കെഎസ്എഫ്ഇയിൽ സ്ഥിര നിക്ഷേപം; പലിശ കൊണ്ട് ഒരു ചിട്ടിയിൽ ചേർന്നാലോ? കൊള്ളാലോ ഈ കളി
നമ്മുടെ നാട്ടിൽ ധനകാര്യ സ്ഥാപനങ്ങൾ ധാരാളമുണ്ട്. ബാങ്കിംഗ് സേവനങ്ങൾ നൽകുന്നവയും, ബാങ്കിംഗ് ഇതര സേവനങ്ങൾ നൽകുന്നവുമായി ചെറുതും വലുതുമായ ഒട്ടേറെ ഇടങ്ങൾ. എന്നാൽ അവയിൽ എല്ലായിടത്തും ഒരേ രീതിയിലുള്ള കണക്കുകൾ ആവില്ല നിങ്ങളെ കാത്തിരിക്കുന്നത്. എന്നാൽ പൊതുമേഖലയിൽ ഏറെനാളത്തെ വിശ്വാസം പുലർത്തിയ കെഎസ്എഫ്ഇ അങ്ങനെയല്ല.
ആളുകളുടെ ആവശ്യങ്ങൾ അറിഞ്ഞു സേവനം നൽകുന്നതിൽ കെഎസ്എഫ്ഇക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. പലപ്പോഴും ചിട്ടി മാത്രമാണ് അവരുടെ പ്രധാന സേവനം എന്ന് കരുതി ഇരിക്കുന്ന ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഗോൾഡ് ലോൺ, പേഴ്‌സണൽ ലോൺ, കുറഞ്ഞ പലിശയുള്ള ഭവന വായ്‌പ എന്നിങ്ങനെ ധാരാളം സേവനങ്ങൾ ഈ സ്ഥാപനം മുന്നോട്ട് വയ്ക്കുന്നുണ്ട്.

എന്നാൽ ശരിക്കും ആളുകൾ ഉപയോഗപ്പെടുത്തേണ്ട ഒരു കെഎസ്എഫ്ഇ സേവനമാണ് സ്ഥിര നിക്ഷേപം. മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട പലിശയും മറ്റ് ഓഫറുകളും മറ്റും വാഗ്‌ദാനം ചെയ്യുന്ന കെഎസ്എഫ്ഇയുടെ സ്ഥിര നിക്ഷേപ പദ്ധതികൾ ശരിക്കും വലിയൊരു അനുഗ്രഹമാണ് എന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് റിട്ടയർമെന്റ് കഴിഞ്ഞ് ഇരിക്കുന്നവർക്ക്.
കെഎസ്എഫ്ഇ സ്ഥിര നിക്ഷേപം
സാധാരണയായി ഒരു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങളാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്നത്. സാധാരണക്കാർക്ക് പലിശയായി ലഭിക്കുക 6.60 ശതമാനമാണ്, മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശയും പദ്ധതിയിൽ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ പെൻഷൻ, പിഎഫ് പണം നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം കെഎസ്എഫ്ഇ ആണെന്നത് പ്രത്യേകം ഓർക്കണം.
എന്തെന്നാൽ കെഎസ്എഫ്ഇയുടെ വിശ്വാസ്യത തന്നെയാണ് പ്രധാന ഘടകം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെക്കാളും എന്തുകൊണ്ടും അനുയോജ്യമാണ് കെഎസ്എഫ്ഇയിലെ നിക്ഷേപങ്ങൾ. ഇനി ഈ നിക്ഷേപം തന്നെ നിങ്ങൾക്ക് മറ്റൊരു ചിട്ടി വിളിച്ചെടുക്കാനുള്ള ഈടായി ഉൾപ്പെടെ വിനിയോഗിക്കാനുള്ള അവസരവും അവർ നൽകുന്നുണ്ട്.
ഇനി അത് കൂടാതെ നിങ്ങളുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയിൽ നിന്നും ഒരു ചിട്ടിയിൽ ചേരുകയും അത് ആദ്യ സമയങ്ങളിൽ തന്നെ നറുക്ക് അടിക്കുകയും ചെയ്യുന്നതിനെ പറ്റി നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. അതായത് നിങ്ങൾ കെഎസ്എഫ്ഇയിൽ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക.
ഈ തുക മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കുന്ന സമയത്ത് വർഷത്തിൽ പലിശ ഇനത്തിൽ ലഭിക്കുന്ന തുകയെ മാസ കണക്കുകൾ കൊണ്ട് ഹരിച്ചാൽ ലഭിക്കുന്ന പണത്തിന് ഉറപ്പായും കെഎസ്എഫ്ഇയിൽ തന്നെ നിങ്ങൾക്ക് ചെറിയൊരു ചിട്ടിയിൽ ചേരാവുന്നതാണ്. ഇനി അത് പെട്ടെന്ന് നറുക്ക് വീഴുകയാണെങ്കിൽ ആ പണം വാങ്ങാതെ സ്ഥിര നിക്ഷേപമായി അവിടെ തന്നെ സൂക്ഷിക്കാം. അങ്ങനെ സ്ഥിര നിക്ഷേപം കെഎസ്എഫ്ഇയിൽ ഒരു ഓൾറൗണ്ടർ തന്നെയാണ്.












Click it and Unblock the Notifications