Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐആർസിടിസിയും, ഐആർഎഫ്‌സിയും ഒരേ ട്രാക്കിൽ; ഈ ജനപ്രിയ റെയിൽവേ ഓഹരികളിൽ മികച്ചത് ഏത്? ഉത്തരം ഇതാ

ഓഹരിവിപണിയെ വളരെ ഗൗരവത്തോടെ ആളുകൾ നോക്കി കാണുന്ന കാലഘട്ടമാണ് ഇപ്പോൾ കടന്നുപോവുന്നത്. ഏത് സ്‌റ്റോക്കുകൾ വേണമെന്നും, അവ ദീർഘകാല അടിസ്ഥാനത്തിൽ എങ്ങനെ ഉപകരിക്കുമെന്നൊക്കെ ആളുകൾ കാര്യമായി തന്നെ പരിശോധന നടത്തിയാണ് ഇപ്പോൾ നിക്ഷേപം നടത്തി കൊണ്ടിരിക്കുന്നത്.

അത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഏറ്റവുമധികം പേർ വാങ്ങിയ, താൽപര്യം പ്രകടിപ്പിച്ച ഓഹരികൾ ഏറെയും റെയിൽവേ മേഖലയിൽ നിന്നുള്ളവയായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഓഹരികളാണ് ഐആർസിടിസിയും ഐആർഎഫ്‌സിയും. സ്‌റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിക്ഷേപകരെ ഏറ്റവും ആകർഷിച്ച ഇവ രണ്ടും വൺ മൂലധന നിക്ഷേപമുള്ള പൊതുമേഖലാ കമ്പനികളാണ്. ഇവയിൽ ഏതാണ് മികച്ചതെന്ന് നമുക്ക് പരിശോധിക്കാം.

indianstockexchange

2.07 ലക്ഷം കോടിയിലധികം വിപണി മൂലധനമുള്ള ഏറ്റവും വലിയ റെയിൽവേ ഓഹരിയാണ് ഐആർഎഫ്‌സി. 76,100 കോടിയിലധികം എം-ക്യാപ് ഉള്ള ഐആർസിടിസിയും ഒട്ടും പിന്നിലല്ല, കണക്കുകളിൽ ആയാലും വാങ്ങുന്നതിൽ ആയാലും. ഇരു കമ്പനികളും അടുത്തിടെ തങ്ങളുടെ മൂന്നാം പാദത്തിലെ വരുമാനം പ്രഖ്യാപിച്ചിരുന്നു.

ആറ് മാസത്തിനുള്ളിൽ 210 ശതമാനം ഉയർച്ചയുള്ള ഒരു മൾട്ടി-ബാഗറാണ് ഐആർഎഫ്‌സി എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. അതേ കാലയളവിൽ ഐആർസിടിസി ഓഹരികൾ 48 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയത്. എങ്കിലും ഇവയിൽ ഏത് വാങ്ങണം എന്ന് ചിന്തിക്കുമ്പോൾ നമ്മൾ മറ്റ് ചില ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

ഐആർഎഫ്‌സി :: ഐആർസിടിസി

അതിനായി നാം ആദ്യം പരിശോധിക്കേണ്ടത് വില-ഇക്വിറ്റി അനുപാതമാണ്. ഈ അനുപാതം ഒരു കമ്പനിയുടെ നിലവിലെ സ്‌റ്റോക്ക് വിലയെ അതിന്റെ ഒരു ഷെയറിലുള്ള വരുമാനവുമായി താരതമ്യം ചെയ്യുന്ന രീതിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണ്. ഫെബ്രുവരി 15 വരെ ലഭ്യമായ ബിഎസ്ഇ ഡാറ്റ പ്രകാരം, ഐആർസിടിസിയുടെ വില-ഇക്വിറ്റി അനുപാതം 68.83 ആണ്, 34.37 എന്ന അനുപാതമുള്ള ഐആർഎഫ്‌സിയേക്കാൾ കൂടുതലാണ് ഇത്.

കൂടാതെ ഇപിഎസും നാം പരിഗണിക്കേണ്ടതുണ്ട്. ഇപിഎസ് എന്നത് ഒരു കമ്പനിയുടെ ലാഭത്തിന്റെ ഭാഗത്തെ പ്രതിനിധീകരിക്കുന്ന സൂചകമാണ്. 2024 സാമ്പത്തിക വർഷത്തിൽ, ഐആർസിടിസിയുടെ ഇപിഎസ് ഷെയറൊന്നിന് 3.75 രൂപയായി ഉയർന്നു, 2023ൽ ഒരു ഷെയറിന് 3.19 രൂപയായിരുന്ന സ്ഥാനത്ത് നിന്ന് ഉയർന്നു. എന്നാൽ ഐആർഎഫ്‌സിയുടെ ഇപിഎസ് നേരിയ ഇടിവ് രേഖപ്പടുത്തി. 2024 സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് 1.23 രൂപയായി, ഇത് 2023ൽ 1.25 രൂപയായിരുന്നു.

ആദായ വർധനവും നിക്ഷേപത്തിന് മുൻപ് പരിഗണിക്കേണ്ട മുഖ്യ ഘടകങ്ങളിൽ ഒന്നാണ്. ആദായ വർധനവ് അഥവാ ഡിവിഡന്റ് യീൽഡ് എന്നത് സ്‌റ്റോക്കിൻ്റെ നിലവിലെ മാർക്കറ്റ് വില കൊണ്ട് ഹരിച്ചുള്ള വാർഷിക ഡിവിഡന്റ് പേയ്‌മെന്റാണ്. നിലവിൽ, ഐആർസിടിസിയുടെ ലാഭവിഹിതം 0.84 ശതമാനം ​​ആണ്, കഴിഞ്ഞ 12 മാസങ്ങളിൽ കമ്പനി ഒരു ഓഹരിക്ക് 8 രൂപ വരെ ലാഭവിഹിതം നൽകിയിട്ടുണ്ട്. ഐആർഎഫ്‌സിക്ക് 0.94 ശതമാന ത്തോളം ഉയർന്ന ലാഭവിഹിതമുണ്ട്, കഴിഞ്ഞ 12 മാസത്തിനിടെ ഒരു ഓഹരിക്ക് 1.50 രൂപ വരെയാണ് അവർ ലാഭവിഹിതം നൽകിയത്.

കൂടാതെ 2023 ഡിസംബർ 31ന് അവസാനിച്ച പാദത്തിലെ വരുമാനത്തിന്റെ കാര്യത്തിൽ, ഐആർസിടിസി റെയിൽവേ വിഭാഗത്തിലെ മറ്റ് കമ്പനികളെക്കാൾ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഐആർഎഫ്‌സി സമ്മിശ്ര പ്രകടനമാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതിൽ നിന്നും നിലവിലെ സാഹചര്യത്തിൽ ഏത് ഓഹരി തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ ഏകദേശ ധാരണ ലഭിക്കും. എങ്കിലും മാർക്കറ്റ് ട്രെൻഡുകൾ മാറി മറിയുമെന്ന കാര്യത്തിൽ എപ്പോഴും ധാരണ വേണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+