Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ അംബാനിയുടെ ഒരു ബുദ്ധിയേ, 22 കോടി നിക്ഷേപിച്ച കമ്പനിയില്‍ നിന്ന് വാരുന്നത് കോടികള്‍, മൂല്യം ഇത്ര

മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണെങ്കിലും പലതരം ബിസിനസ് ചെയ്യുന്നയാളാണ്. സ്വന്തം മക്കളെ വിവിധ കമ്പനികളുടെ ചുമതല അദ്ദേഹം ഏല്‍പ്പിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും നേട്ടമുണ്ടാക്കുന്നത് ഇഷാ അംബാനിയുടെ കമ്പനികളാണെന്ന് പറയാം. പുതിയ നൂതനമായ ഏത് ബിസിനസും മുകേഷ് അംബാനി കണ്ണുംപൂട്ടി ഏല്‍പ്പിക്കുന്നത് ഇഷ അംബാനിയെയാണ്.

റിലയന്‍സിന്റെ സഹകമ്പനികളാണ് ഇവയെല്ലാം. റിലയന്‍സിന്റെ കമ്പനികളില്‍ ഏറ്റവും നന്നായി മുന്നേറുന്നത് റിലയന്‍സ് റീട്ടെയിലാണ്. 2022 ഓഗസ്റ്റില്‍ മുകേഷ് അംബാനി ഇതിന്റെ ചുമതല ഇഷയ്ക്ക് കൈമാറിയിരുന്നു. അതിന് മുന്നേ തന്നെ റീട്ടെയില്‍ അവര്‍ സജീവമായിരുന്നു. എന്നാല്‍ ഇഷ വന്നതിന് ശേഷം ലോകോത്തര ബ്രാന്‍ഡുകളാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്.

isha-ambani

ഇഷ റിലയന്‍സ് റീട്ടെയില്‍ വന്ന ഉടനെ ചെയ്ത കാര്യങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്ന.ു 1990കളിലെ ക്യാമ്പ ബ്രാന്‍ഡിനെ റിലയന്‍സ് ഏറ്റെടുക്കുകയായിരുന്നു. 22 കോടി രൂപയാണ് പ്യുവര്‍ ഡ്രിങ്ക് ഗ്രൂപ്പിന് ഇത് വാങ്ങാനായി റിലയന്‍സ് നല്‍കിയത്. വലിയൊരു നിക്ഷേപമായിരുന്നു ഇത്. ഇന്ന് കമ്പനിയുടെ വിപണി മൂല്യം കേട്ടാല്‍ ആരും ഞെട്ടിപ്പോകും.

820000 കോടിയാണ് റിലയന്‍സ് ഏറ്റെടുത്തതോടെ ക്യാമ്പയുടെ മൂല്യം. പൊട്ടിപ്പൊളിഞ്ഞ് പോയ ഒരു കമ്പനിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് രാജ്യത്തെ വമ്പന്‍ ബ്രാന്‍ഡാക്കി മാറ്റിയിരിക്കുകയാണ് ഇഷ അംബാനി. ഇതിനോടകം ക്യാമ്പ കോളയുടെ പരസ്യങ്ങള്‍ സജീവമായി കഴിഞ്ഞു. കൊക്കകോളയെ അടക്കം മറികടക്കുന്ന ബ്രാന്‍ഡായി ഇത് മാറിയേക്കും.

റിലയന്‍സ് റീട്ടെയിലിന് വലിയ പ്ലാനുകള്‍ ക്യാമ്പയുടെ കാര്യത്തിലുണ്ട്. റിലയന്‍സ് സ്വന്തമായി ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാന്‍ പോകുകയാണ്. ഇതിലൂടെ വ്യാപകമായിട്ടുള്ള വിതരണമാണ് ലക്ഷ്യമിടുന്നത്. രാജ്യം മുഴുവന്‍ ക്യാമ്പയും കോളയുമെല്ലാം തരംഗമായി മാറും. വന്‍ രീതിയില്‍ വിതരണം നടന്നാല്‍ ക്യാമ്പ കോള രാജ്യത്താകെ പ്രശസ്തമാകും.

പെപ്‌സിയും സ്‌പ്രൈറ്റുമെല്ലാം ഭരിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയെയാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ബോട്ട്‌ലിംഗ് കൂടി വരുന്നതോടെ ക്യാമ്പള കോള സമ്പൂര്‍ണ ഇന്ത്യന്‍ ബ്രാന്‍ഡായി മാറും. രാജ്യത്താകെ വലിയ മാര്‍ക്കറ്റിംഗിന് കൂടിയാണ് ഇഷാ അംബാനിയുടെ നേതൃത്വത്തില്‍ കമ്പനി ചെയ്യാന്‍ പോകുന്നത്.

നിലവില്‍ കാലി എയറേറ്റഡ് വാട്ടര്‍ വര്‍ക്ക്‌സ്, തമിഴ്‌നാട്ടിലെ ഏഷ്യന്‍ ബെവറേജസ്, ജല്ലാന്‍ ഫുഡ് പ്രൊഡക്ട്‌സ്, ഗോദാവത്ത് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നീ ബോട്ട്‌ലര്‍മാരെയാണ് റിലയന്‍സ് റീട്ടെയില്‍ ആശ്രയിക്കുന്നത്. അടുത്തിടെയാണ് കമ്പനി അവരുടെ ആദ്യത്തെ ക്യാമ്പ കോളയുടെ പരസ്യം പുറത്തിറക്കിയത്.

ബ്രാന്‍ഡിനെ അടിമുടി മാറ്റിയിരിക്കുകയാണ് റിലയന്‍സ് റീട്ടെയില്‍. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ വ്യാപകമായി ലഭ്യമാണ് ക്യാമ്പ കോള. ഈ മൂന്ന് മാര്‍ക്കറ്റില്‍ നിന്ന് 150 മുതല്‍ 200 കോടിയുടെ വില്‍പ്പനയാണ് റിലയന്‍സ് റീട്ടെയിലിന് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+