ജപ്പാന് വൻ നിധികിട്ടി, കടലിനിടയിൽ ഞെട്ടിക്കുന്ന കാഴ്‌ച; സ്വർണമല്ല, പക്ഷേ മൂല്യം 2 ലക്ഷം കോടിക്ക് മുകളിൽ..!
ടോക്കിയോ: ലോകത്താകമാനം മണ്ണിൽ ഒളിഞ്ഞിരിക്കുന്ന വിലപിടിപ്പുള്ള ലോഹങ്ങളും മറ്റ് വസ്‌തുക്കളും കൂടുതലായി കണ്ടെത്തുന്ന സമയമാണിത്. അടുത്തിടെ ചൈനയിലും അതിന് മുൻപ് പാകിസ്ഥാനിലും ലക്ഷക്കണക്കിന് കോടി രൂപയുടെ മൂല്യമുള്ള സ്വർണ ശേഖരം കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ജപ്പാനിലും അത്തരത്തിലൊരു അമൂല്യമായ നിധിശേഖരം കണ്ടെത്തിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എന്നാൽ ഇത് സ്വർണമോ ഡയമണ്ടോ ഒന്നുമല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വളരെ അപൂർവമായി ഭൂമിയിൽ കാണാവുന്ന ധാതുക്കളുടെ ശേഖരമാണ് കണ്ടെത്തിയത്. ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ അപ്പാടെ മാറ്റിമറിച്ചേക്കാവുന്ന ഒരു കണ്ടെത്തലാണിത് എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല ഇതിന് ധാതുക്കളുടെ ആഗോള വിതരണ ശൃംഖലയുടെ സന്തുലിതാവസ്ഥയെ സ്വാധീനിക്കും കഴിയും.

ഒന്നോ രണ്ടോ കോടി രൂപ വിലവരുന്ന, അല്ലെങ്കിൽ മൂല്യമുള്ള ശേഖരമല്ല ഇവിടെ കണ്ടെത്തിയത്. ടോക്കിയോയിൽ നിന്ന് ഏകദേശം 1200 മൈൽ അകലെയുള്ള മിനാമി-ടോറി-ഷിമ ദ്വീപിന് സമീപം സ്ഥിതിചെയ്യുന്ന മേഖലയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തൽ അപൂർവ ധാതുക്കളുടെ വിപണിയിൽ ചൈനയുടെ ആധിപത്യത്തെ തകർക്കാൻ ശേഷിയുള്ളതാണ്.
കടലിൽ ഒളിഞ്ഞിരിക്കുന്ന നിധി
കടലിലാണ് ഈ ശേഖരം കണ്ടെത്തിയിരിക്കുന്നത്. കടലിന്റെ അടിത്തട്ടിൽ നിന്ന് 5700 മീറ്റർ താഴെയായി നിലനിൽക്കുന്ന ഈ ഭീമൻ നിക്ഷേപങ്ങളിൽ 230 ദശലക്ഷം ടൺ അപൂർവ ഭൗമ മൂലകങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ മൂല്യം സാധാരണ നിലയിലും വളരെയധികമാണ് എന്ന കാര്യവും പ്രത്യേകം ഓർമ്മയിൽ വയ്ക്കണം. ഏതാണ്ട് 2 ലക്ഷം കോടി രൂപയിലധികം വിലവരുന്ന ശേഖരമാണ് ഇത്.
നിപ്പോൺ ഫൗണ്ടേഷനും ടോക്കിയോ സർവകലാശാലയും ചേർന്ന് അത്യാധുനിക വിദൂരമായി പ്രവർത്തിക്കുന്ന അണ്ടർവാട്ടർ വെഹിക്കളുകൾ ഉപയോഗിച്ച് നടത്തിയ സഹകരണ സർവേയിലൂടെയാണ് ഈ കണ്ടെത്തൽ നടന്നിരിക്കുന്നത്. ഈ ധാതുക്കൾ ഏതൊക്കെ ആണെന്നും അവയുടെ ഉപയോഗം എന്താണെന്നും നോക്കാം.
നിക്കൽ, കൊബാൾട്ട് എന്നീ മൂലകങ്ങളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഈ ഏരിയ ആദ്യമായി കണ്ടെത്തിയത് 2016ലാണ്, എന്നാൽ ഇത് അടുത്തിടെ വിശദമായിഇവിടുത്തെ സാധ്യതകൾ പഠിക്കുകയായിരുന്നു. 610,000 മെട്രിക് ടൺ കൊബാൾട്ടും 740,000 മെട്രിക് ടൺ നിക്കലും ഉൾപ്പെടുന്ന ശേഖരത്തിന്റെ വ്യാപ്‌തി പുതിയ പഠനത്തിലാണ് വ്യക്തമായത്.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിൽ ഇവയുടെ പങ്ക് വളരെ വലുതാണ്. ഈ ധാതുക്കൾ ഇവി ബാറ്ററികൾക്ക് മാത്രമല്ല, ജെറ്റ് എഞ്ചിനുകൾ, ഗ്യാസ് ടർബൈനുകൾ, വിവിധ ഹൈടെക് നിർമ്മാണ പ്രക്രിയകൾ എന്നിവയ്ക്കും ആവശ്യമാണ്. അതുകൊണ്ട് തന്നെ ജപ്പാന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഇതൊരു മുതൽക്കൂട്ടാകും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications