Get Updates
Get notified of breaking news, exclusive insights, and must-see stories!

മൾട്ടിബാഗർ അലർട്ട്; 636 ശതമാനം നേട്ടവുമായി ഈ പെന്നി സ്‌റ്റോക്ക് കുതിക്കുന്നു, ഇത് തന്നെ വാങ്ങാൻ നല്ല സമയം?

ഓഹരി വിപണിയിലെ മിന്നുംതാരമാണ് മൾട്ടിബാഗറുകൾ. ഏതൊക്ക അവതാരങ്ങൾ പിറവി എടുത്താലും മൾട്ടി ബാഗറുകളെ വെല്ലുന്ന ഒരു വിഭാഗം ഇനി ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. അത്രയധികം ജനപ്രീതിയുള്ള ഇവയുടെ വളർച്ച അതിവേഗമാണ് ഉണ്ടാവാറുള്ളത്. ഹ്രസ്വകാല നേട്ടങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇതിലും നല്ലൊരു ഓപ്‌ഷനില്ല.

അത്തരത്തിൽ എല്ലാവരും നിക്ഷേപിക്കാൻ താൽപര്യം കാണിക്കുന്ന ഒരു വിഭാഗമാണ് പെന്നി സ്‌റ്റോക്കുകൾ. കുറഞ്ഞ വിലയിൽ ലഭ്യമാവുന്നു എന്നതാണ് ഇവയുടെ ഏറ്റവും വലിയ ആകർഷണം. എന്നാൽ ഇവയുടെ വളർച്ച അതിവേഗമായിരിക്കും. പെന്നി സ്‌റ്റോക്കുകൾ സാധാരണഗതിയിൽ ചെറിയ കമ്പനികളുടെ ഓഹരികളാണ്. പലപ്പോഴും ഇന്ത്യൻ വിപണിയിൽ ഒരു ഓഹരിക്ക് 10 രൂപയിൽ താഴെ മാത്രമാവും വില. ചെറിയ വിപണി മൂല്യമുള്ള കമ്പനികളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

markettrends

പെന്നി സ്‌റ്റോക്കുകളും മൾട്ടിബാഗർ നേട്ടങ്ങൾ നൽകുന്നവയിൽ പ്രധാനികളാണ്. അതിൽപ്പെട്ട ഒരു ഓഹരിയാണ് എച്ച്എൽവി ലിമിറ്റഡ് ഓഹരി. ഈ ഓഹരി കഴിഞ്ഞ നാല് വർഷമായി ശ്രദ്ധേയമായ മൾട്ടിബാഗർ റിട്ടേണുകൾ നൽകി വരുന്നുണ്ട്. 2020 മാർച്ചിലെ വിലയായ 3.15 രൂപയിൽ നിന്ന് ഇപ്പോൾ ഏകദേശം 23.19 രൂപയായി ഇത് ഉയർന്നു. ഏകദേശം 636 ശതമാനത്തിന്റെ വളർച്ചയാണ് ഇതിൽ ഉണ്ടായിരിക്കുന്നത്.

2020 മാർച്ചിൽ ഒരാൾ ഈ ഓഹരിയിൽ 10,000 നിക്ഷേപിച്ചിരുന്നെങ്കിൽ, ആ പ്രാരംഭ നിക്ഷേപം ഇപ്പോൾ 73,600 രൂപ ആയി ഉയരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 394 മുറികളോട് കൂടിയ ലീല മുംബൈ ഹോട്ടൽ പ്രവർത്തിപ്പിക്കുന്ന കമ്പനിയാണ് എച്ച്എൽവി. കമ്പനി മുമ്പ് ഹോട്ടൽ ലീലാവെഞ്ചർ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു, 2019 ഡിസംബറിൽ അതിൻ്റെ പേര് എച്ച്എൽവി ലിമിറ്റഡ് എന്നാക്കി മാറ്റുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ സ്‌റ്റോക്ക് ഏകദേശം 170 ശതമാനം ഉയർന്നു, എന്നാൽ 2024 ഇതുവരെ 14 ശതമാനം നഷ്‌ടം ഇതിന് നേരിടേണ്ടി വന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, ഈ വർഷം ഇതുവരെയുള്ള 3 മാസങ്ങളിൽ 2 മാസങ്ങളിലും നെഗറ്റീവ് റിട്ടേൺ നൽകി. എങ്കിലും മറ്റെല്ലാ പെന്നി സ്‌റ്റോക്കുകൾ പോലെയും ഈ നഷ്‌ടം മറികടന്ന് മുന്നോട്ട് കുത്തിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്.

അതേസമയം, 2023 ഫെബ്രുവരി 7ന് എത്തിയ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന മൂല്യമായ 41.99 രൂപയിൽ നിന്ന് ഇപ്പോൾ 45 ശതമാനം അകലെയാണ് ഈ ഓഹരി. നിലവിൽ 23.19 രൂപയിലാണ് ഈ ഓഹരിയുടെ വ്യാപാരം നടക്കുന്നത്.

(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+