പേഴ്‌സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
പേഴ്‌സണൽ ലോൺ എന്ന് പറയുന്നത് പലപ്പോഴും നമ്മുടെ നാട്ടിലെ ആളുകൾക്ക് പണ്ടൊക്കെ അത്ര സുപരിചതമായ ഒരു കാര്യമായിരുന്നില്ല. പൊതുവെ അതിന്റെ ഉയർന്ന പലിശ നിരക്കാണ് പലപ്പോഴും ആളുകളെ അകറ്റി നിർത്താൻ കാരണമായത്. എന്നാൽ ഈ സാഹചര്യങ്ങളൊക്കെ മാറി നമ്മുടെ നാട്ടിൽ കൂടുതൽ പേരും ആശ്രയിക്കുന്ന ഒരു സാമ്പത്തിക സേവനത്തിലേക്ക് പേഴ്‌സണൽ ലോണുകൾ മാറി കഴിഞ്ഞു.
എന്ത് കൊണ്ടാവും ഇപ്പോൾ കൂടുതൽ പേർ ഇതിനെ ആശ്രയിക്കുന്നതെന്ന് ചോദിച്ചാൽ പെട്ടെന്ന് തന്നെ പണം ലഭിക്കും എന്നതാണ് ശരിക്കുമുള്ള കാരണം. കൂടുതൽ ഡോക്യൂമെന്റേഷനോ മറ്റെന്തെങ്കിലും തരത്തിലുള്ള നൂലാമാലകളോ ഒന്നുമില്ലാതെ പണം വേഗത്തിൽ കിട്ടുമെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. സാധാരണ ഗതിയിൽ നിങ്ങൾ പ്രത്യേക ആവശ്യങ്ങൾക്കാണ് ബാങ്കുകളെ ലോണുകൾക്കായി സമീപിക്കാറുള്ളത്.

എന്നാൽ പേഴ്‌സണൽ ലോണുകൾ എന്നാൽ നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ലഭിക്കുന്ന വായ്‌പയാണ്. ഇതിൽ നിങ്ങൾ കൃത്യമായ കാരണം ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എങ്കിലും ആളുകൾ ഇപ്പോഴും മടിച്ചു നിൽക്കാൻ കാരണം ഇതിന്റെ ഉയർന്ന പലിശ തന്നെയാണ്. മറ്റ് ലോണുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഉയർന്ന പലിശയാണ് ഇതിനുള്ളത്.
എന്നാൽ ഇനി പലിശയുടെ കാര്യമോർത്ത് നിങ്ങൾ ഒട്ടും ടെൻഷൻ അടിക്കേണ്ട. അതിനായി കെഎസ്എഫ്ഇ നിങ്ങളെ സഹായിക്കും. കുറഞ്ഞ പലിശ നിരക്കിൽ മുപ്പത് ലക്ഷം രൂപ വരെയാണ് കെഎസ്എഫ്ഇ പേഴ്‌സണൽ ലോണായി നൽകുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ, എങ്കിൽ അതാണ് സത്യം. ധാരാളം പേർ പ്രയോജനപ്പെടുത്തുന്നഒരു കെഎസ്എഫ്ഇ സേവനമാണ് ഇത്.
എന്നാൽ ഈ സേവനം കെഎസ്എഫ്ഇ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭിക്കുക. ഉപഭോക്താക്കളെ 72 മാസം വരെയുള്ള കാലയളവിലേക്ക് പരമാവധി 30 ലക്ഷം രൂപ അഡ്വാൻസായി എടുക്കാൻ അനുവദിക്കുന്ന ഒരു പേഴ്‌സണൽ ലോൺ സ്‌കീമാണ് അവർ വാഗ്‌ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇയുടെ ഉപഭോക്താക്കൾക്ക്, ഒരു വർഷമോ അതിൽ കൂടുതലോ നല്ല ട്രാക്ക് റെക്കോർഡ് ഉള്ളവർക്ക് ഈ വായ്‌പ ലഭിക്കും എന്നതാണ് പ്രത്യേകത.
പെട്ടെന്ന് തന്നെ ലോൺ നടപടിക്രമങ്ങൾ ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ 0.1 ശതമാനം മാത്രമാണ് ഇതിന്റെ പ്രോസസിങ് ചാർജ് ആയി അവർ ഈടാക്കുന്നത്. കൂടുതൽ ഡോക്യൂമെന്റേഷൻ ഒന്നും ആവശ്യമില്ല എന്നതും മറ്റൊരു കാര്യമാണ്. നേരത്തെ അടച്ചു തീർക്കുന്നതിന് പ്രത്യേക ചാർജുകൾ ഒന്നും ഈടാക്കുന്നില്ല എന്നതും പലിശ നിരക്ക് കേവലം 11.50 ശതമാനം മുതൽ 11.9 ശതമാനം വരെ മാത്രമാണ് എന്നതും നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.












Click it and Unblock the Notifications