ഇതിനും മുകളിൽ മറ്റൊരു ഓഹരിയില്ല; മൾട്ടിബാഗറുകളിലെ സൂപ്പർസ്‌റ്റാർ, നേട്ടം 27890 ശതമാനം
വിപണിയിൽ കണ്ണുംനട്ടിരിക്കുന്നവർ ഒരുപാടുള്ള നാടാണ് നമ്മുടേത്. അതിന് പല കാരണങ്ങളുണ്ട്. നിക്ഷേപവും ഓഹരി വിപണിയിലെ മറ്റ് കാര്യങ്ങളും കൂടുതൽ ജനകീയമായത് തന്നെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഇതോടെയാണ് ചെറുപ്പക്കാർ ഉൾപ്പെടെ വലിയൊരു കൂട്ടം ആളുകൾ വിപണിയെ തങ്ങളുടെ ഉപജീവന മാർഗമാക്കി മാറ്റുന്നതും, കൂടുതൽ പേർ രണ്ടാമതൊരു വരുമാന മാർഗമായി കണക്കാക്കുന്നതും.
എന്നാൽ നിക്ഷേപം എളുപ്പമുള്ള ഒരു കാര്യമാണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അത് തികച്ചും തെറ്റായ ചിന്താഗതിയാണ്. കാരണം വിപണിയിലെ നിക്ഷേപം പലപ്പോഴും ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ്. അതിനാൽ തന്നെ വിപണിയുടെ മനസ് അറിഞ്ഞുവേണം നിക്ഷേപിക്കാൻ. അത്തരത്തിൽ തുടക്കക്കാർ കൂടുതലായും ആശ്രയിക്കുന്ന ഒരു വിഭാഗമാണ് മൾട്ടിബാഗറുകൾ.

കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ നേട്ടം നൽകാൻ കഴിയുന്ന ഇത്തരം ഓഹരികളാണ് ഇപ്പോഴത്തെ താരങ്ങൾ. നിലവിൽ ധാരാളം മൾട്ടിബാഗർ ഓഹരികൾ വിപണിയിൽ ഉണ്ടെങ്കിലും അവയിൽ ഏറ്റവും കൂടുതൽ വളർച്ചയുള്ള, നേട്ടം നൽകാൻ കഴിവുള്ളവ വേണം നമ്മൾ തിരഞ്ഞെടുക്കാൻ. അത്തരത്തിൽ ഒരു ഓഹരിയാണ് കെഇഐ ഇൻഡസ്ട്രീസ്.
കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഏകദേശം 27890 ശതമാനം മൾട്ടിബാഗർ നേട്ടമാണ് ഈ ഓഹരി നിക്ഷേപകർക്ക് നൽകിയിരിക്കുന്നത്. കൂടാതെ കമ്പനി ഇപ്പോൾ നിക്ഷേപകർക്ക് ലാഭവിഹിതവും നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 175 ശതമാനം ഡിവിഡന്റ് ആണ് ഇത്തരത്തിൽ ഓഹരികൾക്ക് നിക്ഷേപകർ സ്വന്തമാക്കുക.
രാജ്യത്ത് പവർ കേബിളുകളുടെ നിർമ്മാണത്തിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ഒന്നാണിത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 14.50 ശതമാനം ഉയർച്ചയാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. കമ്പനിയുടെ നിലവിലെ മാർക്കറ്റ് ക്യാപ് 27791 കോടി രൂപയോളമാണ്. ഏറ്റവും ഒടുവിൽ 3200 രൂപയിലാണ് ഇതിന്റെ ഓഹരികൾ വ്യാപാരം നടത്തുന്നത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം കമ്പനിയുടെ പ്രമോട്ടർ 37.08 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പബ്ലിക്കിന്റെ കൈവശം 15.91 ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 30.95 ശതമാനവും, മ്യൂച്വൽ ഫണ്ടുകൾ 13.19 ശതമാനവും മറ്റുള്ളവർ 2.9 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications