ഇന്‍ഫോസിസില്‍ സമ്പന്നന്‍ നാരായണമൂര്‍ത്തിയല്ല, മലയാളിയായ സഹഉടമ; ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി ഇത്ര
ബെംഗളൂരു: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയെയും സുധ മൂര്‍ത്തിയെയും എല്ലാവരും അറിയും. ഇന്ത്യയിലെ തന്നെ വലിയ സമ്പന്നരില്‍ ഇവരുമുണ്ട്. ബെംഗളൂരുവിലെ സമ്പന്ന കുടുംബങ്ങളില്‍ അഞ്ചാം സ്ഥാനം നാരായണ മൂര്‍ത്തിക്കും കുടുംബത്തിനുമുണ്ട്. ഹുരുണ്‍ ഇന്ത്യ പട്ടികയിലായിരുന്നു ഈ വിവരങ്ങളുണ്ടായിരുന്നത്. 36600 കോടി രൂപയാണ് നാരായണമൂര്‍ത്തിയുടെ ആസ്തി.
ഇന്ത്യയിലെ സമ്പന്നരില്‍ 69ാം സ്ഥാനവും, ബെംഗളൂരുവില്‍ അഞ്ചാം സ്ഥാനവുമാണ് അദ്ദേഹത്തിനുള്ളത്. ഇന്‍ഫോസിസിന്റെ തലപ്പത്തുണ്ടെങ്കിലും കമ്പനിയില്‍ ഏറ്റവും ആസ്തിയുള്ള വ്യക്തി നാരായണ മൂര്‍ത്തിയല്ല. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടാവും അല്ലേ? നാരായണമൂര്‍ത്തിയേക്കാള്‍ സമ്പന്നന്‍ ഇന്‍ഫോസിസിലുണ്ട്. അതൊരു മലയാളി കൂടിയാണ്.

ഇന്‍ഫോസിസിന്റെ തന്നെ മറ്റൊരു സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനാണ് കമ്പനിയില്‍ ഏറ്റവും ആസ്തിയുള്ള ബിസിനസുകാരന്‍. ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി 38500 കോടിയാണ്. ഇന്ത്യയിലെ ടെക് ഭീമന്‍ കൂടിയായ ഇന്‍ഫോസിസിന്റെ മുന്നേറ്റത്തില്‍ ക്രിസ് ഗോപാലകൃഷ്ണന്‍ വഹിച്ച പങ്ക് ചെറുതല്ല.
ഇന്‍ഫോസിസില്‍ നേരത്തെ മാനേജിങ് ഡയറക്ടറായും സിഇഒയായും ക്രിസ് ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007 മുതല്‍ 2011 വരെയാണ് ക്രിസ് ഗോപാലകൃഷ്ണന്‍ സിഇഒ പദവിയില്‍ ഇരുന്നത്. ഈ സമയങ്ങളിലെല്ലാം ഇന്‍ഫോസിസ് ഐടി മേഖലയില്‍ വന്‍ കുതിപ്പ് ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു.
2011 മുതല്‍ 2014 വരെ ഇന്‍ഫോസിസിന്റെ വൈസ് ചെയര്‍മാനായിരുന്നു ഗോപാലകൃഷ്ണന്‍. നിലവില്‍ അദ്ദേഹം സ്റ്റാര്‍ട്ടപ്പ് ആക്‌സിലേറ്ററായ ആക്‌സിലോര്‍ വെഞ്ച്വേഴ്‌സിന്റെ ചെയര്‍മാനാണ്. ഈ സ്റ്റാര്‍ട്ടപ്പ് ഗുഡ്‌ഹോം, കാഗസ്, ഇന്‍ക്യാഷ് എന്നീ കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
2014ലാണ് ക്രിസ് ഗോപാലകൃഷ്ണന്‍ ഇന്‍ഫോസിസിന്റെ എല്ലാ പദവിയില്‍ നിന്നും വിരമിച്ചത്. നിലവില്‍ കമ്പനിയുടെ സ്ഥാപകനും ഓഹരി പങ്കാളിത്തവുമായി ഇന്‍ഫോസിസിനൊപ്പം തന്നെയുണ്ട് അദ്ദേഹം. എന്നാല്‍ വിരമിക്കലിന് ശേഷം അദ്ദേഹം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങുകയായിരുന്നു. ആക്‌സിലോര്‍ വെഞ്ച്വേഴ്‌സിലൂടെ ക്രിസ് ഗോപാലകൃഷ്ണന്‍ തന്റെ ബിസിനസ് മേഖലയിലെ മിടുക്ക് അറിയിക്കുകയായിരുന്നു.
മദ്രാസ് ഐഐടിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിലും, ബെംഗളൂരു ഐഐഎമ്മിന്റെ ബോര്‍ഡിലും ക്രിസ് ഗോപാലകൃഷ്ണനുണ്ട്. ബെംഗളൂരു ഐഐടിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിലെ ചെയര്‍മാനാണ് അദ്ദേഹം. ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലും അദ്ദേഹം ഭാഗമാണ്.
മദ്രാസ് ഐഐടിയില്‍ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. ഫിസിക്‌സിലും കമ്പ്യൂട്ടര്‍ സയന്‍സിലും മാസ്റ്റര്‍ ഡിഗ്രി അദ്ദേഹത്തിനുണ്ട്. ഗോപാലകൃഷ്ണനും ഭാര്യ സുധാ ഗോപാലകൃഷ്ണനും ര്‍േന്നാണ് പ്രതീക്ഷ ട്രസ്റ്റ് രൂപീകരിച്ചത്. ഇത് മസ്തിഷ്‌ക പഠനത്തിനുള്ള എന്‍ജിഒയാണ്. ഇരുവരുടെയും നേതൃത്വത്തിലാണ് ഇത് രൂപീകരിച്ചത്.












Click it and Unblock the Notifications