ട്രെയിൻ പോലെ കുതിക്കുന്ന ഒരു റെയിൽവേ ഓഹരി; ഇത് വാങ്ങിയാൽ ലാഭം ഉറപ്പ്, നേടിയത് 262 ശതമാനം വളർച്ച
റെയിൽവേ ഓഹരികളോട് ഇന്ത്യൻ നിക്ഷേപകർക്ക് എന്നതും ഒരു പ്രത്യേക മമതയാണ്. അവയുടെ സ്വീകാര്യതയ്ക്ക് പിന്നിലെ കാരണം അഭൂതപൂർവമായ വളർച്ച തന്നെയാണ് എന്നതും നിങ്ങൾ പ്രത്യേകം ഓർക്കണം. അത്തരത്തിൽ നിക്ഷേകരെ എക്കാലവും തുണയ്ക്കുന്ന ഒട്ടേറെ ഓഹരികൾ നമുക് ചുറ്റുമുണ്ട്.ഐആർസിടിസി, ഐആർഎഫ്‌സി തുടങ്ങിയ വമ്പന്മാരെ ഒഴിവാക്കാം. അതല്ലാതെ നിങ്ങൾക്ക് സാധ്യത നൽകുന്ന മറ്റൊരു ഓഹരിയെ കുറിച്ചാണ് ഇന്ന് നാം സംസാരിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിൽ നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം നൽകിയിട്ടുള്ള ഒരു റെയിൽവേ ഓഹരിയാണ് ജുപിറ്റർ വാഗൺസ് ലിമിറ്റഡ്. ഇത് വളരെയധികം ജനപ്രിയമാകാൻ കാരണം ഇതിന്റെ കഴിഞ്ഞ കാല ചരിത്രം തന്നെയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഈ ഓഹരി നിക്ഷേപകർക്ക് ഉണ്ടാക്കി കൊടുത്ത നേട്ടം 261.58 ശതമാനത്തോളമാണ്.

ഈ ഓഹരിയുടെ വില കഴിഞ്ഞ ദിവസത്തെ വ്യാപാരം കൊണ്ട് മാത്രം 5 ശതമാനത്തിലധികം ഉയർച്ച നേടി എന്നതും നിങ്ങൾ ശ്രദ്ധിക്കേണ്ട ഘടകമാണ്. കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൽ നിന്ന് 956.87 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചതാണ് ഇത്തരത്തിൽ കമ്പനിയുടെ ഓഹരിവില കുതിച്ചുയരാൻ കാരണമായത്. ഇതിന്ററെ നിലവിലെ ഓഹരിവില 369.90 രൂപയാണ്.
റെയിൽവെ വാഗണുകൾ, പാസഞ്ചർ കോച്ചുകൾ, വാഗണുകളുടെ മറ്റ് ഭാഗങ്ങൾ, കാസ്‌റ്റിസ്റ്റിങ് തുടങ്ങിയവ നിർമ്മിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് ജുപിറ്റർ വാഗൺസ്. അതായത് മറ്റ് ജനപ്രിയ റെയിൽവേ ഓഹരികൾ പോലെ ഇതൊരു പൊതുമേഖലാ സ്ഥാപനം അല്ലെന്ന കാര്യം നിങ്ങളുടെ അറിവിലിരിക്കട്ടെ. വാണിജ്യ വാഹനങ്ങളുടെ ബോഡി നിർമാണവും ഈ കമ്പനിയുടെ പ്രവർത്തന മേഖലകളിൽ ഒന്നാണ്.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം കമ്പനിയുടെ പ്രമോട്ടർ ഇതിന്റെ 70.12 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്നു. പബ്ലിക്കിന്റെ കൈവശം 26.55 ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പക്കൽ 1.26 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ 1.9 ശതമാനം, മറ്റുള്ളവർ 0.2 ശതമാനം എന്നിങ്ങനെയാണ് ഇതിലെ നിലവിലുള്ള ഓഹരി പങ്കാളിത്ത കണക്കുകൾ.
കമ്പനിയുടെ വിപണി മൂലധനം ഏകദേശം 15,251 കോടി രൂപയാണ്. ഓഹരി ഓവർ വാല്യുവേഷനിലാണെന്ന സൂചനയാണ് വിദഗ്ദ്ധർ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ കമ്പനിയുടെ ഭാവി ബിസിനസിൽ വിശ്വാസമുള്ള നിക്ഷേപകർ ഓഹരിക്ക് ഉയർന്ന വില നൽകാൻ തയ്യാറായാൽ ഇത്തരത്തിൽ വില ഉയർന്നു നിൽക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications