ഇനി ഭവന വായ്‌പയ്ക്ക് ബാങ്കുകൾ കയറി ഇറങ്ങേണ്ട; കെഎസ്എഫ്ഇ നിങ്ങളെ സഹായിക്കും, പലിശ ഇത്ര മാത്രം
കേരളത്തിലെ സാധാരണക്കാർക്കും ഇടത്തരക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഒക്കെ ഏറ്റവും വലിയ അനുഗ്രഹമാണ് കെഎസ്എഫ്ഇ എന്ന സ്ഥാപനം. എന്തെന്നാൽ വിവിധ സേവനങ്ങൾ അവർ നടപ്പാക്കുന്നത് സമൂഹത്തിലെ ഇത്തരം വിഭാഗങ്ങളിൽപെട്ട ആളുകൾക്ക് വേണ്ടിയാണു. പൊതുവെ നടപടിക്രമങ്ങളിലെ സങ്കീർണത എന്ന ആക്ഷേപം ഉയരാറുണ്ടെങ്കിലും കെഎസ്എഫ്ഇയുടെ സുതാര്യത വളരെ അധികമാണ്.
അത് തന്നെയാണ് അൻപത് വർഷത്തെ സേവനം പിന്നിട്ടിട്ടും ഉപഭോക്താക്കളുടെ എണ്ണം കൂടുകയല്ലാതെ കുറയാത്തത്. നിലവിൽ ധാരാളം ജനപ്രിയ പദ്ധതികളുമായി കെഎസ്എഫ്ഇ കളം നിറയുകയാണ്. ചിട്ടി തന്നെയാണ് അവരുടെ പ്രധാന സേവനങ്ങളിൽ ഒന്ന് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ കേവലം ചിട്ടി കൊണ്ട് മാത്രമല്ല ഇവിടം ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നത്.

അതിവേഗത്തിൽ, ഏറ്റവുമധികം മൂല്യത്തോടെ ഗോൾഡ് ലോൺ അവതരിപ്പിക്കുന്ന അതല്ലെങ്കിൽ നിങ്ങളുടെ ഇഷ്ട്ട വാഹനം എടുക്കാൻ സഹായിക്കുന്ന പദ്ധതികളും ഈ സ്ഥാപനത്തിലുണ്ട്. അത് നമ്മളിൽ പലർക്കും അറിയില്ല. അതേപോലെ തന്നെ കെഎസ്എഫ്ഇയുടെ പ്രധാന പദ്ധതികളിൽ ഒന്നാണ് ഭവന വായ്‌പകൾ. പലപ്പോഴും പ്രൈവറ്റ് ബാങ്കുകളെ ഭവന വായ്‌പക്കായി ആശ്രയിക്കുന്ന നാം പലരും കെഎസ്എഫ്ഇയെ മറക്കുകയാണ്.
എന്നാൽ കുറഞ്ഞ പലിശയിൽ കൂടുതൽ കാലത്തെ കാലാവധിയോടെ കെഎസ്എഫ്ഇ നിങ്ങൾക്കായി ഹോം ലോൺ ഉറപ്പാക്കുന്നുണ്ട്. നിരവധി പേരാണ് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. ഭവനവായ്‌പ എന്ന് പറയുമ്പോൾ വീട് എടുക്കാൻ വേണ്ടി മാത്രമുള്ള വായ്‌പ അല്ല കെഎസ്എഫ്ഇ നൽകി വരുന്നത് എന്നത് പ്രത്യേകം ഓർക്കണം. വീടുവയ്ക്കുന്നതിനും നിലവിലുള്ള വീട് പുതുക്കിപ്പണിയുന്നതിനും വീട് നേരിട്ട് വാങ്ങുന്നതിനും കെഎസ്എഫ്ഇ ഭവനവാവായ്‌പ ലഭ്യമാണ്.
എന്താണ് മാനദണ്ഡം?
അപേക്ഷകൻ ശമ്പളക്കാരൻ ആയിരിക്കണം, ആദായനികുതി നൽകുന്ന വ്യവസായി, എൻആർഐ, വാടക വരുമാനം നേടുന്ന വ്യക്തികൾ അല്ലെങ്കിൽ ഡോക്ടർമാർ/എഞ്ചിനീയർമാർ/അഭിഭാഷകർ/ചാർട്ടേഡ് അക്കൗണ്ടൻ്റ് തുടങ്ങിയ പ്രൊഫഷണലുകൾ എന്നിവരോ ആയിരിക്കണം. മുതൽ 360 മാസത്തിനുള്ളിൽ (30 വർഷം) അല്ലെങ്കിൽ അപേക്ഷകന് 70 വയസ്സ് തികയുന്നതിന് മുൻപ് ഏതാണ് നേരത്തെ അതിന് മുൻപായി തിരിച്ചടയ്‌ക്കേണ്ടതാണ്.
കുറഞ്ഞ പ്രോസസ്സിംഗ് ചാർജ്, ലളിതമായ ഡോക്യുമെന്റേഷൻ, പരമാവധി വായ്‌പ തുക 1 കോടി രൂപ, പ്രീ ക്ലോഷർ ചാർജുകൾ ഒന്നുമില്ല എന്നിവയാണ് ഈ ഹോം ലോണിന്റെ പ്രധാന പ്രത്യേകതകൾ. ഇതിന്റെ വാർഷിക പലിശ 9.50 ശതമാനമാണ് വരിക. നിലവിൽ നിരവധി ഉപഭോക്താക്കളാണ് ഈ ഓഫർ പ്രയോജനപ്പെടുത്തുന്നത്.












Click it and Unblock the Notifications