ദാരിദ്ര്യത്തിനും സമ്പത്തിനും ഇടയിലെ ദൂരം ഇത്രമാത്രം; നിക്ഷേപം നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും...
കോവിഡ് കാലത്തിന്റെ ആകുലതകൾ തെല്ലൊന്ന് മാറിയ മറ്റൊരു വർഷം കൂടി കടന്നുപോവുകയാണ്. ഇനി ശേഷിക്കുന്നത് രണ്ട് ദിവസങ്ങൾ മാത്രം. പോയ വർഷത്തെ കണക്കെടുപ്പിന്റെ സമയമാണിത്. എത്രതന്നെ വരുമാനം ഉണ്ടെന്നാലും അതിൽ സമ്പാദ്യം ഒന്നും ബാക്കിയില്ലാതെ ആയിരിക്കും മിക്കവരും 2023ന് വിട ചൊല്ലുന്നത്. അതിന് മറ്റാരെയും പഴിചാരുകയോ കുറ്റപ്പെടുത്തുകയോ വേണ്ട. ഒരു സ്വയം വിമർശനം നടത്തിയാൽ മാത്രം മതി.
വരുമാനവും ചിലവും തമ്മിലെ മൽപിടുത്തതിന് ഇടയിൽ ചതഞ്ഞു വീഴുന്നത് ഭാവിയുടെ പ്രതീക്ഷയായ നമ്മുടെ സമ്പാദ്യമെന്ന മോഹമാണ്. ഈ വർഷത്തിന്റെ കണക്കെടുപ്പിൽ ഒരു പക്ഷേ നിങ്ങൾ ആഴത്തിൽ പഠിക്കേണ്ട, ചിന്തിക്കേണ്ട ഒരു വസ്‌തുത നിക്ഷേപം തന്നെയാണ്. അഞ്ചക്ക ശമ്പളക്കാർക്ക് മാത്രം സാധിക്കുന്ന സോ കോൾഡ് അപ്പർ ക്ലാസ് ഫിനാൻഷ്യൽ സ്ട്രാറ്റജിയൊന്നും അല്ല നിക്ഷേപം എന്ന് പറയുന്നത്.

അതിന് പലവിധ മാനങ്ങളുണ്ട്. ഓരോ വിഭാഗത്തിലെ വരുമാനക്കാർക്കും പറ്റിയ പദ്ധതികളും, സൗകര്യങ്ങളുമുണ്ട്. എന്നാൽ അതൊന്നും ഉപയോഗപ്പെടുത്താതെ ചിലവിനെ വരവിനേക്കാൾ ഉന്നതിയിൽ കൊണ്ടെത്തിച്ച് നിങ്ങൾ കൈവിട്ട കളി കളിക്കുകയാണെങ്കിൽ ഈ മുണ്ടുമുറുക്കി ഉടുത്ത് കൊണ്ടുള്ള ജീവിത രീതി കുറഞ്ഞത് നാൽപത് വയസ് വരെ എങ്കിലും നീളും. അപ്പോഴേക്കും നിങ്ങളുടെ ആയുസിന്റെ പകുതി തീർന്നുകാണും.
ഇനിയും നിക്ഷേപമെന്ന ഊതിക്കാച്ചിയ പൊന്നിന്റെ വില മനസിലാക്കിയില്ലെങ്കിൽ ജീവിതം ഒരു ചോദ്യ ചിഹ്നമാവുന്ന ഘട്ടത്തിൽ അതിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടി വരും. മറിച്ചാണെങ്കിൽ ഈ പദ്ധതികൾ ഒന്ന് മനസിൽ വച്ചോളൂ...
നിക്ഷേപം ഒരു സമ്പാദ്യം
വരും വർഷങ്ങളിൽ സ്‌റ്റോക്ക്, ബോണ്ട്, മ്യൂച്വൽ ഫണ്ടുകൾ, സ്വർണ്ണം, വസ്‌തു എന്നിങ്ങനെ വിവിധ മേഖലകളിൽ, വിവിധ രീതികളിൽ നിക്ഷേപം നടത്തുന്നത് പരിഗണിക്കാവുന്നതാണ്. കാരണം ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെ മാത്രം അടിസ്ഥാനമാക്കി പോവുന്നതിലും എന്തുകൊണ്ടും സുരക്ഷിത്വമുള്ളതാണ് ഇത്തരം വൈവിധ്യങ്ങളെ സ്വീകരിക്കുന്നത്.
അതിനാൽ തന്നെ നിങ്ങൾക്ക് ഉതകുന്നത് എന്താണെന്ന് കൃത്യമായി മനസിലാക്കി വേണം പദ്ധതികളെ നോക്കി കാണുവാൻ. ചിലർക്ക് മ്യൂച്വൽ ഫണ്ടുകൾ പോലെയുള്ള നിക്ഷേപമാവും നല്ലത്. മറ്റ് ചിലർക്കാവട്ടെ വസ്‌തു വാങ്ങിയിടുന്നത് പോലെ ഉള്ള പരമ്പരാഗത രീതികളും.അതിനാൽ തന്നെ ഭാവിയിൽ മുൻകൂട്ടി വന്നേക്കാവുന്ന ആവശ്യങ്ങൾ കൂടി പരിഗണിച്ചുവേണം നിങ്ങൾ ഈ പദ്ധതികൾക്ക് രൂപ നൽകാൻ എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.












Click it and Unblock the Notifications