മുകേഷ് അംബാനിക്ക് നിക്ഷേപങ്ങള്‍ എവിടെയാണ്? ബാങ്കിലോ മ്യൂച്ചല്‍ ഫണ്ടിലോ; ഇതാണ് ആ രഹസ്യം
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്റെ ചെയര്‍മാനുമാണ് അദ്ദേഹം. ടെലികോം, എണ്ണ, ഗ്യാസ്, റീട്ടെയില്‍ മേഖലയില്‍ അദ്ദേഹത്തിന്റെ കമ്പനി വലിയ സാന്നിധ്യമാണ്. അംബാനിയുടെ ആസ്തി വര്‍ധിക്കുന്നതിന് പ്രധാന കാരണവും വിവിധ മേഖലകളില്‍ നിന്നുള്ള ലാഭമാണ്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമും അദ്ദേഹത്തിന്റേതാണ്. 116.1 ബില്യണാണ് മുകേഷ് അംബാനിയുടെ ആസ്തിയെന്ന് ഫോബ്സ് പറയുന്നു. ഇത് 9,69600 കോടി വരും. പക്ഷേ മുകേഷ് അംബാനിക്ക് ഒരുപാട് കമ്പനികളുണ്ടെങ്കിലും അദ്ദേഹത്തിനും സ്വന്തമായി നിക്ഷേപങ്ങളുണ്ട്. എവിടെയാണ് അദ്ദേഹം നിക്ഷേപിക്കുന്നതെന്ന് അറിയുമോ?

ഇന്ത്യയിലെ ഏറ്റവും സമ്പന്നനും ശതകോടീശ്വരനുമായ മുകേഷ് അംബാനി ബാങ്കുകളിിലോ മ്യൂചല്‍ ഫണ്ടുകളിലോ ആണോ നിക്ഷേപിച്ചിരിക്കുന്നത്. ഇത് കുറച്ച് ആലോചിച്ചെടുക്കാന്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. മുകേഷ് അംബാനി തന്റെ നിക്ഷേപങ്ങള്‍ വൈവിധ്യവത്കരിച്ചിരിക്കുകയാണ്.
വിവിധയിടങ്ങളില്‍ അദ്ദേഹത്തിന് നിക്ഷേപങ്ങളുണ്ട്. ഫ്യൂച്ചര്‍ ബിസിനസുകളിലാണ് അദ്ദേഹം കൂടുതല്‍ പണവും നിക്ഷേപിച്ചിരിക്കുന്നത്. മരുന്ന് ഡെലിവെറി കമ്പനിയായ നെറ്റ് മെഡ്സിലെ 60 ശതമാനം ഓഹരി പങ്കാളിത്തം മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയുള്ള നിക്ഷേപങ്ങളാണ് മുകേഷ് അംബാനി നടത്തിയിരിക്കുന്നത്.
നെറ്റ് മെഡ്സ് ഇന്ത്യയിലെ നഗരങ്ങളില്‍ അറിയപ്പെടുന്ന മരുന്ന് ഡെലിവെറി സര്‍വീസായത് കൊണ്ട് കാര്യമായ നേട്ടങ്ങല് ഭാവിയില്‍ ലഭിക്കും. കൂടുതല്‍ പേര് ഓണ്‍ലൈന്‍ സര്‍വീസുകള്‍ വഴി മരുന്നുകള്‍ വാങ്ങാന്‍ തുടങ്ങുമെന്നും അദ്ദേഹത്തിന് അറിയാം. ഇന്ത്യന്‍ റോബോട്ടിക്സ് സ്റ്റാര്‍പ്പായ ആഡ് വെര്‍ബ് ടെക്നോളജീസിലും റിലയന്‍സ് ചെയര്മാന് ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.
അതും 983 കോടി രൂപ ചെലവിട്ടാണ് നല്ലൊരു ശതമാനം ഓഹരികളും മുകേഷ് അംബാനി സ്വന്തമാക്കിയത്. ഇതും ഭാവിയില്‍ വലിയ ലാഭം അദ്ദേഹത്തിന് നേടിക്കൊടുക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങളാണ്. ഇപ്പോള്‍ തന്നെ റോബോട്ടിക്സ് ഇന്ത്യയില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്.
അതേസമയം റിലയന്‍സിന്റെ മുകേഷ് അംബാനിയുടെ നിക്ഷേപങ്ങളും പുതിയ സംരംഭങ്ങളും ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പാരമൗണ്ട് ഗ്ലോബലിന്റെ ഓഹരികള്‍ വാങ്ങാനാണ് മുകേഷ് അംബാനി രുങ്ങുന്നത്. 13 ശതമാനം ഓഹരികളാണ് അദ്ദേഹം ഈ കമ്പനിയില്‍ വാങ്ങുന്നത്. ടിവി-സ്ട്രീമിംഗ് കമ്പനിയാണ് അവര്‍. യുഎസ്സില്‍ നിര്‍മാണ രംഗത്ത് അടക്കം പാരമൗണ്ട് സജീവമാണ്. അവരുടെ സ്ട്രീമിംഗ് പോര്‍ട്ടലാണിത്.
517 മില്യണ്‍ യുഎസ് ഡോളറാണ് അംബാനി ഇതില്‍ നിക്ഷേപിക്കുന്നത്. 4310 കോടി വരുമിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അതുപോലെ ഫര്‍ണിച്ചര്‍ റീട്ടെയില്‍ കമ്പനിയായ അര്‍ബന്‍ ലാഡറിലും വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. 182 കോടിയുടെ നിക്ഷേപത്തിലൂടെ 96 ശതമാനം പങ്കാളിത്തമാണ് റിലയന്‍സിനുള്ളത്. ബാങ്കുകളിലും മ്യൂച്ചല്‍ ഫണ്ടുകളിലും അദ്ദേഹം നിക്ഷേപിക്കുന്നില്ലെന്ന് ഇതിലൂടെ വ്യക്തമാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications