടിൽ എത്തും. എന്നാൽ മാറ്റി വാങ്ങേണ്ട തുകയുടെ മൂല്യം 50,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, ബാങ്കുകൾ അത് പരിശോധിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. ഇത് സംബന്ധിച്ചു നിയമങ്ങൾ വ്യക്തമാക്കി കൊണ്ടുള്ള സർക്കുലറും ആർബിഐ പുറപ്പെടുവിച്ചിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications