ഫാഷന്‍ ലോകം പിടിക്കാന്‍ മുകേഷ് അംബാനി, ഒപ്പം നിന്ന് ഇഷ, ഈ വിദേശ ബ്രാന്‍ഡ് ഇന്ത്യയിലേക്ക്
മുകേഷ് അംബാനി ഇന്ത്യന്‍ ബിസിനസ് ലോകത്ത് എതിരാളികളില്ലാതെ കുതിക്കുകയാണ്. പുതിയ മേഖലകളിലേക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചുവടുവെക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മാത്രമല്ല വിവിധ ആഗോള ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന്റെ ക്രെഡിറ്റും അംബാനിക്കുള്ളതാണ്.
പലപ്പോഴും മുകേഷ് അംബാനിയുടെ ദീര്‍ഘവീക്ഷണം അഭിനന്ദിക്കപ്പെടാറുണ്ട്. മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയും അത്തരത്തില്‍ വിവിധ ഫാഷന്‍ ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. റിലയന്‍സ് റീട്ടെയിലിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് വിവിധ ബ്രാന്‍ഡുകള്‍ വ്യാപകമായത്.

ഇപ്പോള്‍ മുകേഷ് അംബാനിയുടെ ഇഷാ അംബാനിയുടെയും നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയില്‍ വമ്പനൊരു കമ്പനിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ബ്രിട്ടീഷ് ഓണ്‍ലൈന്‍ റീട്ടെയിലറായ അസോസിന്റെ ഉല്‍പ്പന്നങ്ങളാണ് റിലയന്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
ഇക്കാര്യം റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് അറിയിച്ചത്. റിലയന്‍സ് റീട്ടെയിലുമായി ഇവര്‍ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായിട്ടാണ് അസോസ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്. അതേസമയം പാര്‍ട്ണര്‍ഷിപ്പിന് പിന്നാലെ അസോസിന്റെ ഓഹരികള്‍ 3.9 ശതമാനത്തിന്റെ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
റിലയന്‍സ് റീട്ടെയിലിന്റെ ഏറ്റവും പുതിയ പങ്കാളിത്തങ്ങളിലൊന്നാണിത്. അമേരിക്കന്‍ ജ്വല്ലറി വില്‍പ്പനക്കാരായ ടിഫനി ആന്‍ഡ് കമ്പനി, ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ബലന്‍സിയാഗ എന്നിവയെല്ലാം ഇന്ത്യയില്‍ എത്തിച്ചത് ഇഷാ അംബാനിയുടെ നേതൃത്വത്തിലാണ്. 2024ന്റെ നാലാം പാദത്തില്‍ ഇഷാ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ 562 പുതിയ കടകളാണ് ഇന്ത്യയില്‍ ആരംഭിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനത്തില്‍ നല്ലൊരു ഭാഗവും റിലയന്‍സ് റീട്ടെയില്‍ നിന്ന് വരുുന്നതാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യമുയര്‍ത്തുന്നതും ഇവയെല്ലാം ചേര്‍ന്നതാണ്. അതേസമയം അസോസിന്റെ ഉല്‍പ്പന്നങ്ങള്‍ എപ്പോഴാണ് ഇന്ത്യയില്‍ എത്തിക്കുക എന്ന കാര്യം റിലയന്‍സ് റീട്ടെയില്‍ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം റിലയന്‍സ് റീട്ടെയില്‍ വമ്പന്‍ പ്ലാനിംഗാണ് ഇതിലൂടെ നടത്തുന്നത്. ഇന്ത്യയിലെ പ്രീമിയം ഫാഷന്‍ റീട്ടെയില്‍ ബ്രാന്‍ഡുകളായ സാറ, എച്ച്&എം എന്നിവയോട് മത്സരിക്കാനാണ് ഇഷാ അംബാനി ലക്ഷ്യമിടുന്നത്. നിലവില്‍ റിലയന്‍സ് റീട്ടെയിലില്‍ പ്രീമിയം സെക്ഷനില്‍ അന്‍പതില്‍ അധികം ബ്രാന്‍ഡുകളുണ്ട്. പ്രീമിയത്തിലേക്ക് കൂടുതല്‍ ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തുകയാണ് ഇഷ ലക്ഷ്യമിടുന്നത്.
ഗ്ലോബല്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഇഷാ അംബാനി വ്യക്തമാക്കി. ഏറ്റവും മികച്ച ഫാഷനുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് അസോസ് സിഇഒ ഹോസെ അന്റോണിയോ റാമോസ് പറഞ്ഞത്. റിലയന്‍സ് റീട്ടെയിലിന് നിലവില്‍ 18836 സ്റ്റോറുകളാണ് ഉള്ളത്. 11101 കോടിയാണ് കമ്പനിയുടെ ലാഭം.












Click it and Unblock the Notifications