Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈഫ് ഇൻഷുറൻസ് എടുക്കാൻ മടിക്കല്ലേ..? ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും, കാരണം ഇത്...

നമ്മുടെ ജീവിതത്തിൽ അനാവശ്യ ചിലവുകൾ ഒരുപാടുണ്ട്. മാസം പലവിധ കാര്യങ്ങൾക്കായി നാം ചിലവഴിക്കുന്ന തുകയുടെ പത്തിലൊന്ന് പണമുണ്ടെങ്കിൽ നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി ഒരു പരിധിവരെ സുരക്ഷിതമാക്കാൻ ഇൻഷുറൻസിന് കഴിയും. അത് ഹെൽത്ത് ഇൻഷുറൻസ് ആയാലും, ലൈഫ് ഇൻഷുറൻസ് ആയാലും നമ്മുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം കൂടി കണ്ടുകൊണ്ടായിരിക്കണം നാം പണം ചിലവഴിക്കേണ്ടത്.

അങ്ങനെയെങ്കിൽ നമുക്ക് ശേഷവും കുടുംബത്തിന്റെ ഭദ്രത കെട്ടുറപ്പുള്ളതായിരിക്കണം എന്ന് ആഗ്രഹിക്കുന്നവർ തീർച്ചയായും ലൈഫ് ഇൻഷുറൻസ് എടുത്ത് വയ്ക്കുന്നത് നന്നാവും. വീട്ടിലെ വരുമാനമായ വ്യക്തിക്ക് ആകസ്‌മികമായി സംഭവിക്കുന്ന അപകടങ്ങൾ മുതൽ, മരണം വരെ ഈ ഇൻഷുറൻസ് പരിരക്ഷയിലൂടെ നികത്താൻ കഴിയും.

 insurance

ലൈഫ് ഇൻഷുറൻസിന്റെ ഗുണങ്ങൾ

ഒരു ലൈഫ് ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ സ്ഥിര വരുമാനത്തിൽ നിന്ന് ലഭിക്കുന്ന അതേ നേട്ടങ്ങൾ തുടർന്നും ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. ഭാവിയിലെ ആവശ്യങ്ങൾക്കായി സ്വരൂപിച്ച സമ്പാദ്യത്തിന് യാതൊരു കോട്ടവും സംഭവിക്കാതിരിക്കുകയും, വായ്‌പകൾ ഉൾപ്പെടെയുള്ളവയുടെ ബാധ്യതകളിൽ നിന്നും സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. ലൈഫ് ഇൻഷുറൻസ് നൽകുന്ന ധനസഹായം പോളിസി ഉടമയുടെ കുടുംബത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ വളരെയേറെ സഹായിക്കും.

നിങ്ങൾ ഭാവിയിലേക്ക് സമ്പാദ്യം കരുതിവെച്ചുവെങ്കിൽ ഒരുപക്ഷെ അപകട ഘട്ടത്തിൽ അതിന്റെ സഹായം തേടേണ്ടത് ആവശ്യമായി വരും. എന്നാൽ ഇത്തരത്തിൽ ഒരു ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കത് വളരെയേറെ ഗുണകരമാവും എന്നുറപ്പാണ്. കാരണം അപ്രതീക്ഷിത ദുരന്തരങ്ങളിൽ കൃത്യമായ സാമ്പത്തിക സഹായം ഉറപ്പാക്കാൻ കെൽപുള്ളവയാണ് ലൈഫ് ഇൻഷുറൻസുകൾ.

മക്കളുടെ ഉന്നതവിദ്യാഭ്യാസം, അത്യാവശ്യ ആശുപതി ചിലവുകൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി നമ്മളിൽ പലരും നെട്ടോട്ടമോടുന്നുണ്ടാവും. ഇവ നടപ്പാക്കാനാവട്ടെ ചെറിയ രീതിയിലുള്ള നിക്ഷേപങ്ങൾ ഒന്നും തന്നെ മതിയാവില്ല. ഒരുപക്ഷേ ലൈഫ് ഇൻഷുറൻസ് എടുക്കാത്ത ഒരാളാണ് നിങ്ങളെങ്കിൽ ഇവ പാതിവഴിയിൽ മുടങ്ങുമെന്ന കാര്യം ഉറപ്പാണ്, മറിച്ചാണെങ്കിൽ നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമായിരിക്കും.

കൂടാതെ ലൈഫ് ഇന്‍ഷുറന്‍സുകള്‍ വിരമിക്കൽ ജീവിതത്തിലെ ആവശ്യങ്ങള്‍ക്കുള്ള നിക്ഷേപം കൂടി അനുവദിക്കുന്നു. ഇതിലൂടെ പ്ലാനിന്റെ കാലാവധി കഴിയുമ്പോള്‍ റിട്ടയര്‍ഡ് ജീവിതത്തിന് ആവശ്യമായ തുക കൂടി പോളിസി ഉടമയ്ക്ക് സമ്പാദ്യമായി ലഭിക്കും. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിശ്ചിത കാലയളവിലേക്ക് സ്ഥിരമായ റിട്ടയര്‍മെന്റ് വരുമാനം നല്‍കുന്നുമുണ്ട്. അത് നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+