Gold Rate: സ്വര്‍ണ വില വീണ്ടും കുതിക്കുന്നു, ഒക്ടോബറിലെ ആദ്യ ദിനത്തില്‍ 280 രൂപ വര്‍ധിച്ചു, പവന് 34720 രൂപ
കൊച്ചി: സെപ്റ്റംബറില്‍ പിന്നോട്ട് പോയ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു. ഒക്ടോബറിലെ ആദ്യ ദിനത്തില്‍ പവന് 280 രൂപയാണ് വര്‍ധിച്ചത്. 34720 രൂപയാണ് പവന് ഇപ്പോഴത്തെ വില. ഗ്രാമിന് വര്‍ധിച്ചത് 35 രൂപയാണ്. ഇതോടെ 4340 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടന്നത്. സെപ്റ്റംബര്‍ മാസത്തിന്റെ അവസാന ദിനങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം വില്‍ക്കപ്പെട്ടത്. ഇന്നലെ പവന് 34440 രൂപയ്ക്കാണ് സ്വര്‍ണം വില്‍ക്കപ്പെട്ടത്. ഗ്രാമിനാണെങ്കില്‍ 4305 രൂപയുമായിരുന്നു. സെപ്റ്റംബറിന്റെ തുടക്കത്തില്‍ 4.5,6, തിയതികളില്‍ സ്വര്‍ണം ഉയര്‍ന്ന നിരക്കിലായിരുന്നു. 35600 രൂപ വരെ പവന് എത്തിയിരുന്നു.

അതേസമയം സെപ്റ്റംബര്‍ മാസത്തില്‍ വില കുറയുന്ന രീതിയാണ് വിപണിയില്‍ പ്രകടമായത്. രാജ്യാന്തര ഓഹരി വിപണിയില്‍ അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായതാണ് ഇന്നലെ സ്വര്‍ണത്തിന് അപ്രതീക്ഷിത കുതിപ്പ് നല്‍കിയത്. എന്നാല്‍ ഇന്നത്തെ കുതിച്ചുച്ചാട്ടം ഡോളറിലെ ഏറ്റക്കുറച്ചിലുകള്‍ കാരണമാണ്. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലും സ്വര്‍ണ വില ഉയര്‍ന്ന് തന്നെയായിരുന്നു. പവന് 36000 രൂപയോളമുണ്ടായിരുന്നു നിരക്ക്. ഓഗസ്റ്റ് മാസത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. പിന്നീട് വില കുറഞ്ഞിരുന്നു. 34680 രൂപ വരെ പവന് എത്തിയിരുന്നു ഓഗസ്റ്റില്‍.
കഴിഞ്ഞ ദിവസം പവന് 120 രൂപയാണ് കുറഞ്ഞതാണ്. അതേസമയം ഓണക്കാലത്ത് സ്വര്‍ണവില ഉയര്‍ന്ന് ന്നിരുന്നു. എന്നാല്‍ ഉത്സവസീസണ്‍ കഴിഞ്ഞതോടെ ഇത് താഴുകയായിുരന്നു. രാജ്യാന്തര വിപണിയില്‍ വിലയിടിഞ്ഞതും ഡോളറിനുള്ള ഡിമാന്‍ഡ് വര്‍ധിച്ചതും സ്വര്‍ണവിലയില്‍ വലിയ ഇടിവിന് കാരണമായിട്ടുണ്ട്. അതേസമയം ആവശ്യക്കാരും സ്വര്‍ണവില കുറഞ്ഞതോടെ വര്‍ധിച്ചിരുന്നു. ദീര്‍ഘകാല നിക്ഷേപത്തിനായി ഈ അവസരത്തില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നത് വര്‍ധിച്ചതായിട്ടാണ് വിലയിരുത്തല്‍. അതേസമയം ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില കുതിക്കുമെന്ന് നേരത്തെ വിദഗ്ധര്‍ പ്രവചിച്ചിരുന്നു.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
Recommended Video
അതേസമയം കേരളത്തിലെ വെള്ളി വിലയിലും ചെറിയ മാറ്റമുണ്ട്. 70 പൈസ വെള്ളിക്ക് കൂടിയിട്ടുണ്ട്. 63.70 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. എട്ട് ഗ്രാം വെള്ളിക്ക് 509.60 രൂപയാണ്. ദേശീയ വിപണിയില്‍ സ്വര്‍ണം പക്ഷേ താഴ്ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. എംസിഎക്‌സില്‍ 10 ഗ്രാമിന് 46505 രൂപയാണ് സ്വര്‍ണ വിലനിലവാരം. വെള്ളിയിലുംഇടിവുണ്ട്. 59588 രൂപയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ സെഷനിലുണ്ടായിരുന്ന കുതിപ്പ് തുടരാന്‍ സ്വര്‍ണത്തിന് സാധിച്ചിട്ടില്ല.












Click it and Unblock the Notifications