അഡാർ ഐറ്റം തന്നെ ഈ കെഎസ്എഫ്ഇ ചിട്ടി; സമ്മാനമായി ബെൻസ് കാറും ഐഫോണും, ഗ്യാലക്‌സി ചിട്ടി പൊളി
സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്നൊരു പഴഞ്ചൊല്ലുണ്ട് മലയാളത്തിൽ. നമ്മുടെ പൂർവികരുടെ ദീർഘവീക്ഷണത്തെ അടയാളപ്പെടുത്തുന്ന ഒരു ചൊല്ല് തന്നെയാണ് അത്. കാരണം നിങ്ങൾ നല്ല രീതിയിൽ സമ്പാദിക്കുമ്പോൾ അതിലൊരു വിഹിതം നിക്ഷേപത്തിന് കൂടി മാറ്റി വയ്ക്കണം എന്ന സന്ദേശമാണ് ഇതിലൂടെ യഥാർത്ഥത്തിൽ നൽകുന്നത്. ആ നിക്ഷേപം ഏത് രീതിയിലുള്ളതുമാവാം.
ഇന്നത്തെ കാലത്ത് മ്യൂച്വൽ ഫണ്ടുകൾ എസ്ഐപികൾ പോലെയുള്ളവയും അതിന് പുറമേ സ്ഥിര നിക്ഷേപവും എൽഐസി പോളിസികളും ഒക്കെ ഇതിലുൾപ്പെടുന്നു. അത്തരത്തിൽ നിങ്ങളിൽ അധികം പേരും ശ്രദ്ധിക്കാത്ത മികച്ചൊരു നിക്ഷേപ അവസരമുണ്ട് നമ്മുടെ ഒരു സർക്കാർ സ്ഥാപനം തന്നെ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ സ്വന്തം ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ തന്നെയാണ് ഈ പദ്ധതിയുടെ പിന്നിലെ കരങ്ങൾ.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി മലയാളികളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നൊരു സ്ഥാപനമാണ് നമ്മുടെ കെഎസ്എഫ്ഇ. നിരവധി വ്യത്യസ്‌തമായ മൾട്ടി ഡിവിഷൻ ചിട്ടികളിലൂടെയും നിക്ഷേപ, വായ്‌പ പദ്ധതികളിലൂടെയും അവർ സാധാരണക്കാർക്കും ഇടത്തരക്കാർക്കും വലിയ രീതിയിലുള്ള പിന്തുണ നൽകി വരുന്നുണ്ട്.
എന്നാൽ സാധാരണ ചിട്ടികളിൽ നിന്ന് വ്യത്യസ്‌തത പുലർത്താൻ എന്നും ശ്രദ്ധിക്കാറുള്ള അവർ അടുത്തിടെ നടപ്പാക്കിയ ഒരു പുതിയ ചിട്ടിയെ കുറിച്ചാണ് ഇനി പറയാനുള്ളത്. സ്ഥിരം മൾട്ടി ഡിവിഷൻ ചിട്ടികളുടെ വാർപ്പ് മാതൃക വിട്ട് അൽപ്പം കൂടി ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ചിട്ടിയുടെ പേരാണ് ഗ്യാലക്‌സി ചിട്ടി.
കെഎസ്എഫ്ഇ ഗ്യാലക്‌സി ചിട്ടി
2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി നിരവധി സമ്മാനങ്ങളുമായി കെഎസ്എഫ്ഇ അവതരിപ്പിച്ച പദ്ധതിയാണ് ഗ്യാലക്‌സി ചിട്ടി. ശരിക്കും പറഞ്ഞാൽ ചിട്ടികളിലെ സൂപ്പർസ്‌റ്റാർ തന്നെയാണ് ഗ്യാലക്‌സി ചിട്ടി. ഇതിൽ മെഗാ സമ്മാനമായി നല്‍കുന്നത് ഒരു മെഴ്‌സിഡസ് ബെന്‍സ് കാറാണ് എന്ന് കൂടി ഓർക്കണം.
ഇത് കൂടാതെ 17 ഇന്നോവ കാറുകളും 170 ഐഫോണുകളും ഇതിൽ സമ്മാനമായി നൽകുന്നുണ്ട്. മൂന്ന് ഘട്ടമായാണ് ഈ ചിട്ടി കെഎസ്എഫ്ഇ നടപ്പാക്കുന്നത്. ഒന്നാം ഘട്ടം കെഎസ്എഫ്ഇ ഗ്യാലക്‌സി ചിട്ടി സീരീസ്-1 (കെജിസി-എസ്1) ഏപ്രില്‍ 2024 മുതല്‍ ജൂണ്‍ 2024 വരെയാണ് നടന്നത്. ഇതിന്റെ രണ്ടാം ഘട്ടം ഗ്യാലക്‌സി ചിട്ടി സീരീസ്-2 (കെജിസി-എസ്2) ജൂലൈ 2024 മുതല്‍ ഒക്ടോബര്‍ 2024 വരെയും മൂന്നാം ഘട്ടം ഈ വർഷം നവംബർ മുതൽ അടുത്ത വർഷം ഫെബ്രുവരി വരെയുമാണ്.
നല്ല നിക്ഷേപം നല്ല നേരത്ത്
നിലവിൽ മറ്റ് ചിട്ടികൾ ഒന്നുമില്ലാത്ത ആളാണ് നിങ്ങളെങ്കിൽ ഈ ചിട്ടി നിങ്ങൾക്ക് ഉറപ്പായ നിക്ഷേപവും അതിനൊപ്പം ബമ്പർ സമ്മാനത്തിനുള്ള സാധ്യതയുമാണ് തുറന്ന് നൽകുന്നത്. അതിനാൽ തന്നെ മികച്ച നിക്ഷേപ സാധ്യത തേടുന്നവർക്ക്, സ്ഥിര വരുമാനമോ ബിസിനസോ ഉള്ളവർക്ക് അനുയോജ്യമായ പദ്ധതിയാണ് ഇത്.












Click it and Unblock the Notifications