റെയിൽവേയും ബാങ്കിംഗും കസറും; ഈ 10 ഓഹരികൾ നോട്ടമിട്ടോളൂ, 20 ശതമാനം വരെ വളരുമെന്ന് പ്രവചനം
ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിന് ഇനി അധികം നാളുകൾ ബാക്കിയില്ല. കേവലമൊരു മേഖലയിൽ മാത്രം ഒതുങ്ങുന്ന ആഘാതം അല്ല തിരഞ്ഞെടുപ്പ് ഉണ്ടാക്കാൻ പോകുന്നത്. അതിൽ തന്നെ ഏറ്റവും നിർണായകമായ മേഖലയാണ് ഓഹരിവിപണി. അത്രയധികം പ്രതീക്ഷയോടെയാണ് ഓഹരിവിപണി തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. അതിന് കാരണങ്ങളും ഏറെയാണ്.
അടുത്തിടെ രാജ്യത്ത് പലയിടത്തും നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നത് വിപണികള്‍ക്ക് നേട്ടമാകുമെന്നാണ് വിദഗ്‌ധർ കരുതുന്നത്. എന്തെന്നാൽ മോദി ഭരണകാലത്ത് ഇന്ത്യന്‍ ഓഹരികള്‍ വിപണികള്‍ കൈവരിച്ച നേട്ടം അതിനായി ഇവര്‍ ഉയര്‍ത്തി കാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ വിപണികളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏതൊക്കെ ഓഹരികൾ വാങ്ങണം എന്ന ചോദ്യം പലരിലും ഉയരുന്നുണ്ടാവും. അത്തരക്കാർക്കായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ശ്രീറാം വേ ടു വെല്‍ത്ത് വാങ്ങാന്‍ നിര്‍ദേശിക്കുന്ന 10 ഓഹരികൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം. മികച്ച അടിസ്ഥാനമുള്ള ഈ ഓഹരികള്‍ 10 മുതൽ 20 ശതമാനം നേട്ടം നല്‍കാൻ ശേഷിയുള്ളതാണെന്നാണ് പ്രവചനം.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍: രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നാണിത്. ഇതിന്റെ നിലവിലെ ഓഹരി വില 2351 രൂപയാണ്. ലക്ഷ്യവിലയായി കണക്കാക്കുന്നത് 2,828 രൂപ. ഈ ഓഹരിയുടെ വളര്‍ച്ച സാധ്യത: 11 ശതമാനം ആണെന്നാണ് പ്രവചനം.
ഹീറോ മോട്ടോകോര്‍പ്: ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ഹീറോ മോട്ടോകോർപ്. നിലവിലെ ഓഹരി വില 4818.55 രൂപയാണെങ്കിൽ കണക്കാക്കുന്ന ലക്ഷ്യവില 5020 രൂപയാണ്. 14 ശതമാനം വളർച്ചാ സാധ്യതയും ഈ ഓഹരികൾക്ക് ഉണ്ട്.
ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്: ഈ കമ്പനിയുടെ നിലവിലെ ഓഹരി വില 185.90 രൂപയോളമാണ്. വിപണിയിൽ മികച്ച പ്രകടനമാണ് ഇത് കാഴ്‌ച വയ്ക്കുന്നത്. കണക്കാക്കുന്ന ലക്ഷ്യവില 215 രൂപയാണ്.
വളര്‍ച്ച സാധ്യത 14 ശതമാനമാണ്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍: ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ മുൻപന്തിയിൽ നിൽക്കുന്നു. നിലവിലെ ഓഹരി വില 189.90 രൂപയാണ്. ലക്ഷ്യവില: 207 രൂപ, വളര്‍ച്ച സാധ്യത: 11 ശതമാനത്തോളമാണ് ഇതിന് കണക്കാക്കുന്നത്.
ഐആര്‍സിടിസി: റെയിൽവേ ഓഹരികളിൽ മോഹിപ്പിക്കുന്ന മുന്നേറ്റം സാധ്യമാക്കുന്ന ഓഹരികളിൽ ഒന്നാണ് ഐആർസിടിസി. കമ്പനിയുടെ നിലവിലെ ഓഹരി വില: 951.30 രൂപയാണ്, ലക്ഷ്യവിലയായി കണക്കുന്നതാവട്ടെ 1080 രൂപയും. വളര്‍ച്ച സാധ്യത: 16 ശതമാനമാണ്.
എൻഡിടിവി: മാധ്യമ മേഖലയിലെ ഓഹരികളിൽ പ്രമുഖരാണ് എൻഡിടിവി ഗ്രൂപ്പ്. ഇവരുടെ നിലവിലെ ഓഹരി വില: 261.90 രൂപയാണ്. ലക്ഷ്യവില: 325 രൂപയുമാണ്. വളര്‍ച്ച സാധ്യതയായി കരുതുന്നത് 21 ശതമാനമാണ്.
എസ്ബിഐ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കൂടിയായ എസ്ബിഐയുടെ നിലവിലെ ഓഹരി വില 634 രൂപയാണ്. ലക്ഷ്യവില: 700 രൂപയും വളര്‍ച്ച സാധ്യത: 10 ശതമാനവുമായി കണക്കാക്കുന്നു.
അള്‍ട്രടെക് സിമെന്റ്: സിമന്റ് ഓഹരികൾ എതിരാളികൾ ഇല്ലാതെ മുന്നേറുന്നവരാണ് അൾട്രടെക് സിമന്റ്. ഇതിന്റെ നിലവിലെ ഓഹരി വില 9815.35 രൂപയാണ്. ലക്ഷ്യവിലയാവട്ടെ 10,980 രൂപയും
വളര്‍ച്ച സാധ്യത 11 ശതമാനവുമായി കണക്കാക്കുന്നു.
യുണൈറ്റഡ് സ്‌പിരിറ്റ്‌സ്: ഈ ജനപ്രിയ ഓഹരിയുടെ നിലവിലെ വില: 1069.5 രൂപയോളമാണ്. ലക്ഷ്യവില: 1192 രൂപയും വളര്‍ച്ച സാധ്യത 12 ശതമാനവുമാണ്.
വരുണ്‍ ബിവറേജസ്: ഇന്ത്യയിലെ പ്രമുഖ ശീതളപാനീയ വിതരണ കമ്പനിയാണ് വരുൺ ബിവറേജസ്. നിലവിൽ ഇതിന്റെ ഓഹരിവില 1425.05 രൂപയാണ്. ലക്ഷ്യവില 1452 രൂപയുമാണ്. വളര്‍ച്ച സാധ്യതയായി കണക്കാക്കുന്നത് 18 ശതമാനവുമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications