സ്‌മോൾ ക്യാപ് എന്ന് കേട്ട് പുച്ഛിക്കേണ്ട; ഈ ഓഹരികൾ ഭാഗ്യനേട്ടം കൊണ്ട് വരും, 72 ശതമാനം വരെ കുതിക്കും
വിപണിയെ കൃത്യമായി നിരീക്ഷിക്കുന്നവരെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സെബിയുടെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. സ്‌മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളുടെ വളർച്ച സംബന്ധിച്ച ആശങ്കയാണ് സെബി അടുത്തിടെ പങ്കുവച്ചത്. ഇതോടെ മ്യൂച്വൽ ഫണ്ടുകളിൽ ഉൾപ്പെടെ പുതിയ നിയന്ത്രണം കൊണ്ട് വരാനാണ് മാർക്കറ്റ് റഗുലേറ്ററിന്റെ തീരുമാനം. ഇതോടെ നിക്ഷേപകരും ആശയക്കുഴപ്പത്തിലാണ്.
എന്നാൽ ഈ ആശങ്കയ്ക്ക് ഒന്നും അടിസ്ഥാനമില്ലെന്നാണ് പല വിദഗ്‌ധരും പറയുന്നത്. വൈകാതെ തന്നെ സ്‌മോൾ ക്യാപ് ഉൾപ്പെടെയുള്ളവ തങ്ങളുടെ തനത് നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചുവരുമെന്നാണ് ലഭ്യമായ വിവരം. ഈ അവസരത്തിൽ ഭാവിയിൽ വലിയ നേട്ടങ്ങൾ സമ്മാനിച്ചേക്കാവുന്ന ചില സ്മോൾ ക്യാപ് ഓഹരികൾ നമുക്ക് പരിചയപ്പെടാം. ഇവ സിമന്റ് നിർമ്മാണ മേഖലയിൽ നിന്നുള്ള സ്‌റ്റോക്കുകൾ മാത്രമാണെന്ന് പ്രത്യേകം ഓർക്കണം.

നുവാകോ വിസ്‌താസ് കോർപറേഷൻ ലിമിറ്റഡ്
ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് കമ്പനിയായ ന്യൂവോകോ വിസ്‌താസ് കോർപ്പറേഷൻ ലിമിറ്റഡ് (നുവോകോ) രാജ്യത്തെ അഞ്ചാമത്തെ വലിയ സിമൻ്റ് ഗ്രൂപ്പും ശേഷിയുടെ കാര്യത്തിൽ കിഴക്കൻ ഇന്ത്യയിലെ മുൻനിര സിമന്റ് കമ്പനിയുമാണ്. നിലവിൽ റാ ഓഹരിയുടെ വളർച്ചാ സാധ്യതയായി കണക്കാക്കപ്പെടുന്നത് 71.8 ശതമാനമാണ്. കമ്പനിയുടെ നിലവിലെ ഓഹരി വില: 301.55 രൂപയാണ്.
രാംകോ സിമന്റ്
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാംകോ ഗ്രൂപ്പിന്റെ ഭാഗമാണ് രാംകോ സിമൻ്റ്‌സ് ലിമിറ്റഡ് (മുമ്പ് മദ്രാസ് സിമൻ്റ്‌സ് ലിമിറ്റഡ്). രാംകോ സിമൻ്റ്‌സിന് ഇന്ത്യയിലുടനീളം 5 സംയോജിത സിമൻ്റ് നിർമ്മാണ യൂണിറ്റുകൾ, 6 ഗ്രൈൻഡിംഗ് യൂണിറ്റുകൾ, 1 പാക്കിംഗ് ടെർമിനൽ എന്നിവ സ്വന്തമായുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖ സിമന്റ് നിർമ്മാണ കമ്പനികളിൽ ഒന്ന് കൂടിയാണ് രാംകോ. ഈ ഓഹരിയുടെ വളര്‍ച്ച സാധ്യത: 48.7 ശതമാനമാണ്. നിലവിലെ ഓഹരിവിൽ 805 രൂപയാണ്.
ജെകെ ലക്ഷ്‌മി സിമന്റ്
രാജ്യത്തെ പ്രമുഖ സിമന്റ് നിർമ്മാതാക്കളിൽ ഒന്നാണ് ജെകെ ലക്ഷ്‌മി. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം 4000+ സിമൻ്റ് ഡീലർമാരുടെ ശക്തമായ ശൃംഖലയുണ്ട് ഇവർക്ക്. ഈ ഓഹരിയുടെ വളര്‍ച്ച സാധ്യത: 45.5 ശതമാനമാണ്. നിലവിലെ ഓഹരിവില 820 രൂപയാണ്.
ബിര്‍ള കോര്‍പറേഷൻ ലിമിറ്റഡ്
ബിർള കോർപ്പറേഷൻ ലിമിറ്റഡ്, 1910-കളുടെ അവസാനത്തിൽ ഘനശ്യാം ദാസ് ബിർള സ്ഥാപിച്ചതും മാധവ് പ്രസാദ് ബിർള നടത്തുന്നതുമായ എം.പി ബിർള ഗ്രൂപ്പിന്റെ ഇന്ത്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര കമ്പനിയാണ്. സിമന്റ് നിർമ്മാതാക്കളിൽ രാജ്യത്ത് മുൻനിരയിൽ തന്നെയാണ് ഇവരുടെ സ്ഥാനം. ഈ ഓഹരിയുടെ വളർച്ചാ സാധ്യത 41.5 ശതമാനമാണ്. നിലവിലെ ഓഹരിവില 1,419.95 രൂപയാണ്.
ഇന്ത്യ സിമന്റ്‌സ്
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സിമന്റ് നിർമ്മാണ കമ്പനിയാണ് ഇന്ത്യ സിമന്റ്സ് ലിമിറ്റഡ്. വരുമാനത്തിൽ ഇന്ത്യയിലെ 9-ാമത്തെ വലിയ ലിസ്‌റ്റ് ചെയ്‌ത സിമൻ്റ് കമ്പനി കൂടിയാണിത്. ഈ മുൻനിര സിമന്റ് നിർമ്മാതാവിന്റെ നിലവിലെ ഓഹരിവില 205.85 രൂപയാണ്, വളർച്ചാ സാധ്യതയായി കണക്കാക്കുന്നത് 17.1 ശതമാനവും.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications