തുടർച്ചയായ ഇടിവുമായി സ്വർണവില; ഇനി പെട്ടെന്ന് കൂടുമോ? ഇന്നത്തെ വിലയിൽ വാങ്ങിയാൽ ലാഭം ഉറപ്പ്
കൊച്ചി: സ്വർണവിലയിൽ വീണ്ടും ഇടിവ്. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ വലിയ കുതിപ്പിന് ശേഷമാണ് ഇപ്പോൾ തുടർച്ചയായി ഇല ഇടിയുന്നത്. ഇന്ന് 360 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 6815 രൂപയിലും പവന് 54,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണ വില കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. പവന് ഇന്നലെ കുറഞ്ഞത് 120 രൂപയോളമാണ്.
ജൂലൈ 17നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്ക് രേഖപ്പെടുത്തിയത്. 55,000 രൂപയായിരുന്നു അന്ന് സ്വർണത്തിന്റെ വില. ഏതാണ്ട് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില 55,000 എന്ന ബെഞ്ച്മാർക്ക് തൊട്ടത്. നേരത്തെ മെയ് മാസത്തിൽ റെക്കോർഡ് വിലയുമായി സ്വർണം കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.

മെയ് 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം തൊട്ടത്. ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതോടെ വില കുറയുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ പൂർണമായ ഒരു ഇടിവ് സ്വർണ വിലയിൽ പ്രതീക്ഷിക്കുന്നില്ല എന്നതാണ് വസ്‌തുത. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് വില ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് പോവുന്നത്.
അന്താരാഷ്ട്ര തലത്തിൽ സ്വര്‍ണ വില കഴിഞ്ഞ ദിവസം 2,482 ഡോളർ വരെ ഉയര്‍ന്ന് റെക്കോഡിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഔണ്‍സിന് 0.41 ശതമാനം ഇടിഞ്ഞ് 2,458.38 ഡോളറിലേക്ക് വില താഴുകയുണ്ടായി. ഇതാണ് കേരളത്തിലും സ്വര്‍ണ വിലയില്‍ കുറവുണ്ടാക്കിയതെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്നലെ 0.39 ശതമാനം വില ഉയര്‍ന്ന് 2467.99 ഡോളറിൽ സ്വർണ വ്യാപാരം നടന്നെങ്കിലും കേരളത്തിൽ ഇത് പ്രതിഫലിച്ചിട്ടില്ല.
അതേസമയം, ഇപ്പോഴത്തെ സ്വര്‍ണവില ഇടിവ് താത്കാലികമാണെന്നും വീണ്ടും ഉയരാനാണ് സാധ്യതയെന്നുമാണ് വിലയിരുത്തലുകള്‍. എങ്കിലും കേരളത്തിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ നിലവിൽ സ്വർണ ഉപഭോഗം കുറഞ്ഞ നിലയിലാണ്. പ്രധാനമായും വിവാഹ സീസൺ കഴിഞ്ഞത് ഉൾപ്പെടെയാണ് കേരളത്തിലെ ഡിമാൻഡ് കുറയ്ക്കുന്നത്.
ഇപ്പോഴത്തെ വില അടിസ്ഥാനമാക്കി വാങ്ങുമ്പോൾ ഒരു പവൻ ആഭരണം സ്വന്തമാക്കാൻ കുറഞ്ഞത് 60,000 രൂപ എങ്കിലും മുടക്കേണ്ടി വരുമെന്നതാണ് അവസ്ഥ. പവന് നിശ്ചയിച്ച വിലയ്ക്ക് അപ്പുറം പണിക്കൂലിയും ജിഎസ്‌ടിയും ഉൾപ്പെടെ കണക്ക് കൂട്ടുമ്പോൾ ആ നിലവാരത്തിൽ കൂടുകയല്ലാതെ കുറയാൻ ഇടയില്ല. എന്നാൽ പണിക്കൂലി ആഭരണത്തിന്റെ രൂപകൽപന അനുസരിച്ച് വ്യത്യാസപ്പെടും എന്നത് പ്രത്യേകം ഓർക്കണം.












Click it and Unblock the Notifications