4 മാസം പ്രായമുള്ള പേരക്കുട്ടിക്ക് നാരായണ മൂര്‍ത്തിയുടെ ഗിഫ്റ്റ്; 240 കോടിയുടെ ആ സമ്മാനം ഇതാണ്
ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തി എപ്പോഴും വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ്. നേരത്തെ ഒരാഴ്ച്ചയില്‍ ജീവനക്കാര്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന നാരായണമൂര്‍ത്തിയുടെ പരാമര്‍ശം വൈറലായിരുന്നു. എന്തായാലും ഇതുവരെയുള്ള അദ്ദേഹത്തിന്റെ എല്ലാ പരാമര്‍ശങ്ങള്‍ക്കും മുകളിലുള്ള കാര്യമാണ് നാരായണമൂര്‍ത്തിയില്‍ നിന്ന് വന്നിരിക്കുന്നത്.
സ്വന്തം പേരക്കുട്ടിക്കായി 240 കോടിയുടെ ഓഹരികള്‍ സമ്മാനിച്ചിരിക്കുകയാണ് അദ്ദേഹം. പേരക്കുട്ടിക്ക് വെറും നാല് മാസം പ്രായമാണ് ഉള്ളത്. ബിസിനസ് ലോകത്ത് തന്നെ ചര്‍ച്ചയായിരിക്കുകയാണ് നാരായണമൂര്‍ത്തിയുടെ കോടികളുടെ ഈ സമ്മാനം.

അതേസമയം ഏകാഗ്രഹ് റോഹന്‍ മൂര്‍ത്തി എന്ന നാരായണമൂര്‍ത്തിയുടെ ഈ പേരക്കുട്ടി ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയിലാണ് ഇതോടെ ഇടംപിടിച്ചിരിക്കുന്നത്. ഇന്‍ഫോസിസിന്റെ പതിനഞ്ച് ലക്ഷം ഓഹരികളാണ് ഏകാഗ്രഹിന്റെ പേരിലുള്ളതെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ നിന്ന് വ്യക്തമാണ്. അതായത് കമ്പനിയില്‍ 0.04 ശതമാനം ഓഹരി പങ്കാളിത്തമാണ് ഏകാഗ്രഹിനുള്ളത്.
അതേസമയം ഓഫ് മാര്‍ക്കറ്റായിട്ടാണ് ഈ ഇടപാടുകള്‍ നടന്നതെന്ന് എക്‌സ്‌ചേഞ്ച് രേഖകളില്‍ നിന്ന് വ്യക്തമാണ്. അതേസമയം നാരായണമൂര്‍ത്തിയുടെ പങ്കാളിത്തം 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. മൊത്തം 1.51 കോടി ഓഹരികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.2023 നവംബറിലാണ് ഏകാഗ്രഹ് ജനിച്ചത്.
രോഹന്‍ മൂര്‍ത്തിയുടെയും അപര്‍ണ കൃഷ്ണന്റെയും മകനാണിത് ഏകാഗ്രഹ്. നാരായണമൂര്‍ത്തിയുടെയും സുധ മൂര്‍ത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്രഹ്. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയും ഇരുവരുടെയും മകളാണ്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്.
മഹാഭാരതത്തിലെ അര്‍ജുന്റെ പേരില്‍ നിന്ന് പ്രചോദിതമായിട്ടാണ് ഏകാഗ്രഹ് എന്ന് പേരിട്ടത്. സംസ്‌കൃതത്തിന്റെ ഏകാഗ്രഹ് എന്നതിന് സൂക്ഷ്മതയും ദൃഢനിശ്ചയം എന്നീ അര്‍ത്ഥങ്ങളാണ് ഉള്ളത്. നിലവില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെക് കമ്പനിയാണ് ഇന്‍ഫോസിസ്.
1981ലാണ് ഇന്‍ഫോസിസ് ആരംഭിക്കുന്നത്. അന്ന് വെറും പതിനായിരം രൂപയായിരുന്നു കമ്പനിയിലെ നിക്ഷേപം. അവിടെ നിന്നാണ് ഇന്‍ഫോസിസ് രാജ്യത്തെ തന്നെ വലിയ ടെക് കമ്പനികളിലൊന്നായി മാറിയത്. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധ മൂര്‍ത്തിയും കമ്പനിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
അവരുടെ ചെറിയ വരുമാനം കൊണ്ടാണ് കമ്പനിയെ മുന്നോട്ട് നയിച്ചിരുന്നത്. 25 വര്‍ഷത്തോലം ഇന്‍ഫോസിസ് ഫൗണ്ടേഷനെ അവര്‍ നയിക്കുകയും ചെയ്തു. 2021ലാണ് കമ്പനിയില്‍ നിന്ന് അവര്‍ വിരമിച്ചത്. ഇപ്പോള്‍ കുടുംബത്തിന്റെ ചാരിറ്റി ഫൗണ്ടേഷനിലൂടെ നിരവധി പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. അടുത്തിടെ അവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.












Click it and Unblock the Notifications