ഇഷ അംബാനി രണ്ടും കല്‍പ്പിച്ചാണ്, ഷാഹിദിന്റെ ഭാര്യയുമായി പാര്‍ട്ണര്‍ഷിപ്പ്; ഈ ബ്രാന്‍ഡ് റിലയന്‍സില്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുഖമാണ് ഇഷ അംബാനി. മുകേഷ് അംബാനി നയിക്കുന്ന കമ്പനിയെ വിവിധ മേഖലയിലേക്ക് നയിക്കുന്നതില്‍ ഇഷ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. റിലയന്‍സിനെ ഫാഷന്‍ ലോകത്തേക്ക് കൊണ്ടുവരുന്നതില്‍ ഇഷയ്ക്ക് വലിയ പങ്കുണ്ട്.
റിലയന്‍സ് റീട്ടെയിലും, റിലയന്‍സ് ട്രെന്‍ഡ്‌സുമെല്ലാം ഇഷയുടെ മികവിലാണ് ഇന്ത്യയില്‍ ഫാഷന്‍ ലോകത്തിന്റെ മുന്‍നിരയിലെത്തിയത്. എന്തായാലും ഇഷ അടുത്ത ചുവടുവെപ്പ് നടത്തി കഴിഞ്ഞു. സഹോദരന്‍ ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് കഴിഞ്ഞ് ഇറ്റലിയില്‍ നിന്ന് എത്തിയതേയുള്ളൂ ഇഷ. അതിന് മുമ്പ് എല്ലാവരെയും ഞെട്ടിക്കാനുള്ള ശ്രമത്തിലാണ് അവര്‍.

കഴിഞ്ഞ ദിവസം റിലയന്‍സ് റീട്ടെയിലിന്റെ ബ്യൂട്ടി റീട്ടെയില്‍ പ്ലാറ്റ്‌ഫോം ടിര പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അവരുടെ സ്‌കിന്‍കെയര്‍ ബ്രാന്‍ഡാണ് പുറത്തിറങ്ങുന്നത്. അകൈന്‍ഡ് എന്നാണ് ഇതിന്റെ പേര്. ഈ ഉല്‍പ്പന്നത്തിന്റെ സഹഉടമ മീരാ കപൂറാണ്. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യയാണ്. മീര.
അകൈന്‍ഡ് ടിരയുടെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. മുംബൈയിലെ ജിയോ വേള്‍ഡ് ഡ്രൈവില്‍ വെച്ചായിരുന്നു ഈ സ്‌കിന്‍ കെയറിന്റെ ലോഞ്ചിംഗ്. ടിരയില്‍ ഈ ബ്രാന്‍ഡ് ഇനി മുതല്‍ ലഭ്യമാവും. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇവ വാങ്ങാന്‍ ലഭിക്കും. മികച്ച സ്‌കിന്‍കെയറാണ് ഇവ വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി പറയുന്നു.
അകൈന്‍ഡിലെ ഓരോ ഫോര്‍മുലയും ചേരുന്നതോടെ ചര്‍മത്തെ സുന്ദരമാക്കാന്‍ സാധിക്കും. രോഗാണുക്കളില്‍ നിന്നടക്കമുള്ള പ്രതിരോധവും ഇവരുടെ സ്‌കിന്‍ കെയര്‍ നല്‍കുന്നുണ്ട്. ക്ലീന്‍ സ്ലേറ്റ് ഹൈഡ്രേറ്റിംഗ് ക്ലെന്‍സര്‍, ലൈറ്റ് വെയ്റ്റ് മോയ്‌സ്ചുറൈസര്‍, സ്ലീപ്പ് ടൈറ്റ് ഫേമിംഗ് സിറം, എന്നിവയെല്ലാം ചര്‍മത്തിന് വിവിധ തരത്തിലുള്ള സംരക്ഷണം നല്‍കും.
അതുപോലെ നമ്മുടെ ചര്‍മത്തെ വെട്ടിത്തിളങ്ങാനും സഹായിക്കും. ഓയില്‍ ഫ്രീ ബാലന്‍സിംഗ് ക്ലെന്‍സര്‍, മികച്ച ടോണര്‍, മള്‍ട്ടി ആക്ടീവ് സെറിം. എന്നിവയെല്ലാം അകൈന്‍ഡ് പുറത്തിറങ്ങുന്നുണ്ട്. ചര്‍മത്തെ തിളങ്ങി നില്‍ക്കാന്‍ ഇവ സഹായിക്കും.
മലിനീകരണം, ലൈഫ് സ്റ്റൈല്‍ പ്രശ്‌നങ്ങള്‍, സൂര്യാഘാതം തുടങ്ങിയവയില്‍ നിന്നെല്ലാം മികച്ച പ്രതിരോധമൊരുക്കാന്‍ ഇവ സഹായിക്കും. അകൈന്‍ഡിനെ ലോഞ്ചിംഗ് ശരിക്കും ആവേശഭരിതയാക്കുന്നു. ടിറയുടെ യാത്രയില്‍ ഇത് വളരെ നിര്‍ണായകമായ നാഴികകല്ലാണിതെന്നും ഇഷാ അംബാനി പറഞ്ഞു.
ഒരുപാട് കരുതലോടെയാണ് അകൈന്‍ഡിലെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അത് ചര്‍മത്തിന് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പിക്കാനാവുമെന്ന് മീരാ കപൂര്‍ പറഞ്ഞു. എല്ലാ ചര്‍മങ്ങള്‍ക്കും ഇവ അനുയോജ്യമാണെന്നും മീര പറഞ്ഞു.












Click it and Unblock the Notifications