ഒരു കാർ വാങ്ങാൻ മോഹമുദിച്ചോ? എങ്കിൽ കെഎസ്എഫ്ഇ നിങ്ങളെ സഹായിക്കും, ഇനി ബ്ലേഡിൽ തല വയ്‌ക്കേണ്ട
സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് നമ്മളിൽ പലരുടെയും സ്വപ്‌നമാണ്. പക്ഷേ ഇന്നത്തെ കാലത്ത് ഈ സ്വപ്‌നം നടത്തിയെടുക്കുക അത്രത്തോളം പ്രയാസമുള്ള കാര്യമൊന്നുമല്ല എന്നതാണ് സത്യം. എന്തെന്നാൽ നിങ്ങൾക്ക് യൂസ്‌ഡ് കാർ മതിയെങ്കിൽ ഏത് വമ്പൻ മോഡലും കുറഞ്ഞ വിലയിൽ നിങ്ങളുടെ കൈയിൽ ഇരിക്കും. പലപ്പോഴും ഇഷ്‌ട വാഹനത്തിന്റെ വില ഒരു തടസമായി വരുന്ന സാഹചര്യത്തിൽ ഈ വഴിയാണ് കൂടുതൽ പേരും തേടുന്നത്.
എന്നാൽ നിങ്ങൾക്ക് വേണ്ടതൊരു യൂസ്‌ഡ് കാർ അല്ലെന്നിരിക്കട്ടെ. അപ്പോൾ പിന്നെ നാം എന്താണ് ചെയ്യുക. അതിന് ഏറ്റവും നല്ല മാർഗമാണ് നമ്മുടെ നാട്ടിൽ എല്ലാവരും അവലംബിക്കുന്ന മാർഗങ്ങളിൽ ഒന്നായ വാഹന വായ്‌പ എന്നത്. എന്നാൽ ശരിക്കും അതൊരു ബാധ്യത ആണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്, എന്നാൽ യാഥാർഥ്യം അതാണോ? ഒരിക്കലുമല്ല.

പിന്നെ എങ്ങനെയാണ് വാഹന വായ്‌പ ബാധ്യത ആവുന്നതെന്ന് ചോദിച്ചാൽ കൂടുതൽ പേരും തിരക്കിട്ട് ഇഷ്‌ട വാഹനം സ്വന്തമാക്കാനായി ചെല്ലുമ്പോൾ വായ്‌പ നൽകുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയോ, അവരുടെ മുൻ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണമോ ഒന്നും തന്നെ നടത്താറില്ല. ഇതാണ് കുരുക്കിലേക്ക് ചാടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.
എന്നാൽ അതിന് ആദ്യം വേണ്ടത് വായ്‌പ എടുക്കാനായി നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയും അതിന്റെ രീതികളും നന്നായി അറിയുക എന്നതാണ്. നിങ്ങളൊരു വാഹനം വാങ്ങാനായി വായ്‌പയ്ക്ക് വേണ്ടി നോക്കി ഇരികുകയാണെങ്കിൽ അത്തരത്തിൽ നിങ്ങൾക്ക് ഏറ്റവും ഗുണമാവുക കെഎസ്എഫ്ഇയുടെ വാഹന വായ്‌പാ പദ്ധതിയാവും.
നിലവിൽ ധാരാളം വായ്‌പാ സ്‌കീമുകളുമായി ഉപഭോക്താക്കളെ കൈയിലെടുത്തിരിക്കുന്ന കെഎസ്എഫ്ഇക്ക് കൂടുതൽ നേട്ടമുണ്ടാക്കി കൊടുക്കുന്ന മേഖലകളിൽ ഒന്ന് കൂടിയാണിത്. നിരവധി പേരാണ് ഇഷ്‌ട വാഹനം എന്ന സ്വപ്‌നം നിറവേറ്റാനായി കെഎസ്എഫ്ഇയുടെ വാഹന വായ്‌പാ സംവിധാനം പ്രയോജനപ്പെടുത്തുന്നത്.
കെഎസ്എഫ്ഇ വാഹന വായ്‌പ സവിശേഷതകൾ
പുതിയ കാർ വാങ്ങുന്നതിനായി ഉപഭോക്താക്കളെ സഹായിക്കുന്ന കെഎസ്എഫ്ഇയുടെ വായ്‌പാ പദ്ധതിയാണ് ഇത്. മാസം 10,000/-രൂപയ്ക്ക് മേൽ ശമ്പളം വാങ്ങുന്നവർക്കോ പ്രൊഫഷണലുകൾ/കച്ചവടക്കാർ/തുടർച്ചയായി മൂന്നുവർഷം, രണ്ട് ലക്ഷം രൂപയ്ക്ക് മേൽ വാർഷിക വരുമാനം രേഖപ്പെടുത്തിയ ആദായ നികുതിദായകർ എന്നിവർക്കും ഈ വായ്‌പ ലഭ്യമാവും. തിരിച്ചടവിന്റെ കാലാവധി ഏറ്റവും കുറവ് 12 മാസവും പരമാവധി 60 മാസവുമാണ് എന്നതാണ് പ്രത്യേകത.
12 ശതമാനം വരെയാണ് ഈ സ്‌കീമിൽ കെഎസ്എഫ്ഇ ഈടാക്കുന്ന പലിശ. കൂടാതെ മികച്ച സർവീസിന് പുറമെ കൂടുതൽ സവിശേഷതകൾ ഈ സ്‌കീമിനെ ജനകീയമാക്കുന്നുണ്ട്. വേഗത്തിലുള്ള പ്രൊസസിംഗ്,
ലളിതമായ ഡോക്യുമെന്റേഷൻ, കുറഞ്ഞ പ്രൊസസിംഗ് ചാർജ് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളാണ് ഈ സ്‌കീമിനെ വ്യത്യസ്‌തമാക്കുന്നത്. 10000 മുതൽ പത്ത് ലക്ഷം വരെയാണ് ഇതിൽ വായ്‌പാ തുകയായി ലഭിക്കുക.












Click it and Unblock the Notifications