മക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കണ്ടേ? വഴിയൊരുക്കി എൽഐസി, ഈ പദ്ധതി നിങ്ങളുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി
ഇന്ത്യയിലെ ഇൻഷുറൻസ് എന്ന് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുന്ന പേര് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസിയുടെ പേരാണ്. രാജ്യത്ത് തന്നെ ഏറ്റവും മികച്ച ഇൻഷുറൻസ് സർവീസുകൾ നൽകുന്ന ഈ പൊതുമേഖലാ സ്ഥാപനം പ്രായഭേദമന്യേ എല്ലാവർക്കും ഗുണകരമാവും പദ്ധതികൾ ഒരുപോലെ അവതരിപ്പിക്കാറുണ്ട്.
അത്തരത്തിൽ നമ്മുടെ നാട്ടിലെ കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത എൽഐസിയുടെ 'അമൃത്ബാൽ' പോളിസിയാണ് നിലവിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതു വെറുമൊരു പോളിസി മാത്രമല്ല, മറിച്ച നിങ്ങളുടെ കുട്ടികളുടെ ഭാവി തന്നെയാണ് എന്ന് എൽഐസി പറയുന്നു.

കുട്ടികളുടെ സാമ്പത്തിക സുരക്ഷയാണ് എൽഐസി പദ്ധതിയിലൂടെ വാദാനം ചെയ്യുന്നത്. കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷയ്‌ക്കൊപ്പം ഉറപ്പുള്ള സമ്പാദ്യത്തിന്റെ സ്ഥിരമായ ഒഴുക്കും അമൃത്ബാൽ സ്‌കീമിലൂടെ സ്ഥാപനം മുന്നോട്ട് വയ്ക്കുന്നു.
എന്താണ് അമൃത്ബാൽ ?
കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും മതിയായ ഫണ്ട് സൃഷ്‌ടിക്കുന്ന തരത്തിലാണ് ഈ പോളിസി രൂപകൽപന ചെയ്‌തിരിക്കുന്നത്. ഇതൊരു നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത സേവിംഗ്‌സ്- ലൈഫ് ഇൻഷുറൻസ് പ്ലാനാണ്. 2024 ഫെബ്രുവരി 17നാണ് ഈ പോളിസി എൽഐസി ആരംഭിച്ചത്. ഓഫ്ലൈനിലും ഓൺലൈൻ മോഡിലും പോളിസി ലഭ്യമാണ്.
30 ദിവസം മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികളുടെ പേരിൽ ഈ പോളിസി എടുക്കാം. ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് 2 ലക്ഷം രൂപയാണ്. പരമാവധി അടിസ്ഥാന സം അഷ്വേർഡ് (അണ്ടർ റൈറ്റിംഗ് തീരുമാനത്തിന് വിധേയമായി) ഇല്ല എന്നതും ഇതിന്റെ സവിശേഷതയാണ്.
എൽഐസി പുറത്തുവിട്ട ഔദ്യോഗിക റിലീസ് പ്രകാരം, പോളിസിയുടെ ആരംഭം മുതൽ ടേം അവസാനിക്കുന്നത് വരെ ഓരോ പോളിസി വർഷാവസാനവും ഓരോ ആയിരം അടിസ്ഥാന സം അഷ്വേർഡിലും 80 രൂപ എന്ന നിരക്കിൽ ഗ്യാരണ്ടീഡ് അഡീഷനുകൾ വഴി കോർപ്പസ് ശേഖരിക്കപ്പെടും എന്നതാണ് ഇതിന്റെ പ്രത്യേകത.
പോളിസി കാലാവധി പൂർത്തിയാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസും, കൂടിയ പ്രായം 25 വയസുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പരിമിതമായ പ്രീമിയം പേയ്മെന്റിനുള്ള ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 10 വർഷവും, ഒറ്റ പ്രീമിയം പേയ്മെന്റിന് അഞ്ച് വർഷവുമാണ്.
മറ്റ് ആനുകൂല്യങ്ങൾ
സിംഗിൾ പ്രീമിയം, ലിമിറ്റഡ് പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകൾക്കു കീഴിൽ മരണ ആനുകൂല്യമായി സം അഷ്വേർഡ് തിരിഞ്ഞെടുക്കാനുള്ള ഓപ്ഷണും എൽഐസി ഒരുക്കുന്നുണ്ട്. എൽഐസിയുടെ അമൃത്ബാൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ licindia.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള എൽഐസി ശാഖ സന്ദർശിച്ചാലും വിവരങ്ങൾ മനസിലാക്കാൻ കഴിയും.












Click it and Unblock the Notifications