സ്വർണം ആഭരണമായി വാങ്ങണോ ഡിജിറ്റൽ ഗോൾഡ് വേണോ? ഏതാണ് മികച്ച ഓപ്‌ഷൻ, ഉത്തരം ഇതാ
നമ്മളിൽ ഭൂരിഭാഗം പേരും നല്ലൊരു നിക്ഷേപ മാർഗം ഏതെന്ന് കണ്ടുപിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആളുകളാണ്. എസ്ഐപി മുതൽ ഓഹരി വിപണിയിലെ നിക്ഷേപം വരെ ധാരാളം വഴികൾ നമുക്ക് മുൻപിൽ തുറന്നുവച്ച ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. എന്നാൽ കൂടുതൽ മെച്ചപ്പെട്ട,വിശ്വാസ്യത ഉള്ള മാർഗങ്ങൾ അവലംബിക്കുക എന്നതാവും നമുക്ക് ലഭിക്കുന്ന പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്.
എന്നാൽ അത് എഫ്‌ഡി അഥവാ സ്ഥിര നിക്ഷേപം ആണെന്നാവും കൂടുതൽ പേരുടെയും ശുപാർശ. എന്നാൽ എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന സ്ഥിര നിക്ഷേപ പലിശ കാലങ്ങൾ കണക്കിലെടുക്കുമ്പോൾ വലിയ നേട്ടം ഉണ്ടാക്കി തരുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അവിടെയും മറ്റ് വഴികളുടെ പ്രസക്തി, അതിൽ പ്രധാനിയാണ് സ്വർണത്തിൽ നടത്തുന്ന നിക്ഷേപം.

മഞ്ഞലോഹത്തിൽ നിക്ഷേപം നടത്തി പണം വാരിക്കൂട്ടിയ ആളുകൾ ഒരുപാടുണ്ട്. എന്നാൽ എളുപ്പത്തിൽ പണക്കാരനാവാൻ ഉള്ള മാർഗം എന്നതിലുപരി ഭാവിയെ മുന്നിൽ കണ്ടുള്ള നിക്ഷേപം എന്ന നിലയിലാണ് ഇതിന് കൂടുതൽ പ്രസക്തി. എന്നാൽ അതിൽ തന്നെ ഒട്ടേറെ വഴികളുണ്ട്, ഡിജിറ്റൽ ഗോൾഡായി നിക്ഷേപം നടത്താന് ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കാനും ഒക്കെ കഴിയും.
ഇതിൽ ഏതാണ് മികച്ചതെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയുക എളുപ്പമാവില്ല. രണ്ടിനും അതിന്റെതായ ന്യൂനതകളും ഗുണങ്ങളും ഉണ്ടെന്നതാണ് വാസ്‌തവം. എങ്കിലും ഇതിൽ മികച്ച ഓപ്‌ഷൻ ഏതെന്ന് നമുക്ക് പരിശോധിക്കാം.
ഡിജിറ്റൽ ഗോൾഡ് വാങ്ങുക എന്നത് പൂർണ്ണമായും ഒരു നിക്ഷേപ പദ്ധതിയായി മാത്രമേ നമുക്ക് കാണാൻ കഴിയുളളളൂ. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി പ്രകടമാവുന്ന ഒരു നിക്ഷേപ രീതി തന്നെയാവും അത്. എന്നാൽ ആഭരണങ്ങൾ വാങ്ങിക്കുന്നത് ഒരിക്കലും അങ്ങനെയാവില്ല, എന്തെന്നാൽ അവയ്ക്ക് കൂടുതൽ ഗുണകരമായ ഉപയോഗങ്ങൾ നിങ്ങൾക്ക് ചെയ്‌ത് തരാൻ കഴിയും എന്നതാണ് പ്രധാനം.
നിങ്ങളൊരു ആഭരണമാണ് വാങ്ങുന്നതെങ്കിൽ സവിശേഷമായ സാഹചര്യങ്ങളിൽ അത് എടുത്തണിയാം എന്നത് കൊണ്ട് തന്നെ നിക്ഷേപം ആഭരണങ്ങളിലൂടെ ആവുമ്പോൾ രണ്ടുണ്ട് ഗുണം. പെട്ടെന്ന് തന്നെ വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപം നടത്തുന്നതാവും നല്ലത്. മറിച്ച് ഫിസിക്കൽ ഗോൾഡ് ആണെങ്കിൽ നിങ്ങൾക്ക് വിൽക്കുമ്പോൾ അത്രത്തോളം വില ലഭിക്കണം എന്നുമില്ല.
കൂടാതെ നിക്ഷേപം എളുപ്പത്തിൽ കൈമാറ്റം ചെയ്യാനാവും എന്ന ഗുണവും ആഭരണങ്ങൾ വാങ്ങുമ്പോൾ ഉണ്ടാവുന്നു. എന്നാൽ മറിച്ച് ഡിജിറ്റൽ ഗോൾഡ് ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ അതിന് അതിന്റെതായ നൂലാമാലകൾ ഉണ്ടാവും. ഇതും പ്രത്യേകം ഓർക്കണം.ഈ ഘടകങ്ങൾ എല്ലാം പരിഗണിച്ച ശേഷം ഏത് രീതി വേണമെന്ന് നിങ്ങൾക്ക് തന്നെ സ്വയം തീരുമാനിക്കാം.












Click it and Unblock the Notifications