കെഎസ്എഫ്ഇ ചിട്ടിയുടെ നറുക്ക് അടിച്ചോ? ഇനി ജാമ്യം ഇല്ലെങ്കിലും വിഷമിക്കേണ്ട, ഇങ്ങനെ ചെയ്‌താൽ പണം വാരാം
നമ്മുടെ നാട്ടിൽ ധാരാളം പേർ സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളുടെ ചിട്ടി അടക്കമുള്ള സംരംഭങ്ങളിൽ പോയി തല വയ്ക്കുകയും പലപ്പോഴും അത് വലിയ തട്ടിപ്പിലേക്ക് വഴിമാറുകയും ചെയ്യുന്ന വാർത്തകൾ നാം നിരന്തരം കാണാറുണ്ട്. എങ്കിലും കൂടുതൽ ലാഭം പ്രതീക്ഷിച്ചു വീണ്ടും ആളുകൾ കുഴിയിൽ ചാടുന്നതൊരു പതിവായിരിക്കുകയാണ്.
എന്നാൽ അതിനൊക്കെയും ധാരാളം ന്യൂനതകളും വെല്ലുവിളികളും സുരക്ഷാ ഭീഷണിയും ഉണ്ടെന്നിരിക്കെ ഒരുപാട് പേർ സാമ്പത്തിക സേവനങ്ങൾക്ക് ആശ്രയിക്കുന്ന ഒരിടമുണ്ട് കേരളത്തിൽ, അതാണ് കെഎസ്എഫ്ഇ. കേരള സ്‌റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് എന്ന ഈ സ്ഥാപനം അഞ്ച് പതിറ്റാണ്ടിൽ ഏറെയായി മലയാളിയുടെ ധനകാര്യ കാര്യങ്ങളിൽ കൃത്യമായി ശ്രദ്ധ പതിപ്പിക്കുന്ന ഒരു കമ്പനിയാണ്.

മികച്ച രീതിയിൽ സാമ്പത്തിക സേവനങ്ങൾ നൽകുക എന്നത് തന്നെയാണ് ഈ കമ്പനിയുടെ ഉദ്ദേശവും. ഭാവന വായ്‌പകൾ, ഗോൾഡ് ലോൺ വിവിധ തരം നിക്ഷേപങ്ങൾ എന്നിങ്ങനെ ധാരാളം സേവനങ്ങൾ പ്രദാനം ചെയ്യുന്ന കെഎസ്എഫ്ഇയുടെ പ്രധാന മേഖല ശരിക്കും ചിട്ടി നടത്തിപ്പ് തന്നെയാണ്. അതിലൂടെയും അവരുടെ മുഖ്യ വരുമാനവും ഉണ്ടാകുന്നതും.
എന്നാൽ അതിന് ഒട്ടേറെ ഗുണങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഗുണങ്ങൾ മാത്രമല്ല, ധാരാളം ആനുകൂല്യങ്ങളും ചിട്ടികൾ മുഖേന കെഎസ്എഫ്ഇ നൽകി വരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കെഎസ്എഫ്ഇ ചിട്ടി എഫ്‌ഡി പോളിസി. ഇതിലൂടെ നിങ്ങൾക്ക് മൾട്ടി ഡിവിഷൻ ചിട്ടിയിൽ നറുക്ക് അടിച്ചാൽ അത് അവിടെ തന്നെ ആകർഷകമായ പലിശയിൽ നിക്ഷേപം നടത്താനുള്ള സൗകര്യം കെഎസ്എഫ്ഇ ഒരുക്കുന്നുണ്ട്.
ഇതിന്റെ ഏറ്റവും വലിയ ലാഭം ലഭിക്കണമെങ്കിൽ ചിട്ടിയുടെ ആദ്യ മാസങ്ങളിൽ തന്നെ നറുക്ക് വീഴണം. ഇങ്ങനെയെങ്കിൽ നിങ്ങൾ കാര്യമായ തുക കൈയിൽ നിന്ന് മുടക്കാതെ തന്നെ ചിട്ടി തുകയേക്കാൾ കൂടുതൽ സ്വന്തം കീശയിലാക്കാം. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ ലഭിക്കുന്ന പലിശ ചിട്ടിയുടെ പ്രീമിയത്തിലേക്ക് വകമാറ്റിയാൽ കൂടുതൽ ലാഭകരമാവും.
ചിട്ടി ലഭിച്ചു കഴിഞ്ഞാൽ ഉപഭോക്താവിന്റെ ആധാര്‍ കോപ്പി, അഡ്രസ്, പേര്, ചിട്ടി നമ്പര്‍, ചിറ്റാൾ നമ്പർ എന്നിവ രേഖപ്പെടുത്തി അപേക്ഷ നൽകിയാൽ ചിട്ടി സ്ഥിര നിക്ഷേപമായി മാറ്റാവുന്നതാണ്. എട്ട് ശതമാനത്തിൽ അധികം പലിശയാണ് ഇതിലൂടെ ലഭിക്കുക. അതിൽ തന്നെ രണ്ട് തരം നിക്ഷേപമാണ് നിലവിലുള്ളത്.
ഭാവി ബാധ്യതയ്ക്കുള്ള തുക ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ട്രസ്‌റ്റ് നിക്ഷേപായി മാറ്റുന്നതാണ് ആദ്യ രീതി. 30 ദിവസം മുതല്‍ ചിട്ടി കാലാവധി എത്തുന്നത് വരെയാണ് ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ട്രസ്റ്റ് നിക്ഷേപത്തിന്റെ ദൈർഘ്യം. ബാക്കി തുക പ്രൈസ് മണി ഡെപ്പോസിറ്റ് സ്‌കീമിലേക്കാണ് നിക്ഷേപിക്കുക. ഇതിന് പലിശ ആദ്യത്തേതിനേക്കാളും കുറവായിരിക്കും. ചിട്ടി നറുക്ക് കിട്ടിയ ശേഷമാണ് നിങ്ങൾ സ്ഥിര നിക്ഷേപം നടത്തുന്നതെങ്കിൽ ഉറപ്പായും നിങ്ങൾക്ക് അത് ലാഭമാവും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications