ഒരു വർഷം കൊണ്ട് നൽകിയത് 1011 ശതമാനം നേട്ടം; ഈ പെന്നി സ്‌റ്റോക്ക് നിസാരക്കാരനല്ല, ഉഗ്രൻ മൾട്ടിബാഗർ
മൾട്ടിബാഗറുകൾ എന്നും നിക്ഷേപകരുടെ വീക്നെസ് ആണ്. ചെറിയ സമയം കൊണ്ട് വമ്പൻ നേട്ടം നൽകാൻ അവർക്കല്ലാതെ മറ്റാർക്കും കഴിയില്ലലോ, അത് തന്നെ അവയുടെ ഡിമാന്ഡിന്റെ കാരണം. എന്നാൽ എല്ലാ മൾട്ടിബാഗറുകളും ചെലപ്പോൾ നമ്മളെ സഹായിച്ചെന്ന് വരില്ല. എന്തെന്നാൽ ഒരു സാധാരണ സ്‌റ്റോക്കിന് പലവിധമായ അപകട സാഹചര്യങ്ങൾ കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്. കേവലം മൾട്ടിബാഗർ ആയത് കൊണ്ട് മാത്രം നേട്ടമുണ്ടാക്കി തരണമെന്നില്ലെന്ന് സാരം.
നിലവിൽ നല്ല രീതിയിൽ നേട്ടം നൽകുന്ന മൾട്ടി ബാഗറുകളും ധാരാളമാണെന്ന് ഓർക്കണം. അത്തരത്തിൽ ഒരു മൾട്ടിബാഗർ പെന്നി സ്‌റ്റോക്കിനെയാണ് നാം ഇന്ന് പരിചയപ്പെടുന്നത്. ഒരു മൾട്ടിബാഗർ ഓഹരിക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന എല്ലാവിധ അപകട സാധ്യതകൾ ഇതിനും ഉണ്ടെങ്കിൽ കൂടി നേട്ടം നിങ്ങളുടെ കണ്ണ് തള്ളിക്കും എന്നതാണ് വാസ്‌തവം.

വിപണിയിൽ കഴിഞ്ഞ കാലങ്ങളിൽ വലിയ നേട്ടമുണ്ടാക്കിയ ഓഹരിയാണ് കിസാൻ മോൾഡിംഗ്‌സ്. പെന്നി സ്‌റ്റോക്കായിരുന്ന കിസാൻ മോൾഡിംഗ്‌സിന്റെ ഓഹരികൾ കഴിഞ്ഞ 1 വർഷത്തിനുള്ളിൽ അവരുടെ നിക്ഷേപകർക്ക് ശക്തമായ മൾട്ടിബാഗർ നേട്ടമാണ് ഉണ്ടാക്കി കൊടുത്തത് എന്നതാണ് ശ്രദ്ധേയം. ഈ കാലയളവിൽ ഈ പെന്നി സ്‌റ്റോക്ക് 1011 ശതമാനത്തിലധികം ഉയർന്നു, 2023 മാർച്ചിലെ 6.38 രൂപയിൽ നിന്ന് നിലവിൽ 70.90 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
കൃത്യമായ സ്ഥിരതയോടെ മുന്നേറുന്ന ഓഹരികളിൽ ഒന്നാണിത്. ഈ വർഷം ഇതുവരെയുള്ള 4 മാസങ്ങളിലും നല്ല റിട്ടേൺ ഈ ഓഹരി ഉറപ്പ് നൽകുന്നുണ്ട്. മാർച്ചിൽ 45.4 ശതമാനം കുതിച്ചുചാട്ടത്തിനും ഫെബ്രുവരിയിൽ 170 ശതമാനം നേട്ടവും നൽകി. ജനുവരിയിൽ 19.6 ശതമാനം നേട്ടവും ഈ ഓഹരി നിക്ഷേപകർക്ക് നൽകിയപ്പോൾ ഏപ്രിലിൽ ഇതുവരെ ഏകദേശം 15 ശതമാനം ഉയച്ചയാണ് ഇതിന് ഉണ്ടായിരിക്കുന്നത്.
കിസാൻ മോൾഡിംഗ്‌സ് ലിമിറ്റഡ് ഇന്ത്യയിൽ വാട്ടർ മാനേജ്‌മെന്റ്, ജലസേചനം, ജലവിതരണം, കേബിൾ ഡക്‌ടിംഗ്, കുടിവെള്ളം, കുഴൽ കിണറുകൾ, മലിനജല നിർമാർജന സംവിധാനങ്ങൾ എന്നിവയുടെ പൈപ്പുകളും ഫിറ്റിംഗുകളും നിർമ്മിക്കുന്ന കമ്പനികളിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ്. ഈ മേഖലയിലെ പ്രധാനികളിൽ ഒന്നാണിവർ.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications