ആജീവനാന്ത വരുമാനം, കൂട്ടിന് ഇൻഷുറൻസും; എൽഐസിയുടെ ജീവൻ ഉത്സവ് പ്ലാൻ പൊളിയാണ്, കൂടുതലറിയാം
പൊതുവേ നിക്ഷേപങ്ങളിലും റിട്ടയർമെന്റ് കാലത്തേക്കുള്ള നീക്കിയിരുപ്പുകളുടെ കാര്യത്തിലും അത്ര ശ്രദ്ധ പുലർത്താത്ത ആളുകളാണ് നാം ഇന്ത്യക്കാർ. പലപ്പോഴും ഇക്കാര്യത്തിലെ അജ്ഞത തന്നെയാണ് നമ്മെ ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം. എന്നാൽ ഭാവിയിൽ ഇവ വരുത്തുന്ന വലിയ നഷ്‌ടങ്ങളെ കുറിച്ച് നാം ഒരിക്കലും ആലോചിക്കാറില്ല. എന്തെന്നാൽ അത് എത്രമാത്രം നമ്മുടെ സാമ്പത്തിക അടിത്തറയെ പിടിച്ചു കുലുക്കും എന്ന് നാം ബോധവാന്മാരുമല്ല.
എങ്കിലും ഇത്തരം നിക്ഷേപങ്ങൾക്കും ഭാവിയിലെ വരുമാനങ്ങൾക്കും നമ്മെ എപ്പോഴും പ്രേരിപ്പിക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന എൽഐസി. മധ്യവർഗത്തിന്റെ മുഴുവൻ നിക്ഷേപ ഭാരങ്ങളും ചുമലിലേറ്റിയ സ്ഥാപനങ്ങളിൽ ഒന്ന് എൽഐസി ആണെന്ന് നമുക്ക് നിസംശയം പറയാം. അതിന് കാരണം അവരുടെ പല ജനപ്രിയ പദ്ധതികളുമാണ്.

സാധാരണ ജോലികൾ ചെയ്യുന്നവർ മുതൽ ഇടത്തരം, ഉയർന്ന ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് റിട്ടയർമെന്റ് ജീവിതം സുഖകരമാക്കാനും ജോലിയില്ലാത്ത കാലത്തും അവശത അനുഭവിക്കുമ്പോഴും വരുമാനം ഉറപ്പാക്കാനും എൽഐസി എന്നും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ അവർ ഈ ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതികളിൽ ഒന്നാണ് എൽഐസി ജീവൻ ഉത്സവ് സ്‌കീം. ഏറെ പ്രത്യേകതകളോട് കൂടി എത്തിയ ഈ സ്‌കീം വളരെ ഗുണകരമാണെന്ന കാര്യത്തിൽ ഒട്ടും തർക്കമില്ല.
എൽഐസി ജീവൻ ഉത്സവ്
ലൈഫ് ടൈം കവറേജ് നൽകുന്ന ഒരു സമഗ്രമായ ലൈഫ് ഇൻഷുറൻസ് പദ്ധതി കൂടിയാണ് ജീവൻ ഉത്സവ്. ആജീവാനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുപോലെ ഉറപ്പാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വരുമാനത്തിനൊപ്പം തന്നെ ഇൻഷുറൻസ് കൂടി ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു ഓപ്‌ഷൻ ലഭിക്കാനില്ല. ഇതൊരു വ്യക്തിഗത, സേവിംഗ്‌സ് പ്ലാൻ കൂടിയാണെന്ന കാര്യം നിങ്ങളുടെ മനസിൽ ഇരിക്കട്ടെ.
2023 നവംബർ 29നാണ് ഈ സ്‌കീം എൽഐസി ആരംഭിച്ചത്. പ്രീമിയം അടയ്‌ക്കുന്ന കാലയളവിലുടനീളം ഗ്യാരണ്ടീഡ് അഡിഷൻ ലഭിക്കുന്ന പ്രീമിയം പ്ലാനാണ് ഇതെന്നത് മറക്കരുത്. സാധാരണ എൽഐസി ഏജൻറുമാർ, കോർപ്പറേറ്റ് ഏജൻറുമാർ, ബ്രോക്കർമാർ, വിപണിയിലെ പ്രമുഖ ഇൻഷുറൻസ് മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവയിലൂടെയും അല്ലാതെ ഓൺലൈനായി നേരിട്ടും നിങ്ങൾക്ക് ഈ പോളിസി സ്വന്തമാക്കാവുന്നതാണ്.
ഏറ്റവും കുറഞ്ഞ പ്രീമിയം അടക്കല്‍ കാലാവധി അഞ്ച് വര്‍ഷമാണ്. പരമാവധി 16 വര്‍ഷവും ലഭ്യമാവും. 65 വയസ് വരെ ഈ പദ്ധതില്‍ ചേരാനുള്ള അവസരമുണ്ട്. വരുമാനത്തിനായി രണ്ട് ഒപ്ഷനുകളാണ് നിങ്ങൾക്ക് മുന്നിലുള്ളത്. മൂന്ന് മുതല്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാം വര്‍ഷവും അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്ന രീതിയും വര്‍ഷംതോറും വര്‍ധിക്കുന്ന ഈ തുക പിന്നീട് ഇഷ്‌ടാനുസരം പിന്‍വലിക്കാവുന്ന ഫ്ലെക്‌സി ഇന്‍കം ഒപ്ഷനും ലഭ്യമാണ്.
ഈ പദ്ധതി പ്രകാരം കുറഞ്ഞ മിനിമം അടിസ്ഥാന സം അഷ്വേർഡ് തുക അഞ്ചു ലക്ഷം രൂപയാണ്. അതേസമയം പരമാവധി അടിസ്ഥാന സം അഷ്വേർഡ് തുകക്ക് പരിധിയില്ല. ഓരോ വ്യക്തിക്കും അനുവദിച്ചിട്ടുള്ള പരമാവധി അടിസ്ഥാന സം അഷ്വേർഡ് തുക കമ്പനിയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications