Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളേ ഇതിലേ ഇതിലേ; ഈ ചിട്ടി നിങ്ങളെ അകമഴിഞ്ഞ് സഹായിക്കും, വിദേശത്തും താങ്ങായി കെഎസ്എഫ്ഇ

വിദേശരാജ്യങ്ങളിൽ ജോലി നോക്കുന്നവരിൽ ഭൂരിഭാഗം പേരും ആഡംബരം തേടിയോ വലിയ സമ്പന്നത ആഗ്രഹിച്ചോ നാട് വിട്ടവർ ആയിരിക്കില്ല. കൂടുതൽ പേരും കുടുംബം പുലർത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാനും ഒക്കെ ലക്ഷ്യമിട്ടാവും തങ്ങളുടെ ജീവിതത്തിന്റെ നല്ല നാളുകൾ പ്രവാസത്തിന് ബലികൊടുക്കുന്നത്.

ചിലരൊക്കെ വീട് പണി, കല്യാണം, കുടുംബത്തിലെ മറ്റുള്ളവരുടെ ക്ഷേമം ഒക്കെ മുന്നിൽ കണ്ടാവും വിദേശത്തേക്ക് പറന്നിട്ടുണ്ടാവുക. എന്നാൽ അഞ്ചോ പത്തോ വർഷത്തെ ബുദ്ധിമുട്ടുകൾക്കു ശേഷം നാട്ടിൽ വന്ന് മറ്റ് ജോലി എന്തെങ്കിലും നോക്കി കുടുംബം പുലർത്താൻ ഉദ്ദേശിക്കുമ്പോൾ ആദ്യം ഉയരുന്ന ചോദ്യം കൈയിൽ എന്തുണ്ട് എന്നാവും, അപ്പോഴാണ് പലരും സമ്പാദ്യത്തെ കുറിച്ച് ഓർക്കുന്നത്.

ksfepravasichitty

അങ്ങനെ വരുമ്പോൾ നിങ്ങൾ വിദേശത്ത് ഉള്ളപ്പോൾ ഗുണമാവുന്ന ചില പദ്ധതികൾ എപ്പോഴും പരിഗണനയിൽ ഉണ്ടാവുന്നത് നല്ലതാണ്. അതിൽ പ്രധാനമാണ് കെഎസ്‌എഫ്ഇയുടെ പ്രവാസി ചിട്ടി പദ്ധതി. ഈ പദ്ധതിയിലൂടെ ഇപ്പോൾ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് കൂടി ആനുകൂല്യങ്ങൾ ലഭ്യമാവുന്നുണ്ട്.

എന്താണ് പ്രവാസി ചിട്ടി ?

സാധാരണ കെഎസ്എഫ്ഇ ചിട്ടിയിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ ആനുകൂല്യങ്ങൾ ലഭ്യമാവുന്ന ഒരു ചിട്ടിയാണിത്. പ്രവാസി ചിട്ടിയുടെ കരാർ ഒപ്പിടുന്നതും പണം നൽകുന്നതും ഉൾപ്പെടെ തുടക്കം മുതൽ അവസാനം വരെയുള്ള നടപടി ക്രമങ്ങൾ ഓൺലൈനാണെന്നുള്ളതാണ് ഏറ്റവും ഗുണകരമായ ഒരു സൗകര്യം.

ഇത് വഴി നിങ്ങൾക്ക് ലോകത്തിന്റെ ഏതു കോണിലിരുന്നും ചിട്ടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഒപ്പം മറ്റു ചില സവിശേഷതകളുമുണ്ട്. ചിട്ടിയോടൊപ്പം നൽകുന്ന ഇൻഷുറൻസ് പരിരക്ഷ പ്രവാസി ചിട്ടികളുടെ മാത്രം പ്രത്യേകതയാണ്. 10 ലക്ഷം രൂപ വരെ സലയുള്ള ചിട്ടിയിൽ ചേരുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാവുക.

എങ്ങനെയാണു ചേരേണ്ടത് ?

പ്രവാസി ചിട്ടിയിൽ ഓൺലൈൻ വഴിയാണ് ചേരാൻ സാധിക്കുക. വിദേശത്ത് താമസിക്കുന്നവർക്ക് പാസ് ബുക്ക്, വിസ, ലേബര്‍ കാര്‍ഡ് കോപ്പി എന്നിവയാണ് ഇതിന് ആവശ്യമായി വരിക. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ആവട്ടെ അതാത് സംസ്ഥാനത്തെ മേൽവിലാസം തെളിയിക്കുന്ന രേഖയും ആധാർ കാർഡും മതി. ഉപയോ​ഗത്തിലുള്ള മൊബൈൽ, ഇ-മെയിൽ, ഫോട്ടോ എന്നിവയും ആവശ്യമാണ്.

നിങ്ങൾക്ക് ചേരാൻ സാധിക്കുന്ന ചിട്ടികളുടെ വിശദാംശങ്ങൾ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാവും.സാധാരണ 1 ലക്ഷം രൂപയുടെ ചിട്ടി മുതൽ 4,00,000 ലക്ഷം രൂപ മാസ അടവിൽ 25 മാസ കാലാവധിയുള്ള 1 കോടി രൂപയുടെ പ്രവാസി ചിട്ടികൾ വരെ കെഎസ്എഫ്ഇ നടത്തി വരുന്നുണ്ട്. ഇതിൽ അനുയോജ്യമായവ തിരഞ്ഞെടുക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+