Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ ശേഖരത്തിൽ സൗദിയും യുകെയും ഇനി ഇന്ത്യയ്ക്ക് പിന്നിൽ; ഒന്നാമത് ഈ രാജ്യം...

ആഗോള തലത്തിൽ കരുതൽ സ്വർണ ശേഖരം വർധിച്ചു വരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ലോകത്തിലെ സ്വർണത്തിന്റെ കരുതൽ ശേഖരം കൂടുതൽ രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വർണ ശേഖരമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

131,795 മില്യൺ ഡോളർ വിലമതിക്കുന്ന 2,191.53 ടൺ സ്വർണ ശേഖരം ഉള്ളതിനാൽ, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ സമ്പന്ന അറബ്, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോൾ ഒരുപടി മുന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

 goldreserveindia

അതേസമയം, ഡബ്ല്യുജിസി പട്ടിക പ്രകാരം 8,133.46 ടൺ സ്വർണ ശേഖരമുള്ള യുഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി, അതിന്റെ മൂല്യം 489,133 മില്യൺ ഡോളറോളം വരുമെന്നാണ് കരുതപ്പെടുന്നത്. 3,352 ടൺ സ്വർണ ശേഖരവുമായി ജർമ്മനി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഇറ്റലി, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണെന്ന് ഫോർബ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

യുക്രൈൻ അധിനിവേശത്തെ തുടർന്ന് പിടിച്ചെടുത്ത പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ സ്വർണ ശേഖരം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റഷ്യ. പാശ്ചാത്യ രാജ്യങ്ങൾ ഈ കരുതൽ ശേഖരം പിടിച്ചെടുക്കുന്നത് നിന്ന് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി, വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് കാലാവസ്ഥാ വ്യതിയാന ഫണ്ടിന് ധനസഹായം നൽകാൻ ആ കരുതൽ ധനം ഉപയോഗിക്കാനുള്ള ആശയം മോസ്കോ അവതരിപ്പിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിടവ് നികത്താൻ ഈ നീക്കം സഹായിക്കുമെന്ന് റഷ്യയുടെ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രതിനിധി അടുത്തിടെ COP28 ഉച്ചകോടിയിൽ പറഞ്ഞിരുന്നു.

അതേസമയം ഡബ്ല്യുജിസി റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്വര്‍ണശേഖരം 2,191.53 ടണ്ണാണ്. പട്ടികയില്‍ ഇന്ത്യയ്ക്ക് തൊട്ടു മുകളിലായി ജപ്പാനും താഴെയായി നെതര്‍ലാന്‍ഡ്‌സുമാണുള്ളത്. ചൈനയാണ് ആറാം സ്ഥാനത്ത്, അവരുടെ പക്കൽ 2,191.53 ടൺ സ്വർണം കരുതലായുണ്ട്, ഇതിന്റെ മൂല്യം ഏതാണ്ട് 131,795.43 മില്യൺ ഡോളർ വരും. ഏഴാമത് സ്വിറ്റ്സർലൻഡും, എട്ടാമത് ജപ്പാനുമാണ്. പത്താം സ്ഥാനത്താണ് നെതർലാൻഡ്‌സ് ഉള്ളത്. യുകെയും സൗദിയുമൊന്നും ആദ്യ പത്തിൽ ഇടം നേടിയില്ല.

എന്തുകൊണ്ടാണ് രാജ്യങ്ങൾ കരുതൽ സ്വർണ ശേഖരം സൂക്ഷിക്കുന്നത് ?

വിവിധ കാരണങ്ങളാൽ രാജ്യങ്ങൾ സ്വർണ ശേഖരം കൈവശം വയ്ക്കുന്നു, കറൻസിയുടെ മൂല്യത്തെ പിന്തുണയ്ക്കുന്ന മൂല്യത്തിന്റെ സുസ്ഥിരമായ ഒരു സ്‌റ്റോർ എന്ന നിലയിലാണ് ഇതിനെ പ്രധാനമായും കാണുന്നത്. കൂടാതെ, രാഷ്ട്രങ്ങൾ തങ്ങളുടെ പോർട്ട്‌ഫോളിയോകൾ വൈവിധ്യവത്കരിക്കുന്നതിനുള്ള ഒരു മാർഗമായി സ്വർണ ശേഖരത്തെ കാണുന്നു, മറ്റ് ആസ്‌തികളുടെ മൂല്യ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+