സംരംഭകൻ ആവാനാണോ ഇഷ്‌ടം..? മടിച്ചു നിക്കുന്നതെന്തിന്, ഈ അഞ്ച് സർക്കാർ പദ്ധതികൾ നിങ്ങളെ സഹായിക്കും...
രാജ്യം ഒരു സ്‌റ്റാർട്ടപ്പ് വിപ്ലവത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനിടെ സ്വയം തൊഴിൽ മേഖല എത്രത്തോളം വികസിക്കപ്പെട്ടുവെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നമുക്ക് തന്നെ മനസിലാക്കാം. 99,000ത്തിലധികം സ്‌റ്റാർട്ടപ്പുകളും 30 ബില്യൺ ഡോളർ മൂല്യമുള്ള 107 യൂണികോൺ കമ്പനികളും ഉള്ളതിനാൽ ഇന്ത്യയെ ഇപ്പോൾ 'സ്‌റ്റാർട്ടപ്പ് ഹബ്' എന്നാണ് ലോകം വിളിക്കുന്നത്.
രാജ്യത്ത് വളർന്നുവരുന്ന സംരംഭകരെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. സ്‌റ്റാർട്ടപ്പുകളെ വളരാനും ആഗോള വാണിജ്യ ഭൂപടത്തിൽ അവയുടെ സാന്നിധ്യം അടയാളപ്പെടുത്താനും സഹായിക്കുന്നതിന് സാങ്കേതിക പിന്തുണ, സബ്‌സിഡികൾ, സാമ്പത്തിക സഹായം, മറ്റ് സേവനങ്ങൾ എന്നിവ നൽകാനാണ് സർക്കാർ സംരംഭങ്ങൾ ലക്ഷ്യമിടുന്നത്.

ഇത്തരത്തിൽ സർക്കാർ സംവിധാനങ്ങൾ രാജ്യത്തെ സ്‌റ്റാർട്ടപ്പ് മേഖലയെ കൈപിടിച്ചുയർത്താൻ ആരംഭിച്ച ചില പദ്ധതികൾ നമുക്ക് പരിചയപ്പെടാം.
അടൽ ഇന്നൊവേഷൻ മിഷൻ (എഐഎം)
2016ലാണ് സർക്കാർ ഈ സ്‌കീം ആരംഭിച്ചത്. അടൽ ഇന്നൊവേഷൻ മിഷൻ (എഐഎം) അഞ്ച് വർഷത്തിനിടെ ധനകാര്യ സ്ഥാപനങ്ങൾക്ക് ഏകദേശം 10 കോടി രൂപ നൽകുന്നു. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ഗതാഗതം മുതലായവയിൽ ഉയർന്നുവരുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
മൾട്ടിപ്ലയർ ഗ്രാന്റ് സ്‌കീം (എംജിഎസ്)
ചരക്കു സേവനങ്ങളുടെ വളർച്ചയ്ക്കായി വ്യവസായങ്ങൾക്കിടയിൽ സഹകരണ ഗവേഷണത്തിനും വികസനത്തിനും പ്രാപ്‌തമാക്കുന്നതിനായി ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് ആരംഭിച്ച പദ്ധതിയാണിത്. രണ്ട് വർഷത്തിൽ താഴെ ദൈർഘ്യമുള്ള ഇതിൽ ഒരു പദ്ധതിക്ക് പരമാവധി രണ്ട് കോടി രൂപയാണ് സർക്കാർ നൽകുന്നത്.
ക്ഷീര സംരംഭകത്വ വികസന പദ്ധതി (ഡിഇഡിഎസ്)
ക്ഷീരമേഖലയിൽ സ്വയംതൊഴിൽ സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ള ഡിഇഡിഎസ് പദ്ധതിക്ക് മൃഗസംരക്ഷണ- മത്സ്യബന്ധന-ക്ഷീരവികസന വകുപ്പാണ് തുടക്കമിട്ടത്. പാൽ ഉൽപ്പാദനം, സംഭരണം, സംരക്ഷണം, വിപണനം തുടങ്ങിയവയാണ് ഇതിലെ പ്രവർത്തനങ്ങൾ. പൊതുവിഭാഗത്തിൽപെട്ട ആളുകൾക്ക് മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനവും എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ടവരുടെ ഫാമുകൾക്ക് 33.33 ശതമാനവും ബാങ്കബിൾ പ്രൊജക്‌ടുകൾക്ക് പദ്ധതിയിലൂടെ ധനസഹായം ലഭ്യമാകുന്നു.
സ്‌റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ്
ഇന്ത്യയിലെ സ്‌റ്റാർട്ടപ്പുകൾക്കായുള്ള ഏറ്റവും ജനപ്രിയമായ സർക്കാർ പദ്ധതികളിൽ ഒന്നാണിത്. അഞ്ച് വർഷത്തിലേറെയായി സംരംഭകർക്ക് നികുതി ആനുകൂല്യങ്ങൾ നൽകാനാണ് സ്‌റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ് ലക്ഷ്യമിടുന്നത്. ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്റ് (ഡിപിഐഐടി) ഈ പദ്ധതിക്ക് കീഴിൽ 114,458 സ്‌റ്റാർട്ടപ്പുകളെ അംഗീകരിച്ചിട്ടുണ്ട്.
സ്‌റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം
പ്രാരംഭ ഘട്ടത്തിലുള്ള സ്‌റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായാണ് 2021 ജനുവരിയിൽ കേന്ദ്ര സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് 5 കോടി രൂപ ധനസഹായം ലഭിക്കും. നിലവിലെ സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിന് സ്‌റ്റാർട്ടപ്പുകൾക്ക് 20 ലക്ഷം രൂപ വരെയും അവരുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വളർത്തുന്നതിന് 50 ലക്ഷം രൂപ വരെയും സഹായമായി ലഭിക്കും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications