Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു തവണ മാത്രം നിക്ഷേപം, മാസംതോറും 12,000 പെൻഷൻ; എൽഐസിയുടെ കിടിലൻ സ്‌കീം അറിയണ്ടേ?

രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. അതിൽ ചിലതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയാണ്. അത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ എൽഐസി അഥവാ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും ധാരാളം പദ്ധതികളുമായി ഉപഭോക്താക്കൾക്ക് വേണ്ടി രംഗത്തുണ്ട്.

അതിൽ ഇൻഷുറൻസ് സ്‌കീമുകൾ, പെൻഷൻ സ്‌കീമുകൾ എന്നിങ്ങനെ ചിട്ടി പോലെയുള്ളവ വരെയുണ്ട് എന്നതാണ് പ്രത്യേകത. എൽഐസിയുടെ വൈവിധ്യമാർന്ന സേവനങ്ങൾ രാജ്യത്ത് കോടിക്കണക്കിന് ഉപഭോക്താക്കളാണ് പ്രയോജനപ്പെടുത്തുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പെൻഷൻ സ്‌കീമുകളിൽ ഒന്നായ സരൾ പെൻഷൻ സ്‌കീമാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം.

saralpensionlic

എന്താണ് സരൾ പെൻഷൻ സ്‌കീം?

വിരമിക്കുമ്പോൾ പ്രതിമാസ പെൻഷൻ ഉറപ്പുനൽകുന്ന ഒരു പദ്ധതിയാണ് ഇത്. ഇതിന് ഒരു തവണ മാത്രമേ നിക്ഷേപം ആവശ്യമുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നിട്ടും നിങ്ങൾക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നത് തുടരും. ഈ പദ്ധതി നിലവിൽ ഒരു റിട്ടയർമെൻ്റ് പ്ലാൻ എന്ന നിലയിൽ ജനപ്രിയമാണ്. അത്രയധികം ഗുണങ്ങളുണ്ട് ഈ പെൻഷൻ സ്‌കീമിന്.

ഇതിലൂടെ ഒരു നിശ്ചിത പ്രതിമാസ പെൻഷൻ ലഭിക്കുന്നതിനാൽ തന്നെ റിട്ടയർമെന്റ് ജീവിതം സുഗമമാക്കാം എന്നാണ് കരുതപ്പെടുന്നത്. നിങ്ങൾ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയിലായാലും സർക്കാർ മേഖലയിൽ ജോലി നോക്കുന്ന ആളാണെങ്കിലും നിങ്ങളുടെ പിഎഫ് ഫണ്ടിൽ നിന്നും ഗ്രാറ്റുവിറ്റി തുകയും വിരമിക്കുന്നതിന് മുമ്പ് ഈ പ്ലാനിൽ നിക്ഷേപിച്ചാൽ ആജീവനാന്ത പ്രതിമാസ പെൻഷൻ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ സാധിക്കും.

പദ്ധതിയുടെ സവിശേഷതകൾ

40 വയസിന് താഴെയുള്ള വ്യക്തികൾക്ക് അതിൽ നിക്ഷേപിക്കാൻ കഴിയില്ല എന്നതാണ് എൽഐസി സരൾ പെൻഷൻ പദ്ധതിയുടെ പ്രത്യേകത. 80 വയസ്‌ വരെ ഉള്ള ആർക്കും എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാം. ഈ പോളിസി പ്രകാരം, നിങ്ങൾ മിനിമം പ്രതിമാസ അന്വിറ്റി 1,000 രൂപയെങ്കിലും വാങ്ങണം. പകരമായി, നിങ്ങൾക്ക് കുറഞ്ഞത് 3,000 രൂപ ത്രൈമാസികമോ, 6,000 രൂപയോ അർദ്ധവാർഷികമോ അല്ലെങ്കിൽ 12,000 രൂപയോ വരുന്ന പ്ലാനുകൾ തിരഞ്ഞെടുക്കാം.

എല്‍ഐസി സരള്‍ പെന്‍ഷന്‍ സ്‌കീമിൽ കീഴില്‍ കുറഞ്ഞത് 12,000 രൂപയുടെ വാര്‍ഷിക അന്വിറ്റി വരെ വാങ്ങാം. ഈ പോളിസിയിലെ നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ലെന്ന പ്രത്യേകത കൂടിയുണ്ട്. അതായത് നിങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് നിക്ഷേപിക്കാനും, അതിനനുസരിച്ച് ആനുപാതിക പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും കഴിയുമെന്ന് സാരം.

എൽഐസിയുടെ കാൽക്കുലേറ്റർ അനുസരിച്ച് 42 വയസ്സുള്ള ഒരാൾ 30 ലക്ഷം രൂപയ്ക്ക് അന്വിറ്റി വാങ്ങിയാൽ 12,388 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും. ഇത് പിഎഫ്, ചിട്ടി തുകകൾ കൈവശമുള്ള റിട്ടയർമെന്റ് കാത്തിരിക്കുന്ന ആളുകൾക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയായി സരൾ സ്‌കീമിനെ മാറ്റുന്നു.

ഈ സ്‌കീമിൽ വായ്‌പാ സൗകര്യവും ലഭ്യമാണ്. കുടുംബാംഗത്തിന് ഗുരുതരമായ അസുഖം വന്നാല്‍, ആറ് മാസത്തിന് ശേഷം നിങ്ങള്‍ക്ക് പോളിസി സറണ്ടര്‍ ചെയ്യാനുള്ള അവസരമുണ്ട്. പോളിസി ആരംഭിച്ച് ആറ് മാസത്തിന് ശേഷം വായ്‌പ എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായും, ഓഫ്‌ലൈനായും പോളിസിയിൽ ചേരാൻ സാധിക്കും. ഓൺലൈനായി ചേരാൻ എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതിയാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+