പാപ്പരായ അംബാനിയുടെ കുതിപ്പിന് പിന്നിലെ കരങ്ങൾ; ആരാണ് ജയ് അൻമോൽ അംബാനി? ആസ്‌തി 20,000 കോടി
അംബാനി എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക മുകേഷ് അംബാനി എന്ന അതികായന്റെ രൂപം തന്നെയാവും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ സമൂഹത്തിന് മുന്നിൽ സമ്പത്തിന്റെ ഒരു പ്രതിരൂപം പോലെ അദ്ദേഹം നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ സഹോദരനായ അനിൽ അംബാനിയെ കുറിച്ച് ഇപ്പോഴത്തെ തലമുറയ്ക്ക് അറിയില്ലെങ്കിലും അറിവുള്ളവർ ഒരിക്കലും അദ്ദേഹത്തെ തിരസ്‌കരിക്കില്ല.
ഒരുകാലത്ത് ലോക സമ്പന്ന പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ ഇടം പിടിച്ചിരുന്ന, ആസ്‌തിയിൽ മുകേഷ് അംബാനിക്കും മുകളിൽ വിരാജിച്ചിരുന്ന ഒരു അനിൽ ഉണ്ടായിരുന്നു. ഇന്നതൊക്കെ ചരിത്രം മാത്രമാണ്. ഇടക്കാലത്ത് കടക്കെണിയിൽ മുങ്ങി പാപ്പരത്തത്തിന്റെ വക്കിലെത്തിയ ആൾ കൂടിയാണ് അദ്ദേഹം. എന്നാൽ അനിൽ അംബാനിയുടെ മടങ്ങിവരവ് തന്നെയാണ് അടുത്ത കാലത്തെ പ്രധാന വാർത്തകളിൽ ഒന്ന്.

പക്ഷേ ഈ തകർച്ചയുടെ പടുകുഴിയിൽ നിന്നും അനിൽ അംബാനിയുടെ മടങ്ങിവരവിന് ചുക്കാൻ പിടിച്ച ഒരാളുണ്ട്. അങ്ങനെ പൊതു മധ്യത്തിൽ ഒന്നും തന്നെ അധികം പ്രത്യക്ഷപ്പെടാത്ത, എന്നാൽ തന്റെ കർമ്മ മേഖലയിൽ മറ്റാർക്കും പിന്നിൽ അല്ലാത്ത ജയ് അൻമോൽ അംബാനി എന്ന യുവ ബിസിനസുകാരനാണ് അത്. അനിൽ അംബാനിയുടെ ഇപ്പോഴത്തെ തിരിച്ചുവരവിന് പിന്നിലെ പ്രധാന ശക്തി അൻമോൽ തന്നെയാണ്.
ജയ് അൻമോൽ അംബാനി
ഏകദേശം 20,000 കോടി രൂപയോളം ആസ്‌തിയുള്ള അദ്ദേഹത്തിന്റെ കഥ പലപ്പോഴും നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കൂടിയാണ്. അനിൽ അംബാനിയുടെ മൂത്ത മകനായ ജയ് അൻമോൽ അംബാനി പിതാവിന്റെ സമ്പത്തിൻ്റെ പുനരുജ്ജീവനത്തിലെ ഒരു നിർണായക ചാലകമായി പ്രവർത്തിച്ചു എന്ന് പറയുന്നതാവും ശരി.
2006-ൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വേർപിരിയലിനെത്തുടർന്ന്, വലിയ സമ്പത്തും വിജയവുമായി ദീർഘകാലമായി മുന്നോട്ട് പോയിരുന്ന അനിൽ അംബാനിക്ക് കാര്യമായ തിരിച്ചടികൾ നേരിട്ടതോടെയായിരുന്നു അവരുടെ പതനം തുടങ്ങിയത്. ഒടുവിൽ 2020ലെ പാപ്പരത്ത പ്രഖ്യാപനം വരെ അത് നീണ്ടു.
എന്നാൽ അനിലിന്റെ മക്കളായ ജയ് അൻമോൽ, ജയ് അൻഷുൽ എന്നിവർ വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. ചുമതല ഏറ്റെടുത്ത ശേഷം റിലയൻസ് ക്യാപിറ്റലിന്റെ ഓഹരി വില 40 ശതമാനം വർധിപ്പിച്ചുകൊണ്ട് പ്രമുഖ ജാപ്പനീസ് സ്ഥാപനമായ നിപ്പോണിൽ നിന്ന് അദ്ദേഹം ഗണ്യമായ നിക്ഷേപം നേടിയതോടെയാണ് അനിൽ അംബാനിയുടെ തിരിച്ചുവരവ് തുടങ്ങിയത്.
മുംബൈയിലെ കത്തീഡ്രലിലും ജോൺ കോണൺ സ്‌കൂളിലും വിദ്യാഭ്യാസം നേടിയ ജയ് അൻമോൽ പിന്നീട് യുകെയിലെ സെവെനോക്‌സ് സ്‌കൂളിൽ നിന്ന് വാർവിക്ക് ബിസിനസ് സ്‌കൂളിൽ സയൻസ് ബിരുദം നേടി. റിലയൻസ് ക്യാപിറ്റലിൽ തുടങ്ങിയ അദ്ദേഹത്തിന്റെ കരിയറിന് അൻമോലിന്റെ അക്കാദമിക് പശ്ചാത്തലം കാര്യമായ പിന്തുണ നൽകി.
കരിയർ പോലെ തന്നെ ജീവിത ശൈലിയും അത്യാവശ്യം ആഡംബര പൂർണമായി ജീവിച്ചു തീർക്കുന്ന വ്യക്തിയാണ് അൻമോൽ. ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന അബോഡിലെ 17 നിലകളുള്ള ആഡംബര വസതിയിലാണ് അദ്ദേഹം താമസിക്കുന്നത്. ഏകദേശം 5,000 കോടി രൂപ വിലമതിക്കുന്ന ഈ സമ്പന്നമായ വസതിയിൽ ഹെലിപാഡും കൂറ്റൻ നീന്തൽക്കുളവും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുണ്ട് എന്നാണ് റിപ്പോർട്ട്.
റോൾസ് റോയ്‌സ് ഫാൻ്റം, ലംബോർഗിനി ഗല്ലാർഡോ തുടങ്ങിയ ഉയർന്ന മോഡലുകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ കാർ കളക്ഷനും പേരുകേട്ടതാണ്. വ്യവസായിയും സാമൂഹിക പ്രവർത്തകയുമായ കൃഷ ഷായെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications