ഇഷ അംബാനി സമ്പത്ത് ഇരട്ടിയാക്കാനുള്ള പ്ലാനില്‍, പുത്തന്‍ ബിസിനസ് വരുന്നു; സാംസങ്ങിനുള്ള പണി
മുകേഷ് അംബാനി ബിസിനസിന്റെ കാര്യത്തില്‍ ആളൊരു പുലിയാണ്. രാജ്യത്ത് റിലയന്‍സ് ജിയോ പുറത്തിറക്കി ടെലികോം മേഖല ഒന്നാകെ പിടിച്ചെടുക്കാന്‍ അംബാനിക്ക് സാധിച്ചിരുന്നു. അതേസമയം മക്കളും അക്കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ല. മകള്‍ ഇഷാ അംബാനി രാജ്യത്ത് ഫാഷന്‍ ട്രെന്‍ഡിംഗാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇഷാ അംബാനി ഇപ്പോള്‍ മറ്റൊരു സംരംഭത്തിലേക്ക് കടക്കാന്‍ പോവുകയാണ്. ഇന്ത്യയുടെ വമ്പിച്ച ഹോം അപ്ലയന്‍സ് വിപണിയാണ് ഇനി അംബാനി കുടുംബം പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നത്. വൈസര്‍ എന്ന ഈ സംരംഭത്തിലൂടെ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് വിപണി ഒന്നടങ്കം റിലയന്‍സ് സ്വന്തമാക്കിയേക്കും. സാംസങ്ങ്, എല്‍ജി, വേള്‍പൂള്‍ തുടങ്ങിയ കമ്പനികളെല്ലാം വൈസറിന്റെ വരവോടെ പ്രതിസന്ധിയിലാവും.

നിലവില്‍ സാംസങ്ങ്, എല്‍ജി, വേര്‍പൂള്‍, സോണി എന്നിവയുടെ ആധിപത്യമാണ് ഹോം അപ്ലയന്‍സില്‍ ഉള്ളത്. നിത അംബാനിയുടെ തന്ത്രമാണ് ഇവരെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്. ഏറ്റവും ക്വാളിറ്റിയുള്ള ഉല്‍പ്പന്നങ്ങള്‍ ചെറിയ വിലയില്‍ നല്‍കുകയാണ് ഈ പ്ലാന്‍. മറ്റ് കമ്പനികള്‍ക്കൊന്നും ഈ വിലയ്ക്ക് ഇലക്രോണിക് ഉല്‍പ്പന്നങ്ങള്‍ നല്‍കാനാവില്ല.
എളുപ്പത്തില്‍ വിപണി പിടിക്കാനും ഇത് വഴി സാധിക്കും. നേരത്തെ ടെലികോം വിപണി മുകേഷ് അംബാനി പിടിച്ചതും ഇതേ തന്ത്രം ഉപയോഗിച്ചാണ്. കട്ടിംഗ് എഡ്ജ് സ്മാര്‍ട്ട് ഉപകരണങ്ങളും അതുപോലെ അതുപോലെ ഏറ്റവും മികച്ച സ്മാര്‍ട്ട് ടിവികളുമാണ് വൈസര്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നത്.
ഇന്ത്യന്‍ വിപണിയിലെ വ്യത്യസ്ത നിലവാരത്തിലുള്ള ഉപയോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ ഇഷ അംബാനിയുടെ കമ്പനിയില്‍ ലഭ്യമാവും. റിലയന്‍സ് റീട്ടെയിലിന്റെ ചുമതല ഇഷാ അംബാനിക്കാണ്. അവര്‍ തന്നെ ഈ വെല്ലുവിളിയും ഏറ്റെടുക്കുകയായിരുന്നു. പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ മാത്രമല്ല സെയില്‍ സര്‍വീസില്‍ കൂടിയാണ് ഇഷാ അംബാനി ലക്ഷ്യമിടുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച കസ്റ്റമര്‍ സര്‍വീസുകളും വൈസര്‍ ലഭ്യമാകും. 1.2 മില്യണ്‍ കസ്റ്റമര്‍മാരാണ് ഇപ്പോള്‍ കമ്പനിയുടെ മുന്നിലുള്ളത്. അതുപോലെ ആയിരത്തോളം സര്‍വീസ് സെന്ററുകളും രാജ്യത്തുണ്ടാവും.
റിലയന്‍സിന്റെ ബ്രാന്‍ഡിംഗില്‍ ഇഷ അംബാനി കൊണ്ടുവന്ന മാറ്റങ്ങള്‍ അംബാനി കുടുംബത്തിന്റെ അടക്കം സമ്പത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. അതേസമയം ഇത്ര വിപുലമായി റിലയന്‍സ് ഹോം അപ്ലയന്‍സ് മേഖലയിലേക്ക് കടന്നുവരുന്നത് സാംസങ്ങിനെ തന്നെ ആദ്യം ബാധിക്കും.
ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ ഇവരും നിര്‍ബന്ധിതരാകും. മറ്റ് കമ്പനികളും അതുപോലെ തന്നെ നല്‍കേണ്ടി വരും. അതോടൊപ്പം മികച്ച സര്‍വീസുകളും നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ മത്സരത്തില്‍ ഇവയെല്ലാം പിന്നോട്ട് പോകും. ഉപയോക്താക്കള്‍ക്കായിരിക്കും വൈസറിന്റെ വരവ് ഏറ്റവും നേട്ടങ്ങളുണ്ടാക്കുക.












Click it and Unblock the Notifications