നിങ്ങളുടെ വീട് പണി തീർക്കാൻ പണം വേണോ? എങ്കിൽ ഈ ചിട്ടി നിങ്ങളെ സഹായിക്കും
നമ്മുടെ നാട്ടിൽ നിക്ഷേപ പദ്ധതികൾ ഒരുപാടുണ്ട്. സർക്കാർ ട്രഷറി മുതൽ ദേശസാൽകൃത ബാങ്കുകളും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വരെ വലിയ നിക്ഷേപ സാധ്യതകൾ നമുക്കായി തുറന്നിരിക്കുന്നുണ്ട്. എന്നാൽ ഒരു നിക്ഷേപമായും ആവശ്യഘട്ടത്തിൽ ഉപകരിക്കാനും കഴിയുന്ന ഏറ്റവും ഫലപ്രദമായ സംവിധാനമാണ് ചിട്ടികൾ. അതിൽ തന്നെ സ്വകാര്യ കമ്പനികളുടെയും, സർക്കാർ ധനകാര്യ സ്ഥാപനങ്ങളുടെയും ചിട്ടികൾ ഒരുപാടുണ്ടെങ്കിലും സാധാരണക്കാർക്കും, മധ്യവർഗത്തിനും ഏറ്റവും പ്രിയം കെഎസ്എഫ്ഇ ചിട്ടികളോടാണ്.
കെഎസ്എഫ്ഇ ചിട്ടികൾ ഇത്രയധികം ജനകീയമാകാനുള്ള കാരണം അവയുടെ വിശ്വാസ്യത തന്നെയാണ്. ഒരു സർക്കാർ സ്ഥാപനം നടത്തുന്നതിനാൽ അതിന് അനുസരിച്ചുള്ള പ്രായോഗിക തടസങ്ങളും, മറ്റ് ബുദ്ധിമുട്ടുകളും നേരിയ തോതിൽ ഉണ്ടാവുമെന്നത് ഒഴിച്ചാൽ മറ്റെല്ലാ രീതിയിൽ ഈ ചിട്ടികൾ മധ്യവർഗത്തിനും, സാധാരണക്കാരനും ഏറെ ഗുണം ചെയ്യുന്നതാണ്.

നിക്ഷേപ പദ്ധതി
ചിട്ടിയെ ഒരു നിക്ഷേപ പദ്ധതിയായി കാണുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും. അതിന് കൃത്യമായ കാരണമുണ്ട് താനും. ഉദാഹരണത്തിന് നിങ്ങൾ ഒരു മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേർന്നുവെന്ന് കരുതുക. ആകെ 6 ലക്ഷം രൂപയുടെ ചിട്ടിയാണെന്നും കരുതുക. 10000 രൂപ വീതം 60 മാസത്തേക്കാവും ചിട്ടി നിശ്ചയിക്കുക.
ആദ്യ തവണ ഒഴികെ പിന്നീട് അങ്ങോട്ട് നിങ്ങൾ പിന്നീട് വലിയൊരു ഭാഗം തവണകളും ഈ 6000 രൂപയിൽ നിന്നും കുറഞ്ഞ തുകയായിരിക്കും അടയ്‌ക്കേണ്ടി വരിക. അതായത് ഒരു ചിട്ടി ആരെങ്കിലും ലേലം വിളിച്ചു എടുക്കുന്ന സമയത്ത് ആ ഉപയോക്താവിന് ഉണ്ടാവുന്ന നഷ്‌ടം ചിട്ടിയിലെ മറ്റുള്ളവർക്ക് വീതിച്ചു നൽകുന്ന ഡിവിഡന്റ് തുക കഴിച്ചുള്ള പണമേ നമ്മൾ മാസ തവണയിൽ അടയ്‌ക്കേണ്ടി വരുന്നുള്ളൂ. ഇത് തന്നെയാണ് ഇത്തരം ചിട്ടികളുടെ ലാഭവും.
ഇനിയൊരു പക്ഷേ നിങ്ങൾക്ക് നറുക്ക് വീണുവെന്ന് കരുതുക. അങ്ങനെയങ്കിൽ കമ്മീഷൻ തുക അഞ്ചു ശതമാനം കെഎസ്എഫ്ഇ എടുത്ത ശേഷം ബാക്കി തുക നിങ്ങൾക്ക് ലഭിക്കും. ചിട്ടി തുടങ്ങി അധികനാൾ ആവാതെയാണ് നിങ്ങൾക്ക് നറുക്ക് ലഭിക്കുന്നതെങ്കിൽ ആ തുക അവിടെ തന്നെ നിക്ഷേപിച്ച് പലിശ കൊണ്ട് മാസ തവണകൾ അടച്ചു തീർക്കാവുന്നതാണ്. വിതരണം നിരവധി ഗുണങ്ങൾ മൾട്ടി ഡിവിഷൻ ചിട്ടികൾക്കുണ്ട്.
ലോണുകൾക്ക് പകരം ചിട്ടി
അത്യാവശ്യമായി നിങ്ങൾക്ക് വലിയൊരു തുക ആവശ്യമാണെന്ന് കരുതുക. ഒരുപക്ഷേ നിങ്ങളുടെ വീട് പണി പുരോഗമിക്കയായിരിക്കാം, അല്ലെങ്കിൽ ചികിത്സാർത്ഥം പണം ആവശ്യമായി വരാം. ഇത്തരം ഘട്ടങ്ങളിൽ ചിട്ടി ലോണിനെക്കാൾ ഗുണം ചെയ്യും എന്നതാണ് വാസ്‌തവം. നിങ്ങൾ മേൽപറഞ്ഞ രീതിയിൽ 6 ലക്ഷത്തിന്റെ ചിട്ടിയിൽ ഉള്ള ആളാണെങ്കിൽ നിങ്ങൾക്ക് കെഎസ്എഫ്ഇയുടെ കമ്മീഷനും, ഡിവിഡന്റും കഴിച്ചുള്ള തുക വിളിച്ചെടുക്കാവുന്നതാണ്.
ഇപ്പോഴത്തെ പണപ്പെരുപ്പ സാഹചര്യത്തിൽ ബാങ്ക് വായ്‌പയേക്കാൾ എന്ത് കൊണ്ടും ഗുണകരമാവുക ഇത്തരം ചിട്ടികളായിരിക്കും. വീടിന്റെ ആധാരമോ, സ്വർണമോ, സർക്കാർ ഉദ്യോഗസ്ഥരുടെ സാലറി സർട്ടിഫിക്കറ്റോ ഉപയോഗിച്ച് നിങ്ങൾക്ക് മുൻകൂറായി ചിട്ടി പണം കൈപ്പറ്റാം.
ബാങ്കുകളിൽ നിലവിലുള്ള പലിശയുടെ അടുത്തെങ്ങും ഇതിന്റെ നഷ്‌ടം വരില്ല എന്നതാണ് യാഥാർഥ്യം. കെഎസ്എഫ്ഇയിലെ ഒരു മൾട്ടിഡിവിഷൻ ചിട്ടിയിൽ ഒരു മാസത്തിൽ ഒരു നറുക്കും മൂന്ന് ലേലങ്ങളും ആണ് ഉൾപ്പെടുന്നത്. ഇതിൽ നറുക്ക് വീണാൽ പിന്നീട് അങ്ങോട്ട് ഒരുപരിധി നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ലാഭമാണ്.
ചെറിയ മുതൽമുടക്കിൽ ലക്ഷങ്ങൾ സ്വന്തം കീശയിലാക്കാം എന്നതാണ് സർക്കാർ ഉദ്യോഗസ്ഥരെയും, വിരമിക്കൽ കാത്തിരിക്കുന്നവരെയും ചിട്ടികളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications