ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ആരുടെ പേരില്‍? യൂസഫലിക്കല്ല ആ റെക്കോര്‍ഡ്; നേട്ടം ഈ കോടീശ്വരന്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ആരുടെ പേരിലാണ് ഉള്ളതെന്നറിയുമോ? മലയാളികളാണെങ്കില്‍ പറയാന്‍ പോകുന്നതെങ്കില്‍ എംഎ യൂസഫലിയെന്നായിരിക്കും ഉത്തരം. യൂസഫലി ഇന്ത്യയില്‍ പലയിടത്തും വമ്പന്‍ മാളുകള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആഡംബര മാളുകളില്‍ വലിപ്പം കൊണ്ട് മുന്നില്‍ നില്ക്കുന്ന ജിയോ വേള്‍ഡ് പ്ലാസയാണ്.
മുകേഷ് അംബാനിയുടേതാണ് ഈ മാള്‍. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ബിസിനസുകാരനാണ് അദ്ദേഹം. മുംബൈയിലെ ഈ ആഡംബര മാള്‍ നഗരത്തിന്റെ അഭിമാനം കൂടിയാണ്. 2023 നവംബര്‍ ഒന്നിനാണ് ഇവ ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. വമ്പന്‍ ആഘോഷ പരിപാടികളോടെയായിരുന്നു ഈ മാള്‍ തുറന്നത്.

മുംബൈയിലെ റീട്ടെയില്‍ മേഖലയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ഈ മാളിന് സാധിച്ചിരുന്നു. വളരെ വിലയേറിയ മാര്‍ബിളുകളാണ് എന്‍ട്രന്‍സ് ഹാളുകളില്‍ പതിപ്പിച്ചിരുന്നത്. ആഡംബര വിളക്കുകളും ഇവിടെ സ്ഥാപിച്ചിരുന്നു. 70000 സ്ക്വയര്‍ ഫീറ്റിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.
ജിയോ വേള്‍ഡ് പ്ലാസയില്‍ ഇന്ത്യയിലെയും വിദേശത്തെയും നിരവധി ആഡംബര ബ്രാന്‍ഡുകളാണ് ഉള്ളത്. ലൂയി വുയ്തോണ്‍ അടക്കമുള്ള ബ്രാന്‍ഡുകള്‍ ഇവിടെയുണ്ട്. മുംബൈ നഗരത്തില്‍ സാധാരണ കാണുന്ന ആഡംബരത്തിന് മുകളിലാണ് ഈ മാളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംബാനി കുടുംബം പല കുടുംബ പരിപാടികളും ഇവിടെ വെച്ച് നടത്തിയിട്ടുണ്ട്.
കാര്‍ട്ടിയര്‍, ബള്‍ഗാരി, ബലന്‍സിയാഗ, ക്രിസ്റ്റ്യന്‍ ഡിയോര്‍, റിമോ, ടിഫനി ആന്‍ഡ് കോ, തുടങ്ങിയ വിദേശ ബ്രാന്‍ഡുകളും, മനീഷ് മല്‍ഹോത്ര, അബു-ജാനി സന്ദീപ്-ഖോസ്ല, രാഹുല്‍ മിശ്ര, തുടങ്ങിയ ഡിസൈനര്‍മാരുടെ സ്റ്റോറുകളും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൂയിസ് വുയ്തോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിക്കാന്‍ റെഡി ടു വെയര്‍ ഉല്‍പ്പന്നങ്ങളും, ആഡംബര ജ്വല്ലറികളും ജിയോ പ്ലാസയിലെ സ്റ്റോറില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ലൂയി വുയ്തോണ്‍ ഇന്ത്യയില്‍ ഇത്തരമൊരു സ്റ്റോര്‍ തുറക്കുന്നത്.
സെയ്ന്റ് ലോറന്റ്, വലന്റിനോ, ടോറി ബര്‍ച്ച്, ടിഫനി ആന്‍ഡ് കോ, ലാഡുറി, പോട്ടറി ബാണ് എന്നിവര്‍ മുംബൈയിലെ ആദ്യ സ്റ്റോര്‍ ആരംഭിച്ചതും ജിയോ വേള്‍ഡ് പ്ലാസയിലാണ്. ബള്ഗാരിയും കാര്‍ട്ടിയറും അവരുടെ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകള്‍ ജിയോ വേള്‍ഡ് പ്ലാസയില്‍ ആരംഭിക്കുന്നുണ്ട്. മുകേഷ് അംബാനി ഈ മാള്‍ ആരംഭിച്ചത് ലോകത്തെ തന്നെ ഏറ്റവും മികച്ച ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിക്കാന്‍ വേണ്ടിയാണ്.
ഇന്ത്യയിലെ റീട്ടെയില്‍ ലക്ഷ്വറി ഷോപ്പിംഗിനെ മറ്റൊരു തലത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് റിലയന്‍സ് നടത്തുന്നതെന്ന് നേരത്തെ ഇഷാ അംബാനി തന്നെ പറഞ്ഞിരുന്നു. മുംബൈയിലെ ഏറ്റവും ആഡംബര മേഖലയിലാണ് ഈ മാള്‍ സ്ഥിതി ചെയ്യുന്നത്. നിരവധി കോര്‍പ്പറേറ്റ് കമ്പനികളുടെ ആസ്ഥാനം കുടിയാണ് ജിയോ പ്ലാസ നില്ക്കുന്ന സ്ഥലം. നേരത്തെ നിതാ അംബാനി കള്‍ച്ചറല്‍ സെന്ററും ഇവിടെ ആരംഭിച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications