കൈയ്യിൽ കായ് ഉണ്ടോ? പിന്നെന്ത് ടെൻഷൻ; ഈ ഓഹരികൾ റോക്കറ്റ് പോലെ കുതിക്കും, 40 ശതമാനം വളരുമെന്ന് പ്രവചനം
മോശമല്ലാത്ത ദിനങ്ങളിലൂടെയാണ് ഇന്ത്യൻ ഓഹരി വിപണി കടന്നുപോവുന്നത്. എങ്കിലും നിക്ഷേപകർ ഇതൊന്നും പൂർണമായി മുഖവിലയ്ക്ക് എടുക്കാറില്ല. വിപണിയുടെ അസ്ഥിരതയും അനിശ്ചിതത്വവും തന്നെ ഇതിന്റെ കാരണം. കഴിഞ്ഞ ദിവസത്തെ റെക്കോർഡ് പ്രകടനം നൽകുന്ന പ്രതീക്ഷ ചില്ലറയല്ല. വരാൻ പോകുന്ന നാളുകളിൽ നിക്ഷേപകർക്ക് തുണയാവുന്ന ചില ഓഹരികൾ വിദഗ്‌ധർ പങ്കുവയ്ക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.
ലാർസൻ ആൻഡ് ടൂബ്രോ (എൽ & ടി)
ഇപിസി പ്രോജക്‌ടുകൾ, ഹൈടെക് നിർമ്മാണം, മറ്റ് സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് ലാർസൻ ആൻഡ് ടൂബ്രോ. ലോകമെമ്പാടുമുള്ള 50ലധികം രാജ്യങ്ങളിൽ ഇത് പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ലക്ഷ്യവില: 3760 രൂപയാണ്, അതായത് 11 ശതമാനം വളർച്ചയുടെ സാധ്യത കൽപ്പിക്കപ്പെടുന്നു. നിലവിലെ ഓഹരി വില: 3341.15 രൂപ. റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധറാണ്.

ഭാരത് ഡൈനാമിക്‌സ്
ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ഇന്ത്യയിലെ ആയുധങ്ങളുടെയും മിസൈൽ സംവിധാനങ്ങളുടെയും നിർമ്മാതാക്കളിൽ ഒന്നാണ്. 1970ൽ ഹൈദരാബാദിലാണ് ഇത് സ്ഥാപിതമായത്. ഇതിന്റെ നിലവിലെ ലക്ഷ്യവില: 1900 രൂപയാണ്. വളര്‍ച്ചാ സാധ്യത: 11 ശതമാനമാണ്. നിലവിലെ ഓഹരി വില: 1,759.25 രൂപയാണ്. റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍.
എച്ച്ഡിഎഫ്‌സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിൽ ഒന്നാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. ഇതിന്റെ ലക്ഷ്യവിലയായി കണക്കാക്കിയത് 1,500 രൂപയാണ്. വളര്‍ച്ചാ സാധ്യത: 6 ശതമാനമാണ്. നിലവിലെ ഓഹരി വില: 1,419 രൂപയും റേറ്റിംഗ് ഏജന്‍സി ആനന്ദ് രതിയുമാണ്.
എംഎംടിസി
എംഎംടിസി ലിമിറ്റഡ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന രണ്ട് കമ്പനികളിൽ ഒന്നാണ്, കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യാപാര സ്ഥാപനവുമാണ്. നിലവിൽ ഈ ഓഹരിയുടെ ലക്ഷ്യവില: 110 രൂപയാണ്. വളര്‍ച്ചാ സാധ്യത: 40 ശതമാനമായി പ്രവചിക്കുന്നു. നിലവിലെ ഓഹരി വില: 82.20 രൂപയാണ്. റേറ്റിംഗ് ഏജന്‍സി: ആനന്ദ് രതി.
റെയിന്‍ ഇന്‍ഡസ്ട്രീസ്
റെയിൻ ഇൻഡസ്ട്രീസ് ലിമിറ്റഡ് കാൽസിൻഡ് പെട്രോളിയം കോക്ക്, കൽക്കരി ടാർ പിച്ച്, മറ്റ് ഉയർന്ന നിലവാരമുള്ള അടിസ്ഥാന, പ്രത്യേക രാസവസ്‌തുക്കൾ എന്നിവയുടെ ലോകത്തെ മുൻനിര നിർമ്മാതാക്കളിൽ ഒന്നാണ്. ഇതിന്റെ ലക്ഷ്യവില 240 രൂപയാണ്. വളർച്ചാ സാധ്യത 19 ശതമാനവും നിലവിലെ ഓഹരി വില 219.20 രൂപയുമാണ്. റേറ്റിംഗ് ഏജന്‍സി: ആനന്ദ് രതി.
എംഫാസിസ്
പുതിയ തലമുറ ഡിസൈൻ, ആർക്കിടെക്ചർ, എഞ്ചിനീയറിംഗ് സേവനങ്ങൾ എന്നിവയാണ് എംഫാസിസ് നൽകുന്ന സേവനങ്ങൾ. നിലവിൽ ഈ ഓഹരിയുടെ ലക്ഷ്യവില 3,080-3,210 രൂപയാണ്. വളർച്ചാ സാധ്യതയായി കണക്കാക്കുന്നത് 15 ശതമാനമാണ്. നിലവിലെ ഓഹരി വില: 2,781.55 രൂപയും റേറ്റിംഗ് ഏജന്‍സി: ആക്‌സിസ് സെക്യൂരിറ്റീസുമാണ്.
കാസ്‌ട്രോള്‍ ഇന്ത്യ
കാസ്ട്രോൾ ഇന്ത്യ ലിമിറ്റഡ് ഒരു ഓട്ടോമോട്ടീവ്, വ്യാവസായിക ലൂബ്രിക്കന്റ് നിർമ്മാണ കമ്പനിയാണ്. ഈ ഓഹരിയുടെ ലക്ഷ്യവില: 238- 245 രൂപയായി കണക്കാക്കുന്നു. വളര്‍ച്ചാ സാധ്യത: 18 ശതമാനമാണ്. നിലവിലെ ഓഹരി വില: 213.10 രൂപയും റേറ്റിംഗ് ഏജന്‍സി ആക്‌സിസ് സെക്യൂരിറ്റീസുമാണ്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications