Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപിക പദുക്കോണുമായി കൈകോര്‍ത്ത് ഇഷ അംബാനി, ചില്ലറക്കാരിയല്ല അംബാനിയുടെ മകള്‍; ആസ്തി ഇത്ര

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി പ്രത്യേകിച്ചൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. റിലയന്‍സ് പുത്തന്‍ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചതും, അത് വിജയകരമായതുമെല്ലാം ഇഷാ അംബാനിയുടെ മിടുക്കായിരുന്നു. റിലയന്‍സ് റീട്ടെയില്‍ മുകേഷ് അംബാനി വിശ്വസിച്ച് ഏല്‍പ്പിച്ചതും ഇഷ അംബാനിയെയാണ്.

റീലയന്‍സ് റീട്ടെയില്‍ ഇഷയുടെ നേതൃത്വത്തില്‍ 8,20000 കോടിയിലേറെ വിപണി മൂല്യമുള്ള കമ്പനിയായി മാറിയിരിക്കുകയാണ്. നിരവധി ബ്രാന്‍ഡുകളുമായി കൈകോര്‍ത്തി റീലയന്‍സ് റീട്ടെയിലിനെ വ്യാപിപ്പിച്ചത് ഇഷയുടെ മിടുക്കായിരുന്നു. ഇഷയുടെ കമ്പനി ഇപ്പോള്‍ ദീപിക പദുക്കോണുമായിട്ടാണ് കൈകോര്‍ത്തിരിക്കുന്നത്.

isha-ambani-net-worth

ഇഷാ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ ദീപികയുടെ സെല്‍ഫ് കെയര്‍ ബ്രാന്‍ഡായ 82 ഡിഗ്രി ഇയുമായിട്ടാണ് പുതിയ ഡീല്‍ ഉണ്ടാക്കിയിരിക്കുന്നത്. റിലയന്‍സ് റീട്ടെയിലിന്റെ ഓഫ്‌ലൈന്‍ ചാനലുകളില്‍ ഇവയും ഇനി ഉള്‍പ്പെടുത്തും. കൂടുതല്‍ വൈവിധ്യമേറിയ മാര്‍ക്കറ്റുകളിലേക്ക് എത്തിപ്പെടാന്‍ ഇത് ദീപികയുടെ ഉല്‍പ്പന്നങ്ങളെ സഹായിക്കും.

ടിറയിലാണ് ഈ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവുക. ഇഷാ അംബാനി ഭക്തി മോദിക്കൊപ്പമാണ് ഈ സ്ഥാപനം ആരംഭിച്ചത്. മുകേഷ് അംബാനിയുടെ അടുത്തയാളണ് ഭക്തി മോദി. നൈക്ക, ടാറ്റ ക്ലിക്ക്, പാലെറ്റെ, മിന്ത്ര എന്നിവരുമായി ഇവര്‍ മത്സരിക്കുന്നുണ്ട്. കരീന കപൂര്‍, കിയാര അദ്വാനി, സുഹാന ഖാന്‍, എന്നിവരാണ് ഇതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.

2008ല്‍ വെറും പതിനാരാം വയസ്സില്‍ രാജ്യത്തെ യുവ കോടീശ്വരിയായി ഇഷ മാറിയിരുന്നു. 80 മില്യണ്‍ യുഎസ് ഡോളറിന്റെ മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ ഇഷയ്ക്ക് ലഭിച്ചിരുന്നു. 630 കോടി രൂപ മൂല്യം വരും ഈ ഓഹരികള്‍ക്ക്. ആ വര്‍ത്തെ പ്രായം കുറഞ്ഞ കോടീശ്വരിമാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇഷ.

ധീരുഭായ് അംബാനി സ്‌കൂളിലായിരുന്നു ഇഷയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ അണ്ടര്‍ഗ്രാജുവേറ്റ് ഡിഗ്രിയും അവര്‍ക്കുണ്ട്. 2018ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും അവര്‍ സ്വനത്മാക്കിയിരുന്നു. റിലയന്‍സ് റീട്ടെയിലിന്റെയും റിലയന്‍സ് ജിയോയുടെയും ബോര്‍ഡംഗമാണ് ഇഷ അംബാനി.

റീലയന്‍സ് റീട്ടെയിലിന്റെ ചുമതല അതിന് ശേഷമാണ് ഇഷയ്ക്ക് ലഭിച്ചത്. ഇഷാ അംബാനിയുടെ ആസ്തി 100 മില്യണ്‍ യുഎസ് ഡോളര്‍ വരും. ഏകദേശം 500 കോടിയോളം വരും ഇഷയുടെ ആസ്തി. 24 സെവന്‍ എന്ന കമ്പനിയും ഇഷാ അംബാനി വാങ്ങുമെന്നാണ് സൂചന.

ഇന്ത്യയിലേക്ക് പല ഫാഷന്‍ ബ്രാന്‍ഡുകളെയും കൊണ്ടുവന്നതില്‍ വലിയ പങ്ക് ഇഷയ്ക്കുണ്ട്. ടാറ്റയുടെ സുഡിയോ ആണ് റിലയന്‍സ് ട്രെന്‍ഡ്‌സിന്റെ അടക്കം എതിരാളി. വിവിധ ബ്രാന്‍ഡുകളെ കൊണ്ടുവന്ന് റിലയന്‍സ് റീട്ടെയില്‍ വിപുലീകരിച്ചതോടെ ഫാഷന്‍ ലോകത്തും ഈ കമ്പനി വലിയ സാന്നിധ്യമായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+