കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേക്ക് ഇന്‍ ഇന്ത്യ: ചൈനീസ് മൊബൈലുകള്‍ രാജ്യത്ത് നിരോധിയ്ക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ചൈനയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകളുടേതടക്കം പല ഉത്പ്പനങ്ങളുടേയും ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്ക്കുന്നു . ഇത്തരം ഉത്പ്പന്നങ്ങള്‍ക്ക് പകരം തദ്ദേശീയമായി ഉത്പ്പന്നങ്ങള്‍ നിര്‍മ്മിയ്ക്കാനാണ് ആലോചന. ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ചൈനീസ് മൊബൈലായ സിയോമി ഉള്‍പ്പെടയുള്ള വയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ടെലികോം ഉത്പ്പന്നങ്ങള്‍ക്ക് പകരം കുറഞ്ഞ നിരക്കിലും ഉയര്‍ന്ന ഗുണമേന്മയിലും തദ്ദേശീയമായി ഉത്പ്പന്നങ്ങള്‍ നിര്‍മ്മിയ്ക്കാനാണ് ഇന്ത്യയുടെ നീക്കം. അടുത്ത പത്ത് വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ ബദല്‍ ഉത്പ്പന്നങ്ങള്‍ ഇന്ത്യ നിര്‍മ്മിയ്ക്കുമെന്ന് ചില ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു .

chinese-mobile

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയും ഗുണമേന്മയില്ലാത്തവയുമാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പല ഉത്പ്പന്നങ്ങളുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സഡികള്‍ , ഓട്ടോ സീറ്റ് കവറുകള്‍, സെറാമിക്‌സ് എന്നിവ ഉള്‍പ്പടെ 1500 ഓളം ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 15 കോടിയിലധികം രൂപയുടെ ഇറക്കുമതിയാണ് പ്രാഥമിക ഘട്ടത്തില്‍ നിയന്ത്രിയ്ക്കുന്നത് .

English summary
India looking at ways to restrict import of Chinese goods.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X