121 രൂപ നീക്കിവച്ചാൽ 27 ലക്ഷം കൈയിൽ കിട്ടും; പെൺമക്കളുടെ വിവാഹം ഇനി ആശങ്കയല്ല, ഒരുഗ്രൻ എൽഐസി പോളിസി
നമ്മൾ അറിയാതെയും നമ്മൾ അറിഞ്ഞും ഒട്ടേറെ പദ്ധതികൾ സാധാരണക്കാർക്കായി നമ്മുടെ നാട്ടിൽ ഉണ്ട്. അതിൽ സർക്കാർ സ്ഥാപനങ്ങളായ പോസ്‌റ്റ് ഓഫീസ്, എൽഐസി എന്നിവയാണ് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നവ. അക്കൂട്ടത്തിൽ ഏറ്റവും നല്ല രീതിയിൽ സാധാരണ കുടുംബങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നാണ് എൽഐസിയുടെ കന്യാദാന പദ്ധതി. ധാരാളം ഗുണങ്ങളാണ് ഇതിനുള്ളത്.
ഒരു ചെറിയ കുടുംബത്തെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയൊക്കെ ചെലവേറിയ കാര്യങ്ങളായിരിക്കും. ഇതിന് പുറമെ പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ക്ക് വിവാഹചെലവുകള്‍ ഓര്‍ത്തുള്ള ആശങ്ക ഉണ്ടാവുകയും ചെയ്യും. ഇന്നത്തെ കാലത്ത് പെൺകുട്ടികൾ സ്വന്തം കാലിൽ നിന്ന് ജോലിക്ക് പോയി വിവാഹം നടത്തുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നെങ്കിലും രക്ഷിതാക്കളുടെ ആശങ്കയ്ക്ക് അറുതി വന്നിട്ടില്ല.

എൽഐസി കന്യാദാനം പദ്ധതി ഈ ആശങ്കയെ ഒരു പരിധിവരെ ലഘൂകരിക്കാൻ സഹായിക്കും. ഇതൊരു സേവിംഗ്‌സ് പദ്ധതിയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹച്ചെലവിനും സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. എന്നാൽ കുട്ടികളുടെ പേരിലല്ല പകരം പെണ്‍കുട്ടിയുടെ പിതാവിന്റെ പേരിലാണ് ഈ പദ്ധതിയിൽ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക എന്ന് മാത്രം.
ഒരു ദിവസം കേവലം 75 രൂപ മാറ്റിവെയ്ക്കുകയാണെങ്കില്‍ കാലാവധി പൂർത്തിയാവുമ്പോൾ 14 ലക്ഷം രൂപവരെ ഈ സ്‌കീം വഴി ലഭിക്കും. ഇത് നിങ്ങളുടെ വിദ്യാഭ്യാസത്തിനോ, വിവാഹച്ചെലവുകള്‍ക്കായോ, മറ്റ് ആവശ്യങ്ങൾക്കോ വിനിയോഗിക്കാവുന്നതാണ്. ഇനി നിങ്ങൾ ഒരു ദിവസം 121 രൂപ നീക്കിവയ്ക്കുകയാണെന്ന് കരുതുക, അങ്ങനെയെങ്കിൽ മാസത്തിലെ നിക്ഷേപം ഏകദേശം 3600 രൂപയോളം വരും.
പരമാവധി 25 വർഷമാണ് എൽഐസി കന്യാദാൻ പോളിസിയുടെ കാലയളവ് കണക്കാക്കുന്നത്. ഈ സമയപരിധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 27 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും. അതായത് മാസം 3600 രൂപ നിക്ഷേപിച്ചാൽ 27 ലക്ഷം രൂപ നിങ്ങളുടെ കൈയിലെത്തുമെന്ന് ചുരുക്കം. 13 മുതൽ 25 വർഷം വരെയുള്ള മെച്യുരിറ്റി കാലയളവിലേക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
പോളിസിയില്‍ അംഗമാകുന്നതിന് പെണ്‍കുട്ടിക്ക് 1 വയസും, രക്ഷിതാവിന് 30ന് മുകളിലും പ്രായം ഉണ്ടായിരിക്കണം. ഈ പദ്ധതിയിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വലിയ ധനസഹായമാവും ലഭ്യമാവുക. കൂടാതെ മെച്യൂരിറ്റി കാലയളവിന് മുമ്പ് പോളിസി ഉടമയ്ക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും അപകടമോ മരണമോ സംഭവിച്ചാൽ, കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വരെ ലഭിക്കാൻ അർഹതയുണ്ടാവും.












Click it and Unblock the Notifications